ഒരു വര്‍ഷത്തില്‍ 3 ലക്ഷം രൂപ നേടുവാന്‍ എവിടെ നിക്ഷേപിക്കാം?

അടുത്ത വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യത്തിനായി 30 ലക്ഷം രൂപ സമ്പാദിക്കേണ്ടതുണ്ട് എന്ന് കരുതുക. അത് നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസച്ചിലവുകള്‍ക്കാകാം, വീട് അറ്റകുറ്റപ്പണി നടത്തുന്നതിനാകാം അങ്ങനെ എന്തെങ്കിലു

അടുത്ത വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യത്തിനായി 30 ലക്ഷം രൂപ സമ്പാദിക്കേണ്ടതുണ്ട് എന്ന് കരുതുക. അത് നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസച്ചിലവുകള്‍ക്കാകാം, വീട് അറ്റകുറ്റപ്പണി നടത്തുന്നതിനാകാം അങ്ങനെ എന്തെങ്കിലും ഒരു കാര്യം അടുത്ത വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് മുന്നിലുണ്ട്. 3 ലക്ഷം രൂപയാണ് ആ ആവശ്യത്തിന് വേണ്ടി നിങ്ങള്‍ കരുതേണ്ടത്.

മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ടുകള്‍

മറ്റ് നിക്ഷേപ പദ്ധതികളെക്കാള്‍ മികച്ച ആദായം ലഭ്യമാകുമെന്ന കണക്കുകൂട്ടലില്‍ നിങ്ങള്‍ നിക്ഷേപത്തിനായി മ്യൂച്വല്‍ ഫണ്ടുകളാണ് അനുയോജ്യമെന്ന തീരുമാനത്തിലെത്തുന്നു. എന്നാല്‍ ഏത് കാറ്റഗറി ഫണ്ടായിരിക്കും ഇത്തരമൊരു ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ മ്യൂച്വല്‍ ഫണ്ട് എസ്ഐപി? ഇവിടെ നമുക്ക് മുന്നിലുള്ള ലക്ഷ്യം സമയ ബന്ധിതമാണ്. വിദ്യാഭ്യാസ ആവശ്യത്തിനുള്ള ചിലവോ, വീടിന്റെ അടിയന്തിര അറ്റകുറ്റപ്പണികളോ നമുക്ക് നീട്ടിവയക്കുവാന്‍ സാധിക്കുന്ന കാര്യമല്ലല്ലോ. അതുകൊണ്ടു തന്നെ മൂലധന ഭദ്രതയാണ് ഇവിടുത്തെ പരമ പ്രധാനമായ കാര്യം. അതിനാല്‍ ഡെബ്റ്റ് കാറ്റഗറി ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നതായിരിക്കും അഭികാമ്യമെന്ന് നിക്ഷേപ വിദഗ്ധര്‍ പറയുന്നു.

ഇക്വിറ്റി ഫണ്ടുകളും ഡെബ്റ്റ് ഫണ്ടുകളും

ഇക്വിറ്റി ഫണ്ടുകളും ഡെബ്റ്റ് ഫണ്ടുകളും

ഇക്വിറ്റി ഫണ്ടുകളേക്കാളും താരതമ്യേന കുറഞ്ഞ ആദായം മാത്രമാണ് ഡെബ്റ്റ് ഫണ്ടുകളില്‍ നിന്ന് ലഭിക്കുക എങ്കിലും മൂലധനം കാര്യമായ കേടുപാടുകളില്ലാതെ സുരക്ഷിതമായി നില്‍ക്കുമെന്നതാണ് ഇവിടുത്തെ സവിശേഷത. അതേ സമയം സ്ഥിര നിക്ഷേപങ്ങള്‍ക്ക് പകരമായി ഡെബ്റ്റ് ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നത് നിങ്ങള്‍ക്ക് നികുതി നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനും സഹായിക്കും. മൂന്ന് വര്‍ഷമോ അതിന് മുകളിലേക്കോ ഉള്ള ഡെബ്റ്റ് മ്യച്യല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നിന്നുള്ള നേട്ടം ദീര്‍ഘകാല മൂലധന നേട്ടമായാണ് കണക്കാക്കുന്നത്. 20 ശതമാനം നികുതിയാണ് അത്തരം ആദായങ്ങള്‍ക്ക് ഈടാക്കുന്നത്.

ഡെബ്റ്റ് ഫണ്ടുകളില്‍

ഡെബ്റ്റ് ഫണ്ടുകളില്‍

ഡെബ്റ്റ് കാറ്റഗറിയില്‍ ലോ ഡ്യൂറേഷന്‍ ഫണ്ടുകള്‍, ഷോട്ട് ടേം ഫണ്ട്, കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ടുകള്‍, ബാങ്കിംഗ്, പിഎസ്യു ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതാണ് അഭികാമ്യം. ഈ ഫണ്ടുകള്‍ ഹൈ ക്വാളിറ്റി പേപ്പറുകളിലാണ് നിക്ഷേപം നടത്തുക. അതിനാല്‍ തന്നെ പലിശ നിരക്കിന്മേലുള്ള റിസ്‌കും, ക്രെഡിറ്റ് റിസ്‌കും കുറവായിരിക്കും. നിലവിലെ വിപണി സാഹചര്യമനുസരിച്ച് ഈ ഫണ്ടുകള്‍ 5 ശതമാനം മുതല്‍ 6 ശതമാനം വരെ ആദായം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ഉയര്‍ന്ന ആദായം ഡെബ്റ്റ് ഫണ്ടുകളിലൂടെ നിക്ഷേപകര്‍ക്ക് സ്വന്തമാക്കാം.

1 വര്‍ഷം കൊണ്ട് 3 ലക്ഷം രൂപ നേടുവാന്‍

1 വര്‍ഷം കൊണ്ട് 3 ലക്ഷം രൂപ നേടുവാന്‍

മേല്‍പ്പറഞ്ഞ രീതിയില്‍ 1 വര്‍ഷം കൊണ്ട് 3 ലക്ഷം രൂപ നേടുന്നതിനായി ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടില്‍ 5 ശതമാനം മുതല്‍ 6 ശതമാനം വരെ ആദായത്തില്‍ നടത്തേണ്ട പ്രതിമാസ എസ്ഐപി തുക 24,500 രൂപയായിരിക്കും.മ്യൂച്വല്‍ ഫണ്ട് സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപ രീതികളിലൊന്നായി മാറുവാന്‍ കാരണങ്ങള്‍ പലതാണ്. കരിയറിന്റെ തുടക്ക കാലത്തുള്ള വ്യക്തികള്‍ക്ക് ഒന്നിച്ച് വലിയൊരു തുക നിക്ഷേപിക്കുവാന്‍ കൈയ്യില്‍ ഇല്ല എങ്കിലും, ചെറിയ തുകകള്‍ നിക്ഷേപിക്കുന്നതിലൂടെ സമ്പത്ത് സൃഷ്ടിക്കുവാന്‍ സഹായിക്കുമെന്നതാണ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപങ്ങളുടെ പ്രത്യേകത.

എസ്ഐപി നിക്ഷേപം

എസ്ഐപി നിക്ഷേപം

എസ്ഐപി ഒരു മ്യൂച്വല്‍ ഫണ്ട് നിക്ഷേപമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ എസ്ഐപി ഒരു നിക്ഷേപ രീതിയാണ്, ഒരു ഫണ്ട് / സ്‌കീം അല്ലെങ്കില്‍ ഒരു സ്റ്റോക്ക് അല്ലെങ്കില്‍ ഇന്‍വെസ്റ്റ്‌മെന്റ് അവന്യൂ അല്ല എന്നതാണ് വസ്തുത. അടിസ്ഥാനപരമായി നിങ്ങള്‍ക്കിഷ്ടമുള്ള ഒരു ഫണ്ടിലോ സ്‌കീമിലോ നിശ്ചിത ഇടവേളകളില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗമാണ് മാത്രമാണ് എസ്‌ഐപി. അപ്പോള്‍ ഇക്കാര്യങ്ങളൊക്കെ മനസ്സില്‍ വച്ചുകൊണ്ട് ഇന്ന് തന്നെ നിക്ഷേപം ആരംഭിച്ചുകൊള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X