നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപ പദ്ധതിയാണ് പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. പൂര്‍ണമായും റിസ്ക് രഹിതമയ നിക്ഷേപ പദ്ധതി കൂടിയാണ് പിപിഎഫ് നിക്ഷേപങ്ങള്‍.
നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപ പദ്ധതിയാണ് പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. പൂര്‍ണമായും റിസ്ക് രഹിതമയ നിക്ഷേപ പദ്ധതി കൂടിയാണ് പിപിഎഫ് നിക്ഷേപങ്ങള്‍. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ചെറുകിട നിക്ഷേപ പദ്ധതികളിലൊന്നായ പിപിഎഫ് മുഖേന നിക്ഷേപകന് ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ ഉയര്‍ന്ന ആദായം സ്വന്തമാക്കുവാന്‍ സാധിക്കും. നികുതി, നിക്ഷേപ വിദഗ്ധരുടെ വിലയിരുത്തലുകള്‍ പ്രകാരം നിലവിലെ പിപിഎഫ് പലിശ നിരക്കായ 7.1 ശതമാനം നിക്ഷേപ കാലാവധിയിലുണ്ടാകുന്ന പണപ്പെരുപ്പത്തെ മറികടക്കുവാന്‍ പര്യാപ്തമാണ്.
നിക്ഷേപ കാലാവധി
സാധാരണഗതിയില്‍ 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ നിക്ഷേപ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ 5 വര്ഷക്കാലയളവുകളിലേക്ക് എത്ര തവണ വേണമെങ്കിലും കാലാവധി നീട്ടുവാന്‍ നിക്ഷേപകന് സാധിക്കും. അതിനാല്‍ തന്നെ റിട്ടയര്‍മെന്റ് സമ്പാദ്യത്തിനായി നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദീര്‍ഘകാല നികുതി രഹിത നിക്ഷേപമായി പിപിഎഫ് തെരഞ്ഞെടുക്കാവുന്നതാണ്. ഒരു വ്യക്തി പിപിഎഫില്‍ ദീര്‍ഘകാല നിക്ഷേപം നടത്തുകയാണെങ്കില്‍ നിക്ഷേപ കാലയളവിലെ കൂട്ടുപലിശാ നേട്ടവും അയാള്‍ക്ക് ലഭിക്കും.
കാലാവധി ഉയര്‍ത്താം.
ബാങ്കിലോ, പോസ്റ്റ് ഓഫീസിലോ എവിടെയാണോ നിങ്ങള്‍ക്ക് പിപിഎഫ് അക്കൗണ്ട് ഉള്ളത് അവിടെ അഞ്ച് വര്‍ഷക്കാലത്തേക്ക് നിക്ഷേപം ദീര്‍ഘിപ്പിക്കുന്നതിനായി അപേക്ഷ നല്‍കാവുന്നതാണ്. പിപിഎഫ് അക്കൗണ്ട് ആരംഭിച്ച് 15 വര്‍ഷം പൂര്‍ത്തിയാകുന്ന വര്‍ഷത്തിലാണ് നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം സമര്‍പ്പിക്കേണ്ടത്. ഇതേ മാതൃകയില്‍ എത്ര തവണ വേണമെങ്കിലും അഞ്ച് വര്ഷക്കാലയളവുകളിലേക്ക് നിക്ഷേപം ദീര്ഘിപ്പിക്കുവാന് താത്പര്യമുള്ള നിക്ഷേപകര്‍ക്ക് സാധിക്കും. അതായത് നിങ്ങള്‍ 30ാം വയസ്സില്‍ പിപിഎഫ് അക്കൗണ്ട് ആരംഭിക്കുകയാണെങ്കില്‍ 5 വര്‍ഷക്കാലയളവ് വീതം ദീര്‍ഘിപ്പിക്കുന്നതിലൂടെ അടുത്ത 30 വര്‍ഷവും അതായത് നിങ്ങള്‍ക്ക് 60 വയസ്സ് തികയുന്നത് വരെയും നിക്ഷേപം നടത്തുവാന്‍ സാധിക്കുമെന്നര്‍ഥം.
15 വര്‍ഷം നിക്ഷേപിച്ചാല്‍
റിസ്ക് എടുക്കുവാന്‍ തീരെ താത്പര്യം കുറഞ്ഞ നിക്ഷേപകരാണ് നിങ്ങളെങ്കില്‍ എത്രയും നേരത്തെ നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതാണ് നല്ലത്. വരുമാനം ലഭിച്ചു തുടങ്ങുന്ന ഏറ്റവും ചെറിയ പ്രായത്തില്‍ തന്നെ അത്തരക്കാര്‍ക്ക് നിക്ഷേപത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങാം. റിസ്ക് എടുക്കാന്‍ താത്പര്യമില്ലാത്ത വ്യക്തികള്‍ ചുരുങ്ങിയത് അയാളുടെ 30ാം വയസ്സിലെങ്കിലും നിക്ഷേപം ആരംഭിച്ചു തുടങ്ങണം. 30ാം വയസ്സില്‍ ഒരു പിപിഎഫ് അക്കൗണ്ട് ആരംഭിച്ച് നിക്ഷേപം തുടങ്ങുന്ന വ്യക്തിയ്ക്ക് പിപിഎഫിന്റെ മെച്യൂരിറ്റി കാലാവധിയായ 15 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അയാളുടെ അക്കൗണ്ട് ബാലന്‍സ് തുക 29,29,111 രൂപയായിരിക്കും. ഒരു വര്‍ഷം നിക്ഷേപിക്കുന്ന ആകെ തുക 108000. 15 വര്‍ഷത്തേക്ക് ആകെ നിക്ഷേപിക്കുന്നത് 16,20,000 രൂപ. പലിശ ഇനത്തില്‍ നിക്ഷേപകന് ലഭിക്കുക 13,09,111 രൂപ.
30 വര്‍ഷത്തേക്ക് നിക്ഷേപം ഉയര്‍ത്തിയാല്‍
നിക്ഷേപകന് 15 വര്‍ഷ കാലാവധി പൂര്‍ത്തിയാകുമ്പോഴും നിക്ഷേപം പിന്‍വലിക്കാതെ അടുത്ത 15 വര്‍ഷക്കാലത്തേക്ക് കൂടി നിക്ഷേപം തുടരുകയാണെങ്കിലോ? കൂട്ടുപലിശ നേട്ടം ഉള്‍പ്പെടെ അപ്പോള്‍ നിക്ഷേപകന് ലഭിക്കുന്ന ആകെ തുക 1,11,24,656 രൂപയായിരിക്കും. അഥവാ 1.11 കോടി രൂപ. പ്രതിവര്‍ഷ നിക്ഷേപം അപ്പോഴും 108000 രൂപ തന്നെ. പക്ഷേ നിക്ഷേപ കാലാവധി 30 വര്‍ഷത്തേക്ക് ഉയര്‍ന്നു. ആകെ നിക്ഷേപം 32,40,000 രൂപയാണ്. പലിശ ഇനത്തില്‍ ലഭിക്കുന്ന ആകെ തുക 78,84,656 രൂപ വരും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications