പ്രതിമാസം 1 ലക്ഷം രൂപ പെന്ഷന് സമ്പാദിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ഇതിന് ആവശ്യമായ കോര്‍പ്പസ് ഉണ്ടെന്ന് ഉറപ്പു വരുത്തുന്നതാണ്. 1 ലക്ഷം രൂപ പ്രതിമാസ പെന്ഷന് ലഭിക്കുന്നതിന് ഏകദേശം 1.2 കോടി മുതല്‍ 1.5 കോടി വരെ നിക്ഷേപം ആവശ്യമാണ്. ഈ എസ്റ്റിമേറ്റിന് പ്രതീക്ഷിക്കുന്ന റിട്ടേണ്‍ റേറ്റ് 8 മുതല്‍ 10 ശതമാനം വരെയാണ്.
എവിടെ നിക്ഷേപിക്കണം എന്നത് അയാളുടെ റിസ്ക് അപ്പറ്റൈറ്റിനെ ആശ്രയിച്ചിരിക്കും. നിങ്ങള്‍ ഒരു യാഥാസ്ഥിതിക നിക്ഷേപകനാണെങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റുകള്‍, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (പി.ഒ.എം.ഐ.എസ്), സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം (എസ്.സി.എസ്.എസ്), ആര്.ബി.ഐ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ ഡെബ്റ്റ് നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം. നിങ്ങള്‍ക്ക് ഉയര്‍ന്ന റിട്ടേണിന് ആവശ്യമായ ഉയര്‍ന്ന റിസ്ക് ടോളറന്‍സ് ഉണ്ടെങ്കില്‍ ഇക്വിറ്റി ഓറിയന്റഡ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷപിക്കാവുന്നതാണ്. എന്നിരുന്നാലും ഡെബ്റ്റും (ഫിക്സഡ് ഡിപ്പോസിറ്റോ ബോണ്ടോ പോലെ സുരക്ഷിതവും കുറഞ്ഞ റിട്ടേണുകള്‍ ഓഫര്‍ ചെയ്യുന്നവ) ഇക്വിറ്റിയും (റിസ്ക് കൂടുതല്‍ ഉള്ള എന്നാല്‍ കൂടുതല്‍ റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന ലൈഫ് സ്റ്റോക്ക്, മ്യൂച്വല്‍ ഫണ്ട് പോലുള്ളവ) ചേര്‍ന്ന ബാലന്‍സ്ഡ് നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ ഉചിതം.

യാഥാസ്ഥിതിക നിക്ഷേപകന് എങ്ങനെ 1 ലക്ഷം രൂപ പ്രതിമാസ പെന്ഷന് നേടാം?
സീനിയര്‍ സിറ്റിസണ്‍ ഫിക്സഡ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് മറ്റ് നിക്ഷേപ നിരക്കുകളേക്കാള്‍ കൂടുതലാണ്. നിലവില്‍, 10 വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്ക് പ്രൈവറ്റ് സെക്ടര്‍ ബാങ്കുകളില്‍ 7.75% പലിശ ലഭ്യമാണ്. ചെറുകിട ധനകാര്യ ബാങ്കുകളില്‍ തിരഞ്ഞെടുക്കപ്പെട്ട കാലാവധിയ്ക്കകത്തുള്ള എഫ്.ഡികള്‍ക്ക് പലിശ നിരക്ക് 9.5% വരെ ലഭിക്കുന്നതാണ്.
മുതിര്‍ന്ന പൗരന്മാര്ക്ക് പല എഫ്.ഡികളിലായി 25 ലക്ഷം രൂപ നിക്ഷേപമുണ്ടെങ്കില്‍ ഏകദേശം 7.5 % റിട്ടേണ്‍ ഇതില്‍ നിന്നും ലഭിക്കുന്നതാണ്. ഇതുവഴി നിങ്ങള്‍ക്ക് 15,265 രൂപ പ്രതിമാസ വരുമാനത്തിന് തുല്യമായ 46,875 രൂപയുടെ ക്വാര്‍ട്ടര്‍ലി പേ ഔട്ട് ലഭിക്കുന്നതാണ്. മുഴുവന്‍ പണവും ഒരു എഫ്.ഡിയില്‍ നിക്ഷേപിക്കുന്നതിന് പകരമായി സ്വകാര്യ, ചെറുകിട ധനകാര്യ ബാങ്കുകളിലേക്ക് നിക്ഷേപം വ്യാപിപ്പിക്കാവുന്നതാണ്. 5 ലക്ഷം രൂപയുടെ നിക്ഷേപ ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്തുന്നതിന് നിങ്ങള്‍ക്ക് വിവിധ എഫ്.ഡികളില്‍ (ഉദാഹരണത്തിന്, നിങ്ങളുടെ പേരിലും പങ്കാളിയുടെ പേരിലും നിങ്ങളുടെ കുട്ടിയുടെ കൂടെയുള്ള ജോയിന്റ് അക്കൗണ്ടായോ എഫ്.ഡി തുടങ്ങാം) നിക്ഷേപിക്കാവുന്നതാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീമാണ് മറ്റൊന്ന്. ഈ സ്കീം 8.2% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. എസ്.സി.എസ്.എസ് വഴി മുതിര്‍ന്ന പൗരന്മാര്ക്ക് 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഇതുവഴി ഓരോ ക്വാര്‍ട്ടറിലും 61,500 രൂപ (പ്രതിമാസം 20,500 രൂപ) ലഭിക്കും. ഈ സ്കീമിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഇതിന്റെ കാലാവധിയിലുട നീളം (5 വര്‍ഷം) പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നു എന്നതാണ്.
8.05% വാര്‍ഷിക പലിശ ലഭിക്കുന്ന ആര്.ബി.ഐ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടുകളും സ്ഥിര വരുമാനം ലഭിക്കുന്നതിനുള്ള മികച്ച ഒരു മാര്‍ഗമാണ്. 35 ലക്ഷം നിങ്ങള്‍ നിക്ഷേപിക്കുകയാണെങ്കില്‍ എല്ലാ 6 മാസത്തിലും നിങ്ങള്‍ക്ക് 1,40,875 രൂപ ലഭിക്കും, അതായത് പ്രതിമാസം 23,479 രൂപ.
30 ലക്ഷം ലംപ്സം എമൗണ്ടായി ദീര്‍ഘകാല ഡെബ്റ്റ് ഫണ്ടായി നിക്ഷേപിച്ചാല്‍ ഇത് 6-7% വാര്‍ഷിക പലിശ നല്‍കുന്നതാണ്. 7% പലിശ നിരക്കില്‍ 16,865 രൂപ 20 വര്‍ഷത്തേക്ക് പ്രതിമാസം നേടാന്‍ സാധിക്കും.
30 ലക്ഷം രൂപ ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതും പരിഗണിക്കാവുന്നതാണ്. ഇത് 9-10% വാര്‍ഷിക റിട്ടേണ്‍ നല്‍കുന്നതാണണ്. 10% പലിശ നിരക്കില്‍ 23,732 സ്ഥിര പെന്ഷന് വരുമാനം 20 വര്‍ഷത്തേക്ക് ലഭിക്കുന്നതാണ്.
നിക്ഷേപ തുക - 1.45 കോടി രൂപ
ആകെ പെന്ഷന് - പ്രതിമാസം 1,00,201 രൂപ
മോഡറേറ്റ് ഇന്വെസ്റ്റര്മാര്ക്ക് എങ്ങനെ 1 ലക്ഷം പ്രതിമാസ പെന്ഷന് നേടാം?
പ്രതിവർഷം 7.5% റിട്ടേണ്‍ ലഭിക്കുന്നതിനായി നിക്ഷേപകന് ഏകദേശം 10 ലക്ഷം രൂപ സ്ഥിരനിക്ഷേപങ്ങളിൽ നിക്ഷേപിക്കാം. ഇതിൽ നിന്ന് ഓരോ പാദത്തിലും 18,750 രൂപ അല്ലെങ്കിൽ പ്രതിമാസം 6,250 രൂപ ലഭിക്കും. 20,500 രൂപ പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ 30 ലക്ഷം രൂപ നിക്ഷേപിക്കാം. ആര്.ബി.ഐ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടില്‍ 35 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ അത് 23,479 രൂപയ്ക്ക് തുല്യമായ പ്രതിമാസ വരുമാനം നല്‍കുന്നതാണ്.
ഒരു എസ്ഡബ്ല്യുപി ആരംഭിക്കുന്നതിന് 35 ലക്ഷം രൂപ ബാലൻസ്ഡ് ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. പ്രതിവർഷം 10% റിട്ടേണിൽ, അടുത്ത 20 വര്‍ഷത്തേക്ക് 23,732 രൂപ ലഭിക്കും.
നിക്ഷേപകന് റിസ്ക് ടോളറന്‍സ് ഉണ്ടെങ്കില്‍ ലാര്‍ജ് ക്യാപ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് വഴി 30 ലക്ഷം രൂപയുടെ മറ്റൊരു എസ്.ഡബ്ല്യൂ.പിയും എടുക്കാവുന്നതാണ്. പ്രതിവർഷം 12% പലിശ നിരക്കിൽ, അടുത്ത 20 വർഷത്തേക്ക് ഈ നിക്ഷേപത്തിൽ പ്രതിമാസം 28,198 രൂപ ലഭിക്കും. 20 വർഷത്തിന് ശേഷം അദ്ദേഹത്തിന് പ്രാഥമിക കോർപ്പസ് തിരികെ ലഭിക്കും.
നിക്ഷേപ തുക: 1.35 കോടി രൂപ
ആകെ പെൻഷൻ: പ്രതിമാസം 1,02,159 രൂപ
അഗ്രസ്സീവ് ഇന്വെസ്റ്ററിന് റിട്ടയര്‍മെന്റിന് ശേഷം പ്രതിമാസം 1 ലക്ഷം പെന്ഷന് എങ്ങനെ ലഭിക്കും?
7.5% പോസ്റ്റ് ടാക്സ് റിട്ടേണ്‍ നല്കുന്ന സീനിയര്‍ സിറ്റിസണ്‍ എഫ്.ഡികളില്‍ 10 ലക്ഷം രൂപ നിക്ഷേപിക്കാന്‍ സാധിക്കും. ഇതുവഴി നിക്ഷേപകന് 6,250 രൂപ പ്രതിമാസം ലഭിക്കുന്നതാണ്. 30 ലക്ഷം രൂപ നിക്ഷേപിക്കുന്നതു വഴി പ്രതിമാസ പെന്‍ഷനായി 20,500 രൂപ ലഭിക്കുന്നതാണ് (എല്ലാ ക്വാര്‍ട്ടറിലും 61,500 രൂപ).
ഇക്വിറ്റി ഓറിയന്റഡ് ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകളില്‍ 30 ലക്ഷം രൂപ നിക്ഷേപിക്കുന്നതു വഴി 10% പ്രതിവര്‍ഷ പലിശ നിരക്കില്‍ 20 വര്‍ഷത്തേക്ക് 23,732 രൂപ പ്രതിമാസ പെന്ഷന് ലഭിക്കുന്നതാണ്.
55 ലക്ഷം രൂപ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളിലോ ലാര്‍ജ് ക്യാപ് മ്യൂച്വല്‍ ഫണ്ടുകളിലോ ഫ്ളെക്സി ക്യാപ് മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപിക്കുന്നതു വഴി 10-12-14% റിട്ടേണ്‍ നേടാവുന്നതാണ്. 12% പലിശ നിരക്കില്‍ 20 വര്‍ഷ കാലയളവില്‍ ഏകദേശം 51,696 രൂപ പ്രതിമാസം നേടാവുന്നതാണ്.
നിക്ഷേപ തുക - 1.25 കോടി രൂപ
ആകെ പെന്ഷന് - പ്രതിമാസം 1,02,178 രൂപ
പെന്‍ഷനുകളില്‍ നിക്ഷേപിക്കുമ്പോൾ മുതിർന്ന പൗരന്മാർ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ:
സ്ഥിര വരുമാനത്തിനായി നിക്ഷേപിക്കുമ്പോള്‍ മുതിര്‍ന്ന പൗരന്മാര് ശ്രദ്ധിക്കേണ്ട ഒന്നാണ് എല്‍.എസ്.ആര് റൂള്‍(ലിക്വിഡിറ്റി, സേഫ്റ്റി -- സ്റ്റെബിളിറ്റി & റിട്ടേണ്‍സ്).
വരുമാനം ദീര്‍ഘകാലത്തേക്ക് ലോക്ക്-ഇന്‍ ചെയ്യാത്തതും സുരക്ഷിതമായതും സ്ഥിരതയുള്ളതും മികച്ച റിട്ടേണുകള്‍ വാഗ്ദാനം ചെയ്യുന്നതുമായ നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications