ഒരു മനുഷ്യന്റെ ജീവിതത്തിൽ പേർസണൽ ലോണിനുള്ള പ്രാധാന്യം ഏറെ വലുതാണ്. പെട്ടെന്ന് വരുന്ന അപ്രതീക്ഷിത ചിലവുകൾ നികത്താൻ അവനെ പേഴ്സണൽ ലോണുകൾ സഹായിക്കാറുണ്ട്. മെഡിക്കൽ ചെലവുകൾ, വിദ്യാഭ്യാസ ചെലവുകൾ, വിവാഹ ചിലവുകൾ തുടങ്ങി അനവധി ആവശ്യങ്ങൾക്കായി പലരും പേർസണൽ ലോണുകൾ തെരഞ്ഞെടുക്കുന്നു. എന്നാൽ, ലോൺ അടയ്ക്കാൻ മുൻകൂട്ടി ശ്രമിക്കുമ്പോൾ പലരും അതിന്റെ പ്രക്രിയയെക്കുറിച്ച് അവബോധമില്ലാതെ കൂടുതൽ പിഴകളോ അധിക ചാർജുകളോ വഴങ്ങേണ്ടി വരുന്നത് പതിവാണ്. അതുകൊണ്ട് തന്നെ ഈ പ്രശ്നം പരിഹരിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
ആർ ബി ഐ മുൻകൈയെടുത്ത് ഫ്ലോട്ടിംഗ് റേറ്റ് പേർസണൽ ലോണുകൾ മുൻകൂട്ടി അടയ്ക്കുമ്പോഴുള്ള ഫീസുകൾ നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നതിനാൽ ലോൺ തിരിച്ച് അടയ്ക്കൽ ഇനി സുഗമമാവും. എന്നാൽ, ഇപ്പോഴും ലോൺ ഓഫ്‌ലൈൻ ആയി അടയ്ക്കുമ്പോൾ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതും നിർബന്ധമായും പിന്തുടരേണ്ടതുമായ ചില ഘട്ടങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ലോൺ മുൻകൂട്ടി അടയ്ക്കൽ എവിടെ നിന്നും ആരംഭിക്കണം?
പേഴ്സണൽ ലോൺ എടുത്താൽ അതിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മുഴുവൻ തുകയും അടച്ച് തീർക്കുന്നതാണ് ലോൺ ഫോർ ക്ലോഷർ. എന്നാൽ, പല ബാങ്കുകളും ഫൈനാൻസ് സ്ഥാപനങ്ങളും ഈ നേരത്തെയുള്ള അടയ്ക്കലിനായി പിഴയും കൂടുതൽ പലിശയും ഈടാക്കാറുണ്ട്.
ആർ ബി ഐ ഫ്ലോട്ടിംഗ് റേറ്റ്, പേർസണൽ ലോൺസ് തിരിച്ച് അടയ്ക്കുമ്പോഴുള്ള ഫോർ ക്ലോഷർ ചാർജ് ഒഴിവാക്കാൻ ഒരുങ്ങുകയാണ്. മറ്റു ലോൺ നിരക്കുകളിലോ ബാങ്കുകളിലോ വ്യത്യാസം കാണാം. അതിനാൽ, കൃത്യമായ നടപടിക്രമങ്ങൾ അറിയുന്നത് അനിവാര്യമാണ്.
ലോൺ ഫോർ ക്ലോഷർ ഓഫ്‌ലൈൻ ആയി എങ്ങനെ ചെയ്യാം?
1. ആദ്യം നിങ്ങളുടെ ലോൺ എഗ്രിമെന്റ് മനസ്സിലാക്കുക
ലോൺ എടുത്തപ്പോൾ നിങ്ങൾ ഒപ്പുവച്ച കരാർ വീണ്ടും പരിശോധിക്കുക. നിങ്ങളുടെ ലോൺ തിരിച്ചടയ്ക്കുമ്പോൾ എത്ര പിഴ ഈടാക്കും, പ്രീ-ക്ലോഷർ ചാർജ്ജ് ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ അതിൽ വ്യക്തമാക്കിയിരിക്കും. ലോൺ നേരത്തെ അടയ്ക്കുമ്പോൾ ബാങ്ക്/സ്ഥാപനത്തെ എത്ര ദിവസം മുമ്പ് അറിയിക്കണമെന്നും കരാറിൽ ഉണ്ടായിരിക്കും.
2. അടച്ചു തീർക്കാനുള്ള ആകെ തുക കണക്കാക്കുക
നിങ്ങൾക്ക് അടയ്ക്കാനുള്ള മൊത്തം തുക എത്രയാണ് എന്നത് മനസ്സിലാക്കണം. അതിനായി, ബാങ്കിൽ നിന്ന് ഔദ്യോഗികമായി ഔട്ട്സ്റ്റാൻഡിങ് ബാലൻസ് ഡിമാൻഡ് ചെയ്യുക. ചിലർ ഓൺലൈൻ പോർട്ടൽ വഴി അത് ഡൌൺലോഡ് ചെയ്യാറുണ്ട്. അല്ലെങ്കിൽ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടാലും ഇത് ലഭിക്കും. ഇതിൽ ഏതെങ്കിലും ചാർജുകൾ അധികമായി കൂടിയിട്ടുണ്ടോ എന്നതും സൂക്ഷ്മമായി പരിശോധിക്കുക.
3. ഫോർ ക്ലോഷർ കോട്ട് മെയിൽ വഴി ആവശ്യപ്പെടുക
ബാങ്കിനോട് പ്രീ ക്ലോഷർ കോട്ട് ആവശ്യപ്പെടുക. ഇതിൽ മൂലധനം, പലിശ, പ്രോസസ്സിംഗ് ഫീസ്, മറ്റു ചാർജുകൾ എന്നിവയുടെ കൃത്യമായ ലിസ്റ്റ് വേണം. ഈ ക്വോട്ട് അംഗീകരിച്ച ശേഷം മാത്രമേ പണമടയ്ക്കാവൂ.

4. പണം അടയ്ക്കുക, രസീത് സൂക്ഷിക്കുക
ബാങ്കിന്റെ ബ്രാഞ്ചിൽ നേരിട്ട് ചെന്നോ നെറ്റ് ബാങ്കിംഗോ ഉപയോഗിച്ച് പണമടയ്ക്കുക. നിങ്ങൾ അടച്ച തുകയുടെ ഔദ്യോഗിക രസീത് എടുക്കുക.
ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള ഡിജിറ്റൽ ട്രാൻസാക്ഷൻ ഡോക്യുമെന്റുകളും സൂക്ഷിക്കുക.
5. നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുക
ലോൺ അടച്ച ശേഷം ബാങ്കിൽ നിന്ന് എൻ ഒ സി (നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ്) ആവശ്യപ്പെടുക. ഇതിൽ നിങ്ങളുടെ ലോൺ പൂർണമായും അടച്ചതായി വ്യക്തമാക്കണം. ഇതിന് ശേഷം സിബിൽ സ്കോർ അപ്ഡേറ്റ് ചെയ്യുന്നുണ്ടോയെന്ന് ചെക്ക് ചെയ്യുക.
ലോൺ അടയ്ക്കുമ്പോൾ കൂടുതൽ പലിശ അല്ലെങ്കിൽ പ്രീ ക്ലോഷർ ചാർജ്‌സ് ഉള്ളതാണോ എന്ന് തീർച്ചപ്പെടുത്തുക. പണം അടച്ചതിന്റെ രസീത്, എൻ ഒ സി എന്നിവ സൂക്ഷിക്കുക. സിബിൽ സ്കോർ മെച്ചപ്പെടുത്താൻ ലോൺ ക്ലോസ് ചെയ്ത വിവരം അപ്ഡേറ്റ് ചെയ്യാൻ ഉറപ്പ് വരുത്തുക. ബാങ്ക് കസ്റ്റമർ കെയറിൽ നിന്ന് കൃത്യമായ നിർദ്ദേശങ്ങൾ തേടുക.
ആർ ബി ഐയുടെ പുതിയ നിർദ്ദേശങ്ങൾ കാരണം ഫ്ലോട്ടിംഗ് റേറ്റ് പേർസണൽ ലോൺസ് നേരത്തേ അടയ്ക്കുമ്പോൾ ഉള്ള ചാർജുകൾ ഒഴിവാക്കാൻ സാധ്യതയുള്ളത് വലിയ ആശ്വാസം നൽകുന്നു. ഈ മാർഗനിർദ്ദേശങ്ങൾ പാലിച്ചാൽ, ലോൺ അടയ്ക്കലും സുതാര്യമാകും, സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാം!
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications