ഏറ്റവും അനുയോജ്യമായ സ്ഥിര നിക്ഷേപ പദ്ധതി എങ്ങനെ തെരഞ്ഞെടുക്കാം?

പലിശ നിരക്ക് കുറവാണെങ്കിലും സ്ഥിരമായതും ഏറ്റവും സുരക്ഷിതവുമായ നിക്ഷേപ പദ്ധതിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍. എന്നാല്‍ പണപ്പെരുപ്പത്തില്‍ നിന്നും സുരക്ഷ നല്‍കുവാന്‍ ഈ സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധിക്കുകയില്ല.

പലിശ നിരക്ക് കുറവാണെങ്കിലും സ്ഥിരമായതും ഏറ്റവും സുരക്ഷിതവുമായ നിക്ഷേപ പദ്ധതിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍. എന്നാല്‍ പണപ്പെരുപ്പത്തില്‍ നിന്നും സുരക്ഷ നല്‍കുവാന്‍ ഈ സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധിക്കുകയില്ല. എന്നാല്‍ സ്ഥിര നിക്ഷേപങ്ങളെക്കുറിച്ചുള്ള ഈ വിലയിരുത്തലുകള്‍ വലിയ വാണിജ്യ ബാങ്കുകളെ സംബന്ധിച്ച് പാതിമാത്രം ശരിയാണെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇന്ന് സ്വകാര്യ മേഖലയിലെ ബാങ്കുകള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, പെയ്‌മെന്റ് ബാങ്കുകള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളപം പല തരത്തിലുള്ള സ്ഥിര നിക്ഷേപ പദ്ധതികള്‍ ഉപയോക്താക്കള്‍ക്കായി വാദ്ഗാനം ചെയ്യുന്നുണ്ട്.

മികച്ച പലിശ നിരക്ക്

മികച്ച പലിശ നിരക്ക്

അതായത് നിക്ഷേപകര്‍ക്ക് മുന്നില്‍ ഇന്ന് ധാരാളം തെരഞ്ഞെടുപ്പുകള്‍ ഉണ്ട് എന്നര്‍ഥം. ഉയര്‍ന്ന പലിശ നിരക്കാണ് ഈ സ്ഥാപനങ്ങളിലെല്ലാം സ്ഥിര നിക്ഷേപങ്ങള്‍ക്കായി നല്‍കുന്നത്. ഒപ്പം ധാരാളം ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ഉയര്‍ന്ന പലിശ നിരക്കില്‍ സ്ഥിര നിക്ഷേപ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ ലഭിക്കുന്ന ഉയര്‍ന്ന പലിശ നിരക്ക് 7.75 ശതമാനമാണ്. 4 മുതല്‍ 4.5 ശതമാനം വരെ പണപ്പെരുപ്പം കണക്കാക്കിയാല്‍ തന്നെ 3 മുതല്‍ 3.5 ശതമാനം വരെ സ്ഥിരമായ ആദായം നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപങ്ങളിലൂടെ ലഭിക്കും. ഒപ്പം നിങ്ങള്‍ നിക്ഷേപിച്ച തുകയ്ക്ക് പൂര്‍ണമായ സുരക്ഷിതത്വവും.

സ്ഥിര നിക്ഷേപങ്ങള്‍ എല്ലാ ബാങ്കുകളിലും

സ്ഥിര നിക്ഷേപങ്ങള്‍ എല്ലാ ബാങ്കുകളിലും

മുന്‍നിര പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളില്‍ മാത്രം സ്ഥിര നിക്ഷേപ സേവനങ്ങള്‍ ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇത് ആ നില മാറി. സ്വകാര്യ ബാങ്കുകളിലും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലും പെയ്‌മെന്റ്‌സ് ബാങ്കുകളിലുമൊക്കെ ഇപ്പോള്‍ ആര്‍ക്കും സ്ഥിര നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കും. ഇവയോടൊപ്പം ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപം നടത്തുന്നതിനുള്ള മികച്ച തെരഞ്ഞെടുപ്പ് ആയി മാറിക്കഴിഞ്ഞു.

പൊതുമേഖലാ ബാങ്കുകളില്‍

പൊതുമേഖലാ ബാങ്കുകളില്‍

പൊതുമേഖലാ ബാങ്കുകളില്‍ 2.75 ശതമാനം മുതല്‍ 6.00 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 2.75 ശതമാനം മുതല്‍ 6.95 ശതമാനം വരെയാണ്. നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 50 രൂപയാണ്. പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുന്ന തുകയ്ക്ക് പൊതുമേഖലാ ബാങ്കുകളില്‍ പരിധിയില്ല. സ്വകാര്യ മേഖലാ ബാങ്കുകളില്‍ 2.25 ശതമാനം മുതല്‍ 6.75 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ ലഭിക്കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 2.50 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ്. 100 രൂപയാണ് ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല.

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ 2.50 ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 ശതമാനം മുതല്‍ 7.75 ശതമാനം വരെയാണ് പലിശ നിരക്ക്. 100 രൂപയാണ് ചുരുങ്ങിയ നിക്ഷേപ തുക. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല. പെയ്‌മെന്റ് ബാങ്കുകളില്‍ 4 ശതമാനം മുതല്‍ 6.50 ശതമാനം വരെയാണ് സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 4 ശതമാനം മുതല്‍ 6.50 ശതമാനം വരെയാണ് പലിശ നിരക്ക്. 100 രൂപയാണ് നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക. പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുന്നത് 2 ലക്ഷം രൂപ വരെയാണ്.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ 4.30 ശതമാനം മുതല്‍ 7 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 4.55 ശതമാനം മുതല്‍ 7.25 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും. 5000 രൂപയാണ് ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല. മേല്‍പ്പറഞ്ഞ എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ്. ഒപ്പം എല്ലാ ബാങ്കുകള്‍ക്കും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റീ കോര്‍പ്പറേഷന്‍ സ്‌കീമിന്റെ സുരക്ഷയുമുണ്ട്.

സുരക്ഷിതത്വം

സുരക്ഷിതത്വം

അതായത് ബാങ്കിന് എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാലും നിക്ഷേപകന്റെ പണം സുരക്ഷിതമായിരിക്കും എന്നര്‍ഥം. എന്നാല്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഡിഐസിജിസിയുടെ സുരക്ഷ ലഭിക്കുകയില്ല. എന്‍ബിഎഫ്‌സിയുടെ ക്രെഡിറ്റ് റേറ്റിംഗ് മാത്രം ആശ്രിയിച്ചാണ് നിങ്ങള്‍ നിക്ഷേപം നടത്തേണ്ടത്. നിങ്ങളുടെ സ്ഥിര നിക്ഷേപ തുക മൂന്നോ നാലോ ബാങ്കുകളിലായി വിന്യസിക്കുന്നതാണ് അഭികാമ്യം. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, വാണിജ്യ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ കൃത്യമായി വിന്യസിക്കുന്നത് വഴി നിങ്ങളുടെ ആദായം ഉയര്‍ത്തുവാനും റിസ്‌ക കുറയ്ക്കുവാനും സാധിക്കും.

പലിശ നിരക്കുകള്‍

പലിശ നിരക്കുകള്‍

സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ജാനാ സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 7.25 ശതമാനമാണ് ഏറ്റവും ഉയര്‍ന്ന സ്ഥിര നിക്ഷേപ പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനവും ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിന്‍സേര്‍വില്‍ 7 ശതമാനമാണ് സ്ഥിര നിക്ഷേപത്തിന്മേലുള്ള ഉയര്‍ന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് 7.25 ശതമാനമാണ്.

പലിശ നിരക്കുകള്‍

പലിശ നിരക്കുകള്‍

സ്വകാര്യ ബാങ്കായ യെസ് ബാങ്കില്‍ 6.75 ശതമാനമാണ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാരുടേത് 7.50 ശതമാനവും. എച്ച്ഡിഎഫ്‌സില്‍ ബാങ്കില്‍ 5.50 മാണ് ഉയര്‍ന്ന പലിശ നിരക്ക്. 6.25 ശതമാനമാണ് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഉയര്‍ന്ന പലിശ നിരക്ക്. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 5.40 ശതമാനമാണ് ഉയര്‍ന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന പലിശ നിരക്ക് 6.20 ശതമാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X