കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല കമ്പനികളും അവരുടെ ജീവനക്കാര്‍ക്കായി അനുയോജ്യമായ ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ തൊഴില്‍ ദാതാവ് തൊഴിലാളികളെ ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല കമ്പനികളും അവരുടെ ജീവനക്കാര്‍ക്കായി അനുയോജ്യമായ ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ തൊഴില്‍ ദാതാവ് തൊഴിലാളികളെ ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എങ്കിലും അത് ഫലപ്രദമായി ജീവനക്കാരന് ലഭ്യമാകണമെങ്കില്‍ ചിട്ട പ്രകാരമുള്ള ചില കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ ആഗ്രഹിക്കുന്ന ജീവനക്കാര്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

എംപ്ലോയീ ഐഡി ലഭിച്ചതിന് ശേഷം ആദ്യം ചെയ്യേണ്ട കാര്യം കമ്പനിയുടെ പോര്‍ട്ടലില്‍ നിങ്ങളുടെ കുടുംബത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുക എന്നതാണ്. ഇന്‍ഷുറന്‍സ് പോര്‍ട്ടലിലേക്ക് മതിയായ വിവരങ്ങള്‍ നല്‍കിയില്ല എങ്കില്‍ നിങ്ങള്‍ക്ക് ക്ലെയിം ലഭിക്കുകയില്ല.
സ്റ്റാര്‍ട്ട് അപ്പ് നിക്ഷേപങ്ങളിലും തിളങ്ങി ഈ ബോളിവുഡ് താര സുന്ദരികള്‍!
നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഇഷ്യൂ ചെയ്തു കഴിഞ്ഞാല്‍ തൊഴില്‍ ദാതാവ് നിങ്ങള്‍ക്കൊരു തേഡ് പാര്‍ടി അഡ്മിനിസ്‌ട്രേറ്റര്‍ കാര്‍ഡ് നല്‍കും. ആശുപത്രിയില്‍ ക്യാഷ്‌ലെസ് സേവനം ഉപയോഗപ്പെടുത്തുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ഈ കാര്‍ഡ് നിങ്ങളെ സഹായിക്കും. എപ്പോഴും തൊഴില്‍ ദാതാവിന്റെ ഇ കാര്‍ഡ് കൂടി കയ്യില്‍ കരുതുവാന്‍ ശ്രമിക്കുക. ആശുപത്രിയില്‍ വച്ച് നിങ്ങളുടെ ടിപിഎ പകര്‍ക്ക് നഷ്ടപ്പെടുകയോ മറ്റോ ചെയ്താല്‍ നിങ്ങള്‍ക്ക് ഇ കാര്‍ഡ് സമര്‍പ്പിക്കാവുന്നതാണ്. ഇ കാര്‍ഡിനൊപ്പം നിങ്ങളുടെ തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കേണ്ടതുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി മാത്രമല്ല, ഏത് പോളിസി വാങ്ങിക്കുമ്പോഴും അതിന്റെ പോളിസി ഡോക്യുമെന്റ് കൃത്യമായി വായിച്ചു മനസ്സിലാക്കുക. അവസാന നിമിഷത്തെ പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനായി നേരത്തേ തന്നെ ഏതിനൊക്കെ പരിരക്ഷ ലഭിക്കുമെന്നും ഏതിനൊക്കെ പരിരക്ഷ ലഭിക്കുകയില്ല എന്നും മനസ്സിലാക്കി വയ്ക്കാം.
സാധാരണയായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവരുടെ ഉപയോക്താക്കള്‍ക്ക് ക്യാഷ്‌ലെസ് സേവനം നല്‍കുന്നത് സംബന്ധിച്ച് ഒരു കൂട്ടം ആശുപത്രികളുമായി കരാര്‍ തയ്യാറാക്കിയിട്ടുണ്ടാകും. എംപാനല്‍ ചെയ്ത നെറ്റുവര്‍ക്ക് ആശുപത്രികള്‍ എന്നാണ് ഇവയെ പറയുന്നത്. പോളിസി ഡോക്യുമെന്റ് വായിക്കുന്ന സമയത്തു തന്നെ ഇത്തരം ആശുപത്രികളുടെ ഒരു പട്ടിക തയ്യാറാക്കി വയ്ക്കാം.
മികച്ച നിക്ഷേപകരായി വളരാന്‍ നിങ്ങളുടെ കുട്ടികളെ എങ്ങനെ തയ്യാറാക്കാം?
എങ്ങനെയാണ് ഇനി ക്ലെയി ലഭിക്കുക? ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തി ഏതെങ്കിലും നെറ്റുവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടാം. അതേ സമയം, കുടുംബാംഗങ്ങള്‍ ഇന്‍ഷുറന്‍സ് പോളിസിയെ സംബന്ധിച്ച വിവരങ്ങളും ടിപിഎ ഇ കാര്‍ഡും ആശുപ്രത്രിയല്‍ സമര്‍പ്പിക്കാം. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളും ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് ആശുപത്രി നല്‍കും. ടിപിഎ ആകെ ചിലവ് കണക്കാക്കുകയും ഇന്‍ഷുറന്‍സ് പോളിസി ഉടമയ്ക്ക് ക്ലെയിം തീര്‍പ്പാക്കി നല്‍കുകയും ചെയ്യും.


Click it and Unblock the Notifications