കേരളത്തിൽ നിന്നും കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികൾക്കും കെഎസ്എഫ്ഇ ചിട്ടികളിൽ ചേരാം. നിരവധി ചിട്ടി ഓപ്ഷനുകളാണ് കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നത്. ഓരോ ചിട്ടികളും സാധാരണക്കാരനെയും ബിസിനസുകാരെയും ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവരെയും ഒരു പോലെ പ്രോത്സാഹിപ്പിക്കുന്നു. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ പൂർത്തീകരിക്കാനും ആളുകൾ ചിട്ടികളെ ആശ്രയിക്കാറുണ്ട്. അത്തരം ആളുകൾ ലേലം വിളിച്ച് പണം ലഭിച്ചാൽ ഉടനെ തന്നെ ജാമ്യം നൽകി പണം പിൻവലിക്കുന്നു.
എന്നാൽ ചില സാമ്പത്തിക ലക്ഷ്യത്തോടെ കെഎസ്എഫ്ഇ ചിട്ടിയെ സമീപിക്കുന്നവർക്ക് ഉടനെ പണം പിൻവലിക്കാൻ താത്പര്യം ഉണ്ടായിരിക്കില്ല. ഒരു പക്ഷേ നിങ്ങൾക്ക് നേരത്തെ ചിട്ടി വിളിച്ചെടുക്കാൻ സാധിച്ചാൽ ആ പണം കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കാനുള്ള ഓപ്ഷനുണ്ട്. കെഎസ്എഫ്ഇ ചിട്ടിപ്പണം കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? നിങ്ങൾക്ക് എളുപ്പത്തിൽ തന്നെ നിക്ഷേപിക്കാൻ സാധിക്കുമോ? നിക്ഷേപിക്കുന്നതിന് ആവശ്യമായ രേഖകൾ എന്തെല്ലാം? കൂടുതൽ അറിയാം...
ചിട്ടിത്തുക എങ്ങനെ നിക്ഷേപിക്കാം..?
ചിട്ടി കിട്ടിയാൽ നിങ്ങൾക്ക് ഒരു നോട്ടിഫിക്കേഷൻ എസ്എംഎസ് വരും. അതായത് നിങ്ങൾക്ക് എത്ര രൂപയാണ് ചിട്ടിത്തുകയായി ലഭിച്ചതെന്ന് ഈ മെസേജിൽ വ്യക്തമായിരിക്കും. ഈ എസ്എംഎസ് ലഭിച്ചാൽ അടുത്ത തവണ നിങ്ങളുടെ ചിട്ടിയുടെ തിയ്യതി എത്തുന്നതിനു മുന്നേ നിങ്ങൾ ബ്രാഞ്ചിൽ പോയി ആധാർ കാർഡിന്റെ കോപ്പി നൽകുക. ഇതിനൊപ്പം നിങ്ങളുടെ പാസ്ബുക്കും കൈയിൽ കരുതണം. അതിനുശേഷം നിങ്ങളുടെ ചില രേഖകൾ നൽകിക്കൊണ്ടുള്ള അപേക്ഷ പൂരിപ്പിക്കണം.

നിങ്ങളുടെ മേൽവിലാസം, നിങ്ങളുടെ പേര്, ജനന തിയ്യതി, ആധാർ കാർഡ് നമ്പർ, നിങ്ങളുടെ ചിറ്റി നമ്പർ, ചിറ്റാൾ നമ്പർ തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്. ഈ വിവരങ്ങളെല്ലാം സമർപ്പിച്ചു കഴിഞ്ഞാൽ അടുത്ത മാസത്തെ പ്രതിമാസ അടവ് നടത്തിയാൽ ആ ദിവസം തന്നെ നിങ്ങളുടെ പേരിലേക്ക് ചിട്ടിപ്പണം എഫ്.ഡിയായി നിക്ഷേപിക്കും. അതു കഴിഞ്ഞുള്ള തൊട്ടടുത്ത മാസം മുതൽ നിങ്ങൾക്ക് നിക്ഷേപത്തിൽ നിന്ന് പലിശ ലഭിച്ചു തുടങ്ങും.
ചിട്ടി വിളിച്ചാൽ എത്ര രൂപ നിങ്ങൾക്ക് ലഭിക്കും?
ഇവിടെ ഉദാഹരണത്തിന്, 2,500 രൂപ പ്രതിമാസ തിരിച്ചടവുള്ള ഒരു ലക്ഷം രൂപയുടെ ചിട്ടി വിളിച്ചാൽ എത്ര രൂപ നിങ്ങൾക്ക് ലഭിക്കുമെന്ന് പരിശോധിക്കാം. ഇവിടെ ഫോർമാൻ കമ്മീഷൻ 5% ഈടാക്കും. 1 ലക്ഷത്തിൻ്റെ ചിട്ടിയിൽ നിങ്ങൾ 15,000 രൂപ താഴ്ത്തി ചിട്ടി വിളിച്ചാൽ 5,000 രൂപയാണ് ഫോർമാൻ കമ്മീഷൻ. ഇതിനൊപ്പം 650 രൂപ ജിഎസ്ടിയും 226 രൂപ ഡോക്യുമെന്റേഷൻ ചാർജും ഈടാക്കും. അതായത് മൊത്തം 5876 രൂപയാണ് കുറയുന്നത്.
അതായത് 85000 രൂപാ ചിട്ടിത്തുകയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നത് 84124 രൂപയാണ്. ഈ തുകയാണ് ഫിക്സഡ് ഡെപ്പോസിറ്റായി കെഎസ്എഫ്ഇയിൽ നിക്ഷേപിക്കുന്നത്. ഇത് ചിട്ടിയുടെ കാലാവധി പൂർത്തിയാകുന്നതു വരെ പലിശ ലഭിക്കും. ഈ തുക നിങ്ങൾക്ക് ചിട്ടിയുടെ പ്രതിമാസ തിരിച്ചടവിലേക്ക് തന്നെ നൽകാം. അത് നിങ്ങൾക്ക് അമിതമായി പണം ചിലവഴിക്കുന്നത് ഒഴിവാക്കും.
പലിശക്കൊപ്പം എല്ലാ മാസവും ഡിവിഡൻ്റും ലഭിക്കുന്നതിനാൽ തിരിച്ചടവ് തുക വളരെ കുറവായിരിക്കും. എന്നാൽ നിങ്ങൾ ഒരു സാമ്പത്തിക ലക്ഷ്യത്തിനായി നിക്ഷേപിക്കുന്നതാണെങ്കിൽ പലിശയിൽ നിന്ന് പിൻവലിക്കാതെ വരുമാനം വളർത്താം. കാലാവധി അവസാനിക്കുമ്പോൾ പ്രതീക്ഷിക്കുന്നതിലും ഉയർന്ന തുകയായി നിങ്ങളുടെ ചിട്ടി നിക്ഷേപം വളരും. നിലവിൽ ചിട്ടി നിക്ഷേപത്തിന് സിഎസ്ടിഡി 8.50% പലിശയാണ് കെഎസ്എഫ്ഇ നൽകുന്നത്. എന്നാൽ ചിട്ടിപ്പണം സ്ഥിര നിക്ഷേപമായി നിക്ഷേപിച്ചാൽ 7.10% പലിശ ലഭിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications