എന്നാല്‍ എങ്ങനെയാണ് നമ്മുടെ നിക്ഷേപ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്നതിന് അനുയോജ്യമായ മികച്ച ഓഹരികള്‍ കണ്ടെത്തുവാന്‍ സാധിക്കുക? അതിനായി ഓഹരികള്‍ തെരഞ്ഞെടുക്കും മുമ്പ് തന്നെ ചില കാര്യങ്ങള്‍ പരിശോധിച്ചു മനസ്സില
ഓഹരി നിക്ഷേപങ്ങളില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കണമെങ്കില്‍ ഏതെങ്കിലും ഓഹരികളില്‍ നിക്ഷേപിച്ചിട്ട് കാര്യമില്ല. ഏറ്റവും മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപം നടത്തിയാല്‍ മാത്രമാണ് ഉയര്‍ന്ന ആദായം നേടുവാന്‍ നിക്ഷേപകന് സാധിക്കുക.

എന്നാല്‍ എങ്ങനെയാണ് നമ്മുടെ നിക്ഷേപ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്നതിന് അനുയോജ്യമായ മികച്ച ഓഹരികള്‍ കണ്ടെത്തുവാന്‍ സാധിക്കുക? അതിനായി ഓഹരികള്‍ തെരഞ്ഞെടുക്കും മുമ്പ് തന്നെ ചില കാര്യങ്ങള്‍ പരിശോധിച്ചു മനസ്സിലാക്കേണ്ടതുണ്ട്. അക്കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.
എസ്ഐപി നിക്ഷേപം നേട്ടം നല്‍കുമെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണോ? പരിശോധിക്കാം
ഓഹരികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിയ്ക്കേണ്ടത് അവയുടെ വില തന്നെയാണ്. അമിതമായി ഉയര്‍ന്നു നില്ക്കുന്ന വിലയുള്ള ഓഹരികള്‍ വാങ്ങിക്കാതെ ഒഴിവാക്കുന്നതാണ് നല്ലത്. എത്ര മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതായാലും അര്‍ഹിക്കുന്നതിലും ഏറെ ഉയര്‍ന്ന വിലയില്‍ ഓഹരികള്‍ വാങ്ങിക്കുന്നത് നിങ്ങള്‍ക്ക് ഗുണകരമല്ല.
നാഷണല്‍ പെന്ഷന് സിസ്റ്റം; നിങ്ങളറിഞ്ഞിരിക്കേണ്ട 5 നേട്ടങ്ങള്‍
ഒപ്പം വിപണിയില്‍ എത്ര ഓഹരികള്‍ ലഭ്യമാണ് എന്നതും ഓഹരികള്‍ വാങ്ങിക്കുന്നതിന് മുമ്പായി വിലയിരുത്തണം. അര്‍ഹമായ മൂല്യത്തിനും താഴെയുള്ള വിലയില്‍ ലഭിക്കുന്ന ഓഹരികള്‍ വാങ്ങിക്കാം. ഓഹരിയുടെ പ്രൈസ് ഏണിംഗ് റേഷ്യോ ഉപയോഗിച്ച് ഓഹരി വില കണക്കാക്കാവുന്നതാണ്.
ഫോണ്‍ നഷ്ടപ്പെട്ടാല്‍ ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍ യുപിഐ ആപ്പുകള്‍ എന്നിവ എങ്ങനെ ബ്ലോക്ക് ചെയ്യാം?
നിങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാകുന്ന ബിസിനസുകള്‍ നടത്തുന്ന കമ്പനികളുടെ ഓഹരികളായിരിക്കണം തെരഞ്ഞെടുക്കേണ്ട്. നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുള്ള, അല്ലെങ്കില്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത ബിസിനസുകളുടെ ഓഹരികള്‍ വാങ്ങാതിരിക്കാം. കൂടാതെ അതാത് മേഖലയില്‍ മുന്നിട്ട് നില്ക്കുന്ന കമ്പനികളുമായിരിക്കണം. ബിസിനസില്‍ വൈവിധ്യവത്ക്കരണം നടപ്പാക്കിയ കമ്പനിയാണെങ്കില്‍ ഏറെ അഭികാമ്യമാണ്.
ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലുള്ള റിസ്കുകള്‍ എന്തൊക്കെ?
മുന്നോട്ടുള്ള കാലത്ത് കമ്പനിയുടെ ലാഭ സാധ്യതയും വിലയിരുത്തണം. കമ്പനിയുടെ മൊത്ത ആസ്തി എത്രയെന്നും ബാധ്യതകള്‍ എത്രയെന്നും മനസ്സിലാക്കണം. കമ്പനിയില്‍ പ്രമോട്ടര്‍മാര്‍ നടത്തിയിട്ടുള്ള നിക്ഷേപം എത്രയാണെന്നും അതില്‍ എത്ര ശതമാനം ഈടായി നല്കി വായ്പ എടുത്തിട്ടുണ്ട് എന്നും പരിശോധിക്കാം.
ഈ ഓഹരിയില്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ ഒരു വര്‍ഷത്തില്‍ 18 ലക്ഷം രൂപയായി; കമ്പനി ഏതെന്ന് അറിയാമോ?
മികച്ച മാനേജ്മെന്റിന്റെ കീഴിലുള്ള കമ്പനിയാണെങ്കില്‍ ഓഹരി ഉടമകള്‍ക്ക് നേട്ടം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വീഴ്ച വരുത്താതെ ചെയ്യും. േ്രബാണസും ഡിവിഡന്‍ഡും നല്കുന്നതില് നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ള കമ്പനിയാണെങ്കില്‍ നിങ്ങളുടെ നേട്ടം പെട്ടെന്നു വര്‍ധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications