ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി അഥവാ എച്ച്യുഎഫ് എന്നത് നികുതി ലാഭിക്കുവാന്‍ കുടുംബങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനകീയമായ ഒരു മാര്‍ഗമാണ്. എച്ച്യുഎഫിനെ ഒരു പ്രത്യേക നികുതി ദായകരായാണ് ആദായ നികുതി വകുപ്പ് പരിഗണിക്കുന്നത്.
ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി അഥവാ എച്ച്യുഎഫ് എന്നത് നികുതി ലാഭിക്കുവാന്‍ കുടുംബങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനകീയമായ ഒരു മാര്‍ഗമാണ്. എച്ച്യുഎഫിനെ ഒരു പ്രത്യേക നികുതി ദായകരായാണ് ആദായ നികുതി വകുപ്പ് പരിഗണിക്കുന്നത്. അതിനാല്‍ തന്നെ വ്യക്തികള്‍ക്ക് ലഭിക്കുന്ന എല്ലാ നികുതി ഇളവുകളും എച്ച്യുഎഫിനും ലഭിക്കും. ഒപ്പം ആദായ നികുതി റിട്ടേണ്‍ പ്രത്യേകം പ്രത്യേകമായി ഫയല്‍ ചെയ്യുകയുമാകാം.

കൂടുതല്‍ വ്യക്തമായി പറയുകയാണെങ്കില്‍ എച്ച്യുഎഫ് എന്നത് ഒരു ഹിന്ദു കുടുംബമാണ്. ഒരു നിയമ പ്രക്രിയയിലൂടെയല്ല എച്ച്യുഎഫ് രൂപീകരിക്കപ്പെടുന്നത്. അത് സ്വയമേവ രൂപീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. എച്ച്യുഎഫിന് വേണ്ടി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള സംവിധാനമുണ്ട്. ഇതിനായി ആദായ നികുതി വകുപ്പില്‍ നിന്നും പാന്‍ (പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍) ലഭിക്കുന്നതിനായി കുടുംബം അപേക്ഷ നല്‍കേണ്ടതുണ്ട്.
എന്നാല്‍ ഇന്ന് പല കുടുംബങ്ങളും എച്ച്യുഎഫ് സംവിധാനത്തില്‍ നിന്നും പുറകോട്ട് നടക്കുകയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നത് പോലെ ഇപ്പോള്‍ ആകര്‍ഷകമല്ലെന്നാണ് അതിന്റെ കാരണം. നിങ്ങള്‍ എച്ച്യുഎഫിന് വേണ്ടി പ്രത്യേകം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിരുന്ന വ്യക്തിയായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അത് അവസാനിപ്പിക്കുവാന്‍ സാധിക്കും.
കുടുംബത്തിലെ മുതിര്‍ന്ന പുരുഷനെ എച്ച്യുഎഫില് വിശേഷിപ്പിക്കപ്പെടുന്നത് കര്‍ത്ത എന്നാണ്. ആണ് മക്കളും പെണ് മക്കളും കൊച്ചു മക്കളുമെല്ലാം ആസ്തിയില്‍ തുല്യ പങ്കാളിത്തമുള്ള കോപാര്സണേഴ്സ്മാരാണ്. ആസ്തിയുടെ ഭാഗം വെയ്പ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ എച്ച്യുഎഫ് അവസാനിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇതിനായി കുടുബം ഭാഗം വയ്പ്പിനുള്ള ഡീഡ് നടപ്പിലാക്കുകയും അംഗങ്ങള്‍ക്കിടയില്‍ (കര്‍ത്തയും കോപാര്സണേഴ്സും) ആസ്തികള്‍ വിതരണം ചെയ്യുകയും വേണം.
എല്ലാ കുടുംബാംഗങ്ങളും ഡീഡിന്റെ ഭാഗമായിരിക്കണം. എച്ച്യുഎഫിന്റെ ഭാഗമായ എല്ലാ ആസ്തികളെക്കുറിച്ചും ഡീഡില്‍ പറയേണ്ടതുണ്ട്. അവയാണ് അംഗങ്ങള്‍ക്കിടയില്‍ വിഭജിക്കേണ്ടത്. ഹിന്ദു പിന്തുടര്ച്ച നിയമ പ്രകാരമായിരിക്കണം ആസ്തികളുടെ വിഭജനം നടത്തേണ്ടത്.
ആദായ നികുതി നിയമ പ്രകാരം എച്ച്യുഎഫില് ഭാഗികമായ വിഭജനം സാധ്യമല്ല. വിഭജനം എന്നാല്‍ പൂര്‍ണമായ വിഭജനം എന്നാണര്‍ഥം. വിഭജനത്തിനായി തയ്യാറാക്കിയ ഡീഡില്‍ എല്ലാ കുടുംബാംഗങ്ങളും ഒപ്പ് വയ്ക്കേണ്ടതുണ്ട്. എച്ച്യുഎഫ് വിഭജനം പൂര്‍ത്തിയായാല്‍ അതിന്റെ നിലനില്‍പ്പ് അവസാനിപ്പിക്കപ്പെടും.
ഇനി വിഭജനം നടന്നില്ല എങ്കില്‍ ആദായ നികുതി വകുപ്പ് തുടര്‍ന്നും നികുതി ചുമത്തുകയും കുടുംബാംഗങ്ങള്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതായും വരും.
വിഭജനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കുടുംബാംഗങ്ങള്‍ക്ക് പാന്‍ തിരികെ സമര്‍പ്പിക്കുവാനായി ആദായ നികുതി ഓഫീസിനെ ബന്ധപ്പെടാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
