ഉറ്റവര്‍ മരണപ്പെട്ടോ ? പിന്തുടര്‍ച്ചാ അവകാശ കൈമാറ്റത്തിനായി ചെയ്യേണ്ടതെന്തെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് രണ്ടാം തരംഗം വലിയ ഭീതി ഉയര്‍ത്തിക്കൊണ്ട രാജ്യത്തൊട്ടാകെ പിടി മുറുക്കിക്കൊണ്ടിരിക്കുകയാണ്. ധാരാളം പേര്‍ക്ക് കോവിഡ് രോഗ ബാധരുടെ അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. വളരെ ദുഖകരമായതും ദുര്‍ഘടമായതുമായ ഒരു സാഹചര്യത്തിലുടെയാണ് നാമിപ്പോള്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. എങ്കിലും നിരാശയില്‍ തളരാതെ ഈ പ്രതിസന്ധികളിലും ശുഭ പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോവുക എന്നതാണ് ഏവരും ചെയ്യേണ്ടത്. ഭാവിയില്‍ വിശ്വാസമര്‍പ്പിക്കുവാന്‍ നാം തയ്യാറാകേണം.

 

പിന്തുടര്‍ച്ചാവകാശ കൈമാറ്റം

പിന്തുടര്‍ച്ചാവകാശ കൈമാറ്റം

പ്രിയപ്പെട്ടവരുടെ വിയോഗം സമ്മാനിക്കുന്ന വൈകാരിക തളര്‍ച്ചയിലും നമ്മള്‍ ചെയ്തു തീര്‍ക്കേണ്ട ചില കാര്യങ്ങളും, തീര്‍ച്ചയായും അതില്‍ പ്രധാനപ്പെട്ട ചില സാമ്പത്തിക കാര്യങ്ങളും ഉള്‍പ്പെടും. അത് നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിന്നെ പല തരത്തിലുള്ള പ്രയാസങ്ങളായിരിക്കും നമ്മെ കാത്തിരിക്കുന്നത്. ആസ്തികളുടെ ഉടമസ്ഥാവകാശ കൈമാറ്റവും മറ്റ് ക്ലെയിമുകളും കൃത്യമായ ഒരു നോമിനിയെ നല്‍കിയിട്ടുണ്ടെങ്കില്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. എന്നാല്‍ അത്തരത്തില്‍ വ്യക്തമായ ഒരു നോമിനി ഇല്ലാത്ത സാഹചര്യങ്ങളില്‍ പിന്തുടര്‍ച്ചാവകാശ കൈമാറ്റം എന്നത് കുറച്ച് സങ്കീര്‍ണമായതാണ്. ഇത്തരം കാര്യങ്ങള്‍ എങ്ങനെ ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കാം എന്ന് നമുക്ക് നോക്കാം.

ആസ്തികളും ബാധ്യതകളും തരംതിരിക്കാം

ആസ്തികളും ബാധ്യതകളും തരംതിരിക്കാം

എല്ലാ രേഖകളും പരിശോധിച്ച് അവ ആസ്തികള്‍ (മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍, പിഎഫ്, പിപിഎഫ്, സ്ഥിര നിക്ഷേപങ്ങള്‍, ഭൂമി,കെട്ടിടങ്ങള്‍, സ്വര്‍ണം തുടങ്ങിയവ), ബാധ്യതകള്‍ (ഭവന, വ്യക്തിഗത, വാഹന വായ്പകള്‍ തുടങ്ങിയവ), ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍, വരുമാനം (ബിസിനസ്, ജോലി, തൊഴില്‍ ഏത് രീതിയില്‍ നിന്നും), ചിലവുകള്‍ (സബ്‌സ്‌ക്രിപ്ഷനുകള്‍, യൂട്ടിലിറ്റി പേയ്‌മെന്റുകള്‍, ആദായ നികുതി തുടങ്ങിയവ) എന്നിങ്ങനെ തരം തിരിച്ച് ക്രമപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.

ഓഹരികള്‍

ഓഹരികള്‍

ഓഹരികളുടെ കൈമാറ്റത്തിനുള്ള അപേക്ഷയും ഒപ്പം നോട്ടറി അറ്റസ്റ്റ് ചെയ്ത മരണ സര്‍ട്ടിഫിക്കറ്റും നോമിനി ഹാജരാക്കണം. ഇനി നോമിനി ഇല്ല എങ്കില്‍ നിയമപരമായി പിന്തുടര്‍ച്ചാവകാശമുള്ള വ്യക്തിയ്ക്ക് സ്റ്റാമ്പ് ചെയ്ത അഫിഡവിറ്റ്, പിന്തുടര്‍ച്ചാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ ലെറ്റര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവ സമര്‍പ്പിച്ച് അവകരാശം നേടാമെന്ന് സെബിയുടെ നയങ്ങളില്‍ പറയുന്നു.

മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ടുകള്‍

എഎംസികളെ സമീപിച്ച് അവകാശ കൈമാറ്റത്തിനുള്ള അപേക്ഷ നോമിനിക്ക് സമര്‍പ്പിക്കാം. മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ, കെവൈസി രേഖകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ക്യാന്‍സല്‍ ചെയ്ത ഒരു ചെക്ക് എന്നിവയാണ് അപേക്ഷയോടൊപ്പം നല്‍കേണ്ടത്. നോമിനി ഇല്ലാത്ത പക്ഷം നിയമപരമായ അവകാശിയ്ക്ക് പ്രൊബേറ്റഡ് വില്‍ അല്ലെങ്കില്‍ പിന്തുടര്‍ച്ചാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നത് വഴി അവകാശം സ്വന്തമാക്കാം.

ആസ്തികളെക്കുറിച്ച് നോമിനിയ്ക്ക് അറിവില്ലയെങ്കില്‍

ആസ്തികളെക്കുറിച്ച് നോമിനിയ്ക്ക് അറിവില്ലയെങ്കില്‍

ഇനി മരണപ്പെട്ട വ്യക്തിയുടെ മുഴുവന്‍ നിക്ഷേപ വിവരങ്ങളെക്കുറിച്ചും നോമിനിയ്ക്ക് അറിവില്ല എന്ന് കരുതുക. അത്തരം സാഹചര്യങ്ങളില്‍ മെയില്‍ ബോക്‌സില്‍ നിന്നും കണ്‍സോളിഡേറ്റഡ് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരിശോധിക്കാം. എന്‍എസ്ഡിഎല്‍ അല്ലെങ്കില്‍ സിഡിഎസ്എല്‍ ആണ് ഈ കണ്‍സോളിഡേറ്റഡ് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പ്രസിദ്ധപ്പെടുത്തുന്നത്. ഓഹരികള്‍, ഡിവിഡന്റുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങി മരണപ്പെട്ട വ്യക്തിയുടെ എല്ലാ ഡിമാറ്റ് അക്കൗണ്ട് വിവരങ്ങളും പ്രസ്തുത സ്റ്റേറ്റ്‌മെന്റിലൂടെ അറിയുവാന്‍ സാധിക്കും.

സ്വര്‍ണം

സ്വര്‍ണം

ഓഹരികള്‍ കൈമാറിയ അതേ രീതിയില്‍ തന്നെ ഡിജിറ്റല്‍ രീതിയിലുള്ള സ്വര്‍ണ നിക്ഷേപങ്ങള്‍ പിന്തുടര്‍ച്ചാവകാശിക്ക് കൈമാറാവുന്നതാണ്. പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റോ, ലെറ്റര്‍ ഓഫ് അഡ്മിനിസ്‌ട്രേഷനോ കൈവശമുള്ള നിയമപരമായ പിന്തുടര്‍ച്ചാവകശികള്‍ക്ക് ഫിസിക്കല്‍ സ്വര്‍ണം നേരിട്ട് കൈമാറാന്‍ സാധിക്കും.

 പ്രൊവിഡന്റ് ഫണ്ട്

പ്രൊവിഡന്റ് ഫണ്ട്

നോമിനിയോ നിയമപരമായ അവകാശിയോ ആവശ്യമുള്ള രേഖകള്‍ക്കൊപ്പം ഫോം 20 തൊഴില്‍ ദാതാവ് മുഖേന ഇപിഎഫ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ക്യാന്‍സല്‍ ചെയ്ത ഒരു ചെക്ക്, മരണ സര്‍ട്ടിഫിക്കറ്റ്, ഫോറം 5, ഫോറം 10ഡി അല്ലെങ്കില്‍ ഫോറം 10സി എന്നിവയാണ് ഒപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍.

പിപിഎഫ്

പിപിഎഫ്

പിപിഎഫും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളും കൈമാറി ലഭിക്കുവാന്‍ മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പാസ്ബുക്ക് എന്നിവയ്‌ക്കൊപ്പം നോമിനി ഫോറം ജി സമര്‍പ്പിക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളുടെയും കാര്യത്തില്‍, ജോയിന്റ് അക്കൗണ്ടുകളില്‍ മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പോ, നോമിനിയുടെ അപേക്ഷയോ കെവൈസി രേഖകള്‍ക്കൊപ്പം സമര്‍പ്പിക്കാം. വാഹനങ്ങളുടെ കാര്യത്തില്‍ ഉടസ്ഥതയ്‌ക്കൊപ്പം ഇന്‍ഷുറന്‍സ് പോളിസിയും കൈമാറ്റം ചെയ്യേണ്ടതുണ്ട്.

റിയല്‍ എസ്റ്റേറ്റ്

റിയല്‍ എസ്റ്റേറ്റ്

വില്‍പ്പത്രം ഇല്ലയെങ്കില്‍ പിന്തുടര്‍ച്ചാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ, ലെറ്റര്‍ ഓഫ് അഡ്മിനിസ്‌ട്രേഷനോ ഭൂമി, വസ്തുക്കളുടെ പിന്തുടര്‍ച്ചാ കൈമാറ്റത്തിന് ആവശ്യമാണ്. മറ്റ് അവകാശികളില്‍ നിന്നുമുള്ള എന്‍ഒസിയും അഫിഡവിറ്റും ഒപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. മുനിസിപ്പില്‍ കോര്‍പ്പറേഷനിലും കെഎസ്ഇബിയിലും ഉടമസ്ഥതയിലുണ്ടായ മാറ്റം അറിയിക്കേണ്ടതുണ്ട്. മരണപ്പെട്ട വ്യക്തിയുടെ തൊഴില്‍ ദാതാവുമായി ബന്ധപ്പെട്ട് ഇപിഎഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയവ കൈമാറ്റം ചെയ്യുന്നതിനായി ആവശ്യപ്പെടാം.

ബാധ്യതകള്‍

ബാധ്യതകള്‍

ഭവന, വ്യക്തിഗത, വാഹനാ വായ്പകള്‍ ഇനിയും തിരിച്ചടവ് ബാക്കിയുണ്ടായേക്കാം. ഈടുള്ള വായ്പകളുടെ കാര്യത്തില്‍, സഹ വായ്പാ അപേക്ഷകനോടോ, പിന്തുടര്‍ച്ചാവകാശിയോടോ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ എന്ന് അതാത് സ്ഥാപനങ്ങള്‍ അന്വേഷിക്കാറുണ്ട്. തയ്യാറില്ലാത്ത പക്ഷം ആസ്തികള്‍ ലേലത്തില്‍ വച്ച് സ്ഥാപനങ്ങള്‍ വായ്പാ തുക ഈടാക്കും.

ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍

ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ തിരിച്ചറിയല്‍ രേഖകളും മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സമര്‍പ്പിച്ചാല്‍ നിയമപരമായ പിന്തുടര്‍ച്ചാവകാശിയായ വ്യക്തിയ്ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം തുക ലഭിക്കും. ആപകട മരണങ്ങളില്‍ പോലീസ് എഫ്‌ഐആര്‍ റിപ്പോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആവശ്യമാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ്

ആരോഗ്യ ഇന്‍ഷുറന്‍സ്

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ പോളിസി ഉടമ ആശുപത്രിയില്‍ ക്യാഷ്‌ലെസ് ചികിത്സയ്ക്കിടയിലാണ് മരണപ്പെടുന്നത് എങ്കില്‍ ചികിത്സാ ചിലവ് ഇന്‍ഷുറന്‍സ് കമ്പനിയാണ് ഏറ്റെടുക്കുക. ക്യാഷ്‌ലെസ് ചികിത്സാ സേവനം ഇല്ലാത്ത സാഹചര്യങ്ങളില്‍ ചികിത്സയ്ക്ക് ചിലവായ തുക നോമിനിയുടേയോ നിയമപ്രകാരമുള്ള പിന്തുടര്‍ച്ചാവകാശിയുടേയോ അക്കൗണ്ടിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. മരണം നടന്ന് 30 ദിവസ്സത്തിനുള്ളില്‍ എല്ലാ രേഖകള്‍ക്കുമൊപ്പം ക്ലെയിമിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കണം.

യൂട്ടിലിറ്റി ബില്ലുകള്‍

യൂട്ടിലിറ്റി ബില്ലുകള്‍

മരണപ്പെട്ട വ്യക്തിയുടെ പേരിലുള്ള മറ്റ് യൂട്ടിലിറ്റി ബില്ലുകളെല്ലാം റദ്ദ് ചെയ്യാവുന്നതാണ്. എല്ലാത്ത പക്ഷം യഥാസമയം അടച്ചില്ലെങ്കില്‍ അതിന്മേല്‍ പിവ നല്‍കേണ്ടതായി വരും. മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമായി നടക്കണമെങ്കില്‍ മരണപ്പെട്ട വ്യക്തിയുടെ ഇമെയില്‍, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എന്നിവ നില നിര്‍ത്തേണ്ടതും അത്യാവശ്യമാണ്. ഒടിപികള്‍ക്കായും മറ്റ് വിവരങ്ങള്‍ക്കായും നമുക്ക് ഇവയെ ആശ്രയിക്കേണ്ടതായി വരും.

1 ലക്ഷം രൂപ സമ്പാദ്യം 10 ലക്ഷം രൂപയാക്കി മാറ്റാം, വെറും 6 വര്‍ഷം കൊണ്ട് — അറിയേണ്ടതെല്ലാം

Read more about: finance
English summary

How To Claim Assets, Loans And Insurance If You Lose Your Close Ones Due To Pandemic|ഉറ്റവര്‍ മരണപ്പെട്ടോ ? പിന്തുടര്‍ച്ചാ അവകാശ കൈമാറ്റത്തിനായി ചെയ്യേണ്ടതെന്തെല്ലാം?

How To Claim Assets, Loans And Insurance If You Lose Your Close Ones Due To Pandemic
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X