പ്രവാസികളായ ഇന്ത്യക്കാരും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താറുണ്ട്. ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലുമൊക്കെയായി നടത്തുന്ന അത്തരം നിക്ഷേപങ്ങളില്‍ നിന്ന് നേടുന്ന ആദായം നികുതി ബാധ്യതയുള്ളതാണോ?
പ്രവാസികളായ ഇന്ത്യക്കാരും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താറുണ്ട്. ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലുമൊക്കെയായി നടത്തുന്ന അത്തരം നിക്ഷേപങ്ങളില്‍ നിന്ന് നേടുന്ന ആദായം നികുതി ബാധ്യതയുള്ളതാണോ? ഉണ്ടെങ്കില്‍ അതിന്റെ ഘടന എങ്ങനെയാണ് തുടങ്ങിയ സംശയങ്ങള്‍ പലര്‍ക്കുമുണ്ടാകും. ഇക്കാര്യങ്ങള്‍ നമുക്കൊന്ന് വിശദമായി നോക്കാം.

പ്രവാസിയായ ഒരു വ്യക്തി ഇന്ത്യയില്‍ അയാള്‍ നേടുന്ന വരുമാനത്തിനും ആദായത്തിനും മാത്രമാണ് രാജ്യത്ത് നികുതി അടയ്ക്കേണ്ടതായുള്ളത്. എന്‍ആര്‍ഐ (നോണ്‍ റസിഡന്റ് ഇന്ത്യന്‍)കള്‍ക്ക് ലഭിക്കുന്ന എല്ലാ പലിശാദായവും ഇന്ത്യയില്‍ നികുതി രഹിതമല്ല. എന്നാല്‍ എന്‍ആര്‍ഇ അക്കൗണ്ടിലും എഫ്സിഎന്‍ആര്‍ അക്കൗണ്ടിലും നേടുന്ന പലിശ പൂര്‍ണമായും നികുതിമുക്തമാണ്.
അതേസമയം എന്‍ആര്‍ഒ അക്കൗണ്ടുകളിലെ പലിശ പൂര്‍ണമായും രാജ്യത്ത് നികുതിയ്ക്ക് വിധേയവുമാണ്. എന്‍ആര്‍ഒ അക്കൗണ്ടുകളിലെ പലിശയില്‍ നിന്ന് ടിഡിഎസ് ഈടാക്കുകയും ചെയ്യും. സമാനമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ എന്‍ആര്‍ഐ ആയ ഒരു വ്യക്തി നിക്ഷേപം നടത്തി നേടുന്ന മൂലധന നേട്ടവും ഡിവിഡന്റ് വരുമാനവും ഇന്ത്യയില്‍ നികുതിയ്ക്ക് വിധേയമാണ്. രാജ്യത്തെ നികുതി ദായകരെപ്പോലെ തന്നെ എന്‍ആര്‍ഐ നികുതി ദായകര്‍ക്കും അടിസ്ഥാന നികുതി ഒഴിവ് പരിധിയുണ്ട്.
ദീര്‍ഘകാല മൂലധന നേട്ടവും ഇക്വിറ്റി ഷെയറുകളുടെ / ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ ഹ്രസ്വകാല മൂലധന നേട്ടവും ഒഴികെയുള്ള വരുമാനം അടിസ്ഥാന ഇളവുകളുടെ തുകയേക്കാള്‍ കുറവാണെങ്കില്‍, ഓഹരി ഉത്പ്പന്നങ്ങളുടെ ദീര്‍ഘകാല മൂലധന നേട്ടങ്ങള്ക്കെതിരെയും ഹ്രസ്വകാല മൂലധന നേട്ടങ്ങള്ക്കെതിരെയുമുള്ള കുറവ് ഇന്ത്യക്കാരനായ നികുതി ദായകന് നികത്താം എന്നാല്‍ ഇതേ പ്രകാരം കുറവ് നികത്താനുള്ള സംവിധാനം എന്‍ആര്‍ഐ നികുതിദായകര്‍ക്ക് ലഭിക്കുകയില്ല.
അതുകൊണ്ട് തന്നെ നികുതി പരിധിയ്ക്ക് താഴെയുള്ള മറ്റ് വരുമാനങ്ങള്‍ ഇല്ല എങ്കില്‍ പോലും എന്‍ആര്‍ഐ വ്യക്തികള്‍ മൂലധന നേട്ടങ്ങള്‍ക്ക് മുകളില്‍ പൂര്‍ണമായും നികുതി നല്‍കേണ്ടതുണ്ട്. അതിനാല്‍ ഡിവിഡന്റുകള്‍ക്ക് മേല്‍ നികുതി നല്‍കേണ്ടതില്ല. മറിച്ച് 15 ശതമാനം നിരക്കില്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്നും ലഭിക്കുന്ന എല്ലാ ഹ്രസ്വകാല മൂലധന നേട്ടങ്ങള്‍ക്കും അയാള്‍ നികുതി അടയ്ക്കേണ്ടതുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
