കെ.എസ്.എഫ്.ഇ ഒരു വിശ്വാസ്യതയാണ്. ഏത് നിക്ഷേപവും കെ.എസ്.എഫ്.ഇയിൽ സുരക്ഷിതമാണെന്ന ചിന്തയിൽ നിന്നാണ് ജനങ്ങൾ കെ.എസ്.എഫ്.ഇയെ വിശ്വസിക്കുന്നത്. ഒരു ബാങ്ക് ഇതര ധനകാര്യ സ്ഥാപനമെന്ന നിലയിലും കേരള സർക്കാറിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിലും കെ.എസ്.എഫ്.ഇ സുരക്ഷിതമാണ്. കുറഞ്ഞ പലിശയിൽ മികച്ച നേട്ടം ഉറപ്പാക്കാനും സാധിക്കുന്നു. സാധാരണയായി ആളുകൾ കെ.എസ്.എഫ്.ഇയുടെ ചിട്ടികളിൽ നിക്ഷേപിക്കാനാണ് താത്പര്യം പ്രകടിപ്പിക്കാറ്. എന്നാൽ അതിനു പുറമേയും നിരവധി നിക്ഷേപ മാർഗങ്ങൾ ഇവിടെയുണ്ട്.
കെ.എസ്.എഫ്.ഇയിൽ വിവിധ ചിട്ടികളുണ്ട്. ഓരോന്നും ഓരോ കാലാവധിയുള്ള ചിട്ടികളാണ്. മൊത്തം ചിട്ടിത്തുകയും കാലാവധിയുമെല്ലാം നിങ്ങളുടെ സാമ്പത്തിക ആവശ്യത്തിന് അനുസരിച്ചാണ് തിരഞ്ഞെടുക്കേണ്ടത്. ഒരു വലിയ തുകയുടെ നേട്ടത്തിനായി മാത്രം ചിട്ടിയിൽ ചേരുന്നവർക്ക് 1 കോടിയുടെ ചിട്ടിയോ അതിനു മുകളിലുള്ള ചിട്ടികളോ നല്ല ഓപ്ഷനായിരിക്കും. എന്നാൽ ഒരു സാധാരണക്കാരനെ സംബന്ധിച്ച് അത് താങ്ങാവുന്നതിലും വലുതാവും.
പലപ്പോഴും ആളുകളെ കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിന്നും പിൻവലിക്കുന്നത് ഇതിന്റെ കാലാവധിയാണ്. 100 മാസം മുതൽ 120 മാസം വരെ കാലാവധിയുണ്ട്, 30, 40, 50 മാസത്തെ ചിട്ടികളുണ്ട്. 120 മാസം എന്ന് ചിന്തിക്കുമ്പോൾ ഏകദേശം 10 വർഷം വരും. ചിട്ടിയിൽ ചേർന്ന് ലേലം വിളിച്ച് ചിട്ടിത്തുക കിട്ടിയതിനു ശേഷം ഈ കാലാവധി കുറയുമോ? മാത്രമല്ല കാലാവധി പൂർത്തിയാവുന്നതിനു മുന്നേ ഈ ചിട്ടി ക്ലോസ് ചെയ്യാൻ സാധിക്കുമോ? അറിയാം....

കാലാവധിയ്ക്കു മുന്നേ എങ്ങനെ ക്ലോസ് ചെയ്യാം?
ഉദാഹരണത്തിന് നിങ്ങളുടെ ചിട്ടി 40 മാസത്തെ കാലാവധിയുള്ള 2 ലക്ഷത്തിന്റെ ചിട്ടിയാണെന്ന് കരുതുക. ഇതിന്റെ പ്രതിമാസ തവണ 5000 രൂപയാണ്. ചിട്ടി ആരംഭിച്ച് തുടക്കത്തിൽ തന്നെ ലേലം വിളിച്ച് തുക ലഭിച്ചിട്ടുണ്ടെന്ന് കരുതാം. അതായത്, ചിട്ടിയുടെ മൂല്യത്തിന് അനുസൃതമായ ജാമ്യം വെച്ച് ആ തുക പിൻവലിച്ചു. ഏകദേശം 25 മാസത്തോളം ചിട്ടി തവണകൾ കൃത്യമായി പൂർത്തിയാക്കിയ ശേഷം ഈ ചിട്ടി ക്ലോസ് ചെയ്യാൻ പദ്ധതിയിടുന്നു.
ഇതു പ്രകാരം നിങ്ങൾക്ക് കാലാവധിയ്ക്കു മുന്നേ ചിട്ടി ക്ലോസ് ചെയ്യാൻ സാധിക്കും. അതിനു രണ്ട് മാർഗങ്ങളുണ്ട്. ആ രണ്ട് മാർഗങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.
1. മുകളിൽ പറഞ്ഞതു പോലെ നിങ്ങൾ 25 മാസത്തെ തവണകൾ അടച്ചതിനാൽ ഇനി ബാക്കി 15 മാസത്തെ തവണകളുണ്ട്. അതായത് പ്രതിമാസം 5000 രൂപ കണക്കാക്കിയാൽ 15 മാസത്തേക്ക് 75,000 രൂപ. ഈ തുക ഒറ്റത്തവണയായി കെ.എസ്.എഫ്.ഇയിൽ അടച്ചാൽ ചിട്ടി ക്ലോസ് ചെയ്യാം. ഒപ്പം നിങ്ങൾ നൽകിയ ജാമ്യവും തിരിച്ചെടുക്കാം.
എന്നാൽ ഇത് മറ്റൊരു തരത്തിൽ ചിന്തിച്ചാൽ നഷ്ടമാണ്. കാരണം എല്ലാ മാസവും 5000 രൂപ തന്നെ അടക്കേണ്ടി വരില്ല. ഓരോ മാസത്തേയും കിഴിവ് അനുസരിച്ച് ഈ തുകയിൽ വ്യത്യാസം വരും. എന്നാൽ 15 മാസത്തെ ഒരുമിച്ച് അടക്കുമ്പോൾ ആ കിഴിവ് പ്രവചിക്കാൻ സാധിക്കില്ല. എന്നാൽ കാലാവധി പൂർത്തിയാവുമ്പോൾ ഒറ്റത്തവണയായി അടച്ച തുകയിൽ അധികമായി അടച്ച തുക കെ.എസ്.എഫ്.ഇയിൽ നിന്നും തിരികെ കിട്ടും.
2. രണ്ടാമത്തെ മാർഗം അനുസരിച്ച് 15 മാസത്തേക്കുള്ള 75,000 രൂപ കെ.എസ്.എഫ്.ഇയുടെ സുഗമ സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുക. അതിലൂടെ ചിട്ടി ക്ലോസ് ചെയ്യുകയും ജാമ്യം തിരിച്ചെടുക്കുകയും ചെയ്യാം. ഈ സുഗമ സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിച്ച 75,000 ഓരോ മാസവും ഡെബിറ്റ് ചെയ്യാൻ സാധിക്കും. മാത്രമല്ല സുഗമ സേവിംഗ്സ് അക്കൗണ്ടിൽ ബാലൻസുള്ള തുകയ്ക്ക് പലിശ ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications