കൊടുങ്കാറ്റുകളിലും കനത്ത മഴയിലും പ്രളയത്തിലും ഭുകമ്പങ്ങളിലൊമൊക്കെയായി ഓരോ വര്‍ഷവും നിരവധി വ്യക്തികളെയാണ് കാണാതെയാകുന്നത്.
കൊടുങ്കാറ്റുകളിലും കനത്ത മഴയിലും പ്രളയത്തിലും ഭുകമ്പങ്ങളിലൊമൊക്കെയായി ഓരോ വര്‍ഷവും നിരവധി വ്യക്തികളെയാണ് കാണാതെയാകുന്നത്. വ്യക്തി മരണപ്പെട്ടോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന് വ്യക്തമായി ഉറപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ ഇത്തരം സാഹചര്യത്തില്‍ ആ കാണാതായ വ്യക്തിയ്ക്ക് വേണ്ടി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്.

കാണാതായ വ്യക്തിയായിരുന്നു കുടുംബത്തിലെ വരുമാന ശ്രോതസ്സ് എന്നിരിക്കട്ടെ. പ്രസ്തുത വ്യക്തിയ്ക്ക് ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരുന്നുവെങ്കില്‍ കുടുംബത്തിന് ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിലൂടെ ധനസഹായം നേടാവുന്നതാണ്. എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ക്ലെയിം ചെയ്യുന്നതിനായി കാണാതായിരിക്കുന്ന ഒരു വ്യക്തി മരണപ്പെട്ടു എന്ന് ഉറപ്പിക്കുന്നതെങ്ങനെയാണ്?
സാധാരണഗതിയില്‍ ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യുന്നതിനായി മറ്റ് രേഖകളൊപ്പം മരണ സര്‍ട്ടിഫിക്കറ്റും കുടുംബം സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ കാണാതായ വ്യക്തിയെ സംബന്ധിച്ചിടത്തോളം മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്ത സാഹചര്യമായതു കൊണ്ട് തന്നെ കാണാതായ വ്യക്തി മരണപ്പെട്ടതായി കണക്കാക്കാമെന്ന് നിയമം അനുശാസിക്കുന്നു.
ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലെ വകുപ്പ് 108 പ്രകാരം എഫ്ഐആര്‍ ഫയല്‍ ചെയ്ത് 7 വര്‍ഷങ്ങള്‍ക്ക് ശേഷവും കാണാതായ വ്യക്തിയെക്കുറിച്ച് യാതൊരു വിവരവുമില്ലാതിരിക്കുകയാണെങ്കില് പ്രസ്തുത വ്യക്തി മരണപ്പെട്ടതായി കണക്കാക്കാവുന്നതാണ്. അതിനാല്‍ കാണാതായ വ്യക്തിയുടെ പേരിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കണമെങ്കില്‍ കുടുംബാംഗങ്ങള്‍ 7 വര്‍ഷം കാത്തിരിക്കേണ്ടതുണ്ട്.
വ്യക്തിയെ കാണാതായാല്‍ കുടുംബാംഗങ്ങള്‍ പ്രീമിയം നല്‍കിക്കൊണ്ട് പോളിസി തുടരേണ്ടതുണ്ട്. അല്ലാത്തപക്ഷം പോളിസി അസാധുവാകും. പ്രത്യേകിച്ച ദീര്‍ഘകാല പ്ലാനുകള്‍.
കുടുംബം ആദ്യം മരണ സര്‍ട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. അതിന് ശേഷം കോടതിയുമായി ബന്ധപ്പെടാം. കോടതി ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് നോട്ടീസ് നല്‍കും. കോടതി ഓര്‍ഡറിനൊപ്പം നിയമപരമായ പിന്തുടര്ച്ചക്കാര് എഫ്ഐആറിന്റെ പകര്‍പ്പും, പോലീസിന്റെ നോണ്‍ ട്രേസബിള്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കേണ്ടതുണ്ട്.
ചില സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ 7 വര്‍ഷത്തിന് മുമ്പും ഇത്തരം ക്ലെയിമുകള്‍ തീര്‍പ്പാക്കാറുണ്ട്. കാണാതായ വ്യക്തിയുടെ മരണം ഉറപ്പിക്കാവുന്ന വ്യക്തമായ സാഹചര്യങ്ങളിലാണിത്. എന്നാല്‍ പ്രകൃതി ദുരന്തങ്ങളുടെ സാഹചര്യത്തില്‍ മരണം സംഭവിച്ചത് തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ക്ലെയിമുകള്‍ പലപ്പോഴും തീര്‍പ്പാക്കാറില്ല.
എന്നാല്‍ കാണാതായ വ്യക്തികള്‍ മരണപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് സര്‍ക്കാര്‍ പട്ടിക പുറത്തുവിട്ടാല്‍ ഏഴ് വര്‍ഷത്തിന് മുമ്പ് തന്നെ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം തീര്പ്പാക്കിയേക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
