ഇനിയും ക്രെഡിറ്റ് കാർഡ് എടുത്തില്ലേ? ഏത് തിരഞ്ഞെടുക്കണമെന്ന കൺഫ്യൂഷനിലാണോ? വിപണിയിൽ ഇപ്പോൾ നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. എന്നാൽ ഏതെടുക്കണമെന്ന് തീരുമാനിക്കുന്നതിനു മുന്നേ പല വട്ടം ആലോചിക്കുകയും ക്രെഡിറ്റ് കാർഡിനെ കുറിച്ച് വിശദമായി പഠിക്കുകയും വേണം. എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കണമെന്നും കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ഇന്ത്യയിലെ പ്രമുഖ ബാങ്കുകളെല്ലാം തന്നെ ഉപയോക്താക്കൾക്കായി ക്രെഡിറ്റ് കാർഡ് സൗകര്യം ഒരുക്കുന്നുണ്ട്.
ഏത് ക്രെഡിറ്റ് കാർഡിനാണ് അപേക്ഷിക്കുന്നതെന്ന് തീരുമാനിക്കുന്നതിനു മുന്നേ ക്രെഡിറ്റ് ലിമിറ്റ്, പലിശ നിരക്ക്, വാർഷിക ഫീസ്, ഓഫറുകൾ, റിവാർഡ് പോയിൻ്റുകൾ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ നിങ്ങൾ കണക്കിലെടുക്കണം. പല കാർഡ് വിതരണക്കാരും കസ്റ്റമൈസ്ഡ് കാർഡുകളും കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളും വാഗ്ദാനം ചെയ്യുന്നതിനാൽ പ്രത്യേക ആവശ്യങ്ങളായ യാത്ര, ഷോപ്പിംഗ്, ഡൈനിംഗ് എന്നിവക്കു വേണ്ടി നിങ്ങൾക്ക് ഒരെണ്ണം തിരഞ്ഞെടുക്കാം. മികച്ച ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ആവശ്യകതകൾ മനസ്സിലാക്കുക
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ ആവശ്യകതകൾ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ക്രെഡിറ്റ് കാർഡ് എങ്ങനെ ഉപയോഗിക്കുമെന്ന് പ്ലാൻ ചെയ്യുക. നിങ്ങൾ പതിവായി യാത്ര ചെയ്യുകയോ പുറത്ത് ഭക്ഷണം കഴിക്കുകയോ ഓൺലൈനിൽ ഷോപ്പിംഗ് നടത്തുകയോ ചെയ്യാറുണ്ടോ? അങ്ങനെയെങ്കിൽ അതുമായി ബന്ധപ്പെട്ട ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുക. അത്തരം കാർഡുകളിലൂടെ മികച്ച ക്യാഷ്ബാക്കുകളും നിങ്ങൾക്ക് നേടാൻ സാധിക്കും.

ഫീസും ചാർജുകളും താരതമ്യം ചെയ്യുക
ഓരോ ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട ഫീസിനെ കുറിച്ച് മനസിലാക്കുക. അതിനു ശേഷം മാത്രം ഏത് തിരഞ്ഞെടുക്കുമെന്ന് തീരുമാനിക്കുക. ചില കാർഡുകൾക്ക് ഉയർന്ന വാർഷിക ഫീസ് ഉണ്ടായിരിക്കാം, എന്നാൽ ആകർഷകമായ റിവാർഡുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
വാർഷിക ഫീസ്: ചില ക്രെഡിറ്റ് കാർഡുകൾ വാർഷിക ഫീസ് ഈടാക്കുന്നു, അത് കാർഡ് ഇഷ്യൂ ചെയ്യുന്നയാളെ ആശ്രയിച്ച് വ്യത്യാസപ്പെടാം. ചിലവേറിയ ക്രെഡിറ്റ് കാർഡുകൾ നോക്കാതെ മറ്റു ആനുകൂല്യങ്ങൾ ഉറപ്പു നൽകുണ്ടോയെന്ന് നോക്കി ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക.
പലിശ നിരക്കുകൾ: പർച്ചേസുകൾക്കും ക്യാഷ് അഡ്വാൻസുകൾക്കുമായി വാർഷിക ശതമാന നിരക്ക് പരിശോധിക്കുക.
ഫോറിൻ ട്രാൻസാക്ഷൻ ഫീസ്: നിങ്ങൾ ഇടയ്ക്കിടെ വിദേശത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, ഇന്ത്യക്ക് പുറത്തുള്ള ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കാത്ത ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക.
നേട്ടങ്ങളും പ്രതിഫലങ്ങളും വിശകലനം ചെയ്യുക
ഇന്ത്യയിലെ ഒരു ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ സംബന്ധിച്ച് ആനുകൂല്യങ്ങളും റിവാർഡുകളും ഒരു പ്രധാന ആകർഷണമാണ്. യാത്രകൾ, ക്യാഷ്ബാക്ക് അല്ലെങ്കിൽ പ്രത്യേക സേവനങ്ങളിലോ ഉൽപ്പന്നങ്ങളിലോ ഉള്ള സമ്പാദ്യങ്ങൾക്കുള്ള പ്രോത്സാഹനങ്ങളായിരിക്കാം ഇവ.
- ക്യാഷ്ബാക്ക്: പർച്ചേസ് ചെയ്യുമ്പോൾ ക്യാഷ്ബാക്ക് ലഭിക്കും. ചില കാർഡ് ഇഷ്യൂവർമാർ ക്യാഷ്ബാക്കുകൾക്കായി റിവാർഡ് പോയിൻ്റുകൾ റെഡീം ചെയ്യാൻ അനുവദിക്കുന്നു.
- യാത്രാ റിവാർഡുകൾ: ഫ്ലൈറ്റുകൾക്കോ ഹോട്ടൽ താമസത്തിനോ യാത്രാ സംബന്ധമായ മറ്റ് ചെലവുകൾക്കോ റെഡീം ചെയ്യാവുന്ന പോയിൻ്റുകളാണിവ.
- ഡിസ്കൗണ്ടുകളും ഓഫറുകളും: ഷോപ്പിംഗ്, ഡൈനിംഗ് അല്ലെങ്കിൽ വിനോദം എന്നിവയിൽ ചില ക്രെഡിറ്റ് കാർഡുകൾ ഡിസ്കൗണ്ട് നൽകുന്നു.
- ഇൻഷുറൻസ്: ഇതൊരു എക്സ്ട്രാ അഡ്വാൻ്റേജാണ്. പർച്ചേസ് പ്രൊട്ടക്ഷൻ അല്ലെങ്കിൽ ട്രിപ്പ് ഇൻഷുറൻസ് നൽകുന്ന കാർഡുകൾ തേടുക.
- ലോയൽറ്റി പ്രോഗ്രാമുകൾ: പ്രത്യേക റീട്ടെയിലർമാരുമായി അധിക ആനുകൂല്യങ്ങളും എക്സ്ക്ലൂസീവ് ഡീലുകളും നൽകുന്ന ബിൽറ്റ്-ഇൻ ലോയൽറ്റി പ്രോഗ്രാമുകൾ ചില ക്രെഡിറ്റ് കാർഡുകളിൽ ഉൾപ്പെടുന്നു.
ക്രെഡിറ്റ് കാർഡ് നിബന്ധനകളും വ്യവസ്ഥകളും അവലോകനം ചെയ്യുക
ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് മുമ്പ് ഇതിൽ കൊടുത്തിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കണം. കാർഡ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള അവശ്യ വിവരങ്ങൾ നിബന്ധനകളിലും വ്യവസ്ഥകളിലും അടങ്ങിയിരിക്കുന്നു.
ഗ്രേസ് പിരീഡ്: പലിശയില്ലാതെ നിങ്ങളുടെ ബാലൻസ് അടയ്ക്കുന്നതിനുള്ള ഗ്രേസ് പിരീഡ് മനസ്സിലാക്കുക.
റിവാർഡ് പോയിൻ്റുകൾ വീണ്ടെടുക്കൽ പോളിസി: റിവാർഡുകൾ എങ്ങനെ റെഡീം ചെയ്യാം എന്നും അതിൽ എന്തെങ്കിലും പരിമിതികളോ കാലഹരണപ്പെടുന്ന തീയതികളോ ഉണ്ടോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പരിശോധിക്കുക.
പലിശ നിരക്കുകൾ: പർച്ചേസുകൾക്കും ക്യാഷ് അഡ്വാൻസുകൾക്കുമായി വാർഷിക ശതമാന നിരക്ക് പരിശോധിക്കുക. ഇവയിൽ ചിലപ്പോൾ വ്യത്യാസം വന്നേക്കാം.
വാർഷിക ഫീസ്: നിങ്ങൾ ഒരു തുടക്കക്കാരനാണെങ്കിൽ വാർഷിക ഫീസുകളോ കുറഞ്ഞ വാർഷിക ഫീസോ ഇല്ലാത്ത കാർഡുകൾ തിരഞ്ഞെടുക്കുക.
ലെയ്റ്റ് പേയ്‌മെൻ്റ് ചാർജുകൾ: നിങ്ങളുടെ കടം വർദ്ധിപ്പിക്കുകയും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ലെയ്റ്റ് പേയ്‌മെൻ്റുകളുടെ പെനാൽറ്റിയെ കുറിച്ച് അറിയുക.
കാർഡ് റീപ്ലേസ്‌മെൻ്റ് ഫീസ്: നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ കാർഡുകൾ റീ-പ്ലേസ് ചെയ്യുന്നതിന് ചില ഇഷ്യൂവർമാർ നിരക്ക് ഈടാക്കുന്നു, അതിനാൽ പോളിസി പരിശോധിക്കുക.
മികച്ച ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നതിന് നിങ്ങളുടെ ചെലവിനെ കുറിച്ച് മനസിലാക്കുകയും ആനുകൂല്യങ്ങളുണ്ടോയെന്ന് കണക്കാക്കുകയും നിബന്ധനകളും വ്യവസ്ഥകളും വിശദമായി പരിശോധിക്കുകയും വേണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
