സാമ്പത്തിക വളർച്ച ആഗ്രഹിക്കാത്തവർ ആരുണ്ട്? ബാങ്ക് നിക്ഷേപങ്ങളെ പോലെ കെ.എസ്.എഫ്.ഇ ചിട്ടികളിലൂടെ നിങ്ങൾക്ക് ഏറ്റവും മികച്ച നേട്ടം ഉറപ്പാക്കാൻ സാധിക്കും. കെ.എസ്.എഫ്.ഇ ചിട്ടികൾ സാധാരണക്കാർക്ക് മാത്രമല്ല എല്ലാ നിക്ഷേപകർക്കും സമീപിക്കാവുന്ന സുരക്ഷിതമായ ധനകാര്യ സ്ഥാപനമാണ്. ഇത് സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമായതിനാൽ പൂർണമായും വിശ്വസിക്കാം. പെട്ടെന്ന് പണത്തിന് ആവശ്യം വരുന്നവർക്ക് കെ.എസ്.എഫ്.ഇ ചിട്ടികളെ ധൈര്യമായി സമീപിക്കാം.
കെ.എസ്.എഫ്.ഇ ചിട്ടികളിലൂടെ 1 കോടി രൂപ കിട്ടിയാൽ നിങ്ങളെന്തു ചെയ്യും? വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ ഉള്ളവർക്ക് ഉറപ്പായും ചേരാവുന്ന ചിട്ടിയാണ് 1 കോടിയുടേത്. കെ.എസ്.എഫ്.ഇ ചിട്ടികളുടെ പ്രത്യേകത എന്തെന്നാൽ ഒരേ സമയം ഒരു നിക്ഷേപ മാർഗവും എന്നാൽ ഒരു വായ്പയുടെ സ്വഭാവവുമുണ്ട്. പക്ഷേ പലിശയില്ല എന്നതാണ് ഏറ്റവും രസകരം. ഭാവിയിൽ ബിസിനസ് തുടങ്ങാൻ പ്ലാനുള്ളവർക്കും ഈ ചിട്ടിയിൽ ഭാഗമാവാം.
100 മാസം കൊണ്ട് 1 കോടി.....
1കോടി എന്ന് കേൾക്കുമ്പോൾ ഒരു അത്ഭുതം തോന്നുന്നില്ലേ... എന്നാൽ അതിലും അത്ഭുതമാണ് ഇതിൻ്റെ തിരിച്ചടവ് തുക. ഇവിടെ 100 മാസത്തെ കാലാവധിയിൽ പ്രതിമാസം 1 ലക്ഷം തിരിച്ചടവ് തുക വരുന്ന ചിട്ടിയാണിത്. ഈ ചിട്ടി 30% കിഴിവിൽ വിളിച്ചാൽ 70 ലക്ഷം വരെയാണ് ലഭിക്കുക. എന്നാൽ 95 ലക്ഷം വരെ ചിട്ടി കിട്ടാൻ സാധ്യതയുണ്ട്.
നിങ്ങൾക്ക് ഇത് 30 ശതമാനം താഴ്ത്തി വിളിച്ചാൽ 70 ലക്ഷം കിട്ടും. ഈ തുക ആവശ്യമെങ്കിൽ അപ്പോൾ തന്നെ പിൻവലിക്കാം. അല്ലെങ്കിൽ കെ.എസ്.എഫ്.ഇയിൽ തന്നെ ഡെപ്പോസിറ്റ് ചെയ്യാം. ആദ്യത്തെ മാസം 1 ലക്ഷം രൂപ പ്രതിമാസ തുകയായി അടക്കണം. ആദ്യത്തെ ലേലത്തിൽ തന്നെ ചിട്ടി വിളിച്ചെടുത്താൽ രണ്ടാം മാസം മുതൽ നിങ്ങൾ അടക്കേണ്ട പ്രതിമാസ തുക 75,000 രൂപയാണ്. ഇവിടെ 25,000 രൂപയാണ് ഡിവിഡൻ്റ് കിട്ടുന്നത്.

ചിട്ടിത്തുക കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിച്ചാൽ നേട്ടം എന്താണ്?
ആദ്യ ലേലത്തിൽ തന്നെ ചിട്ടി വിളിച്ചാൽ ആ തുക രണ്ടാമത്തെ മാസത്തിലാണ് നിങ്ങൾക്ക് ലഭിക്കുക. അതായത് ചിട്ടി വിളിച്ചാൽ തൊട്ടടുത്ത മാസം മാത്രമേ ചിട്ടിത്തുക ലഭിക്കുകയുള്ളൂ. അങ്ങനെയെങ്കിൽ രണ്ടാം മാസം തന്നെ ഈ തുക മുഴുവനും നിങ്ങൾക്ക് കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിക്കാം.
ഇവിടെ ഡോക്യുമെൻ്റേഷൻ ചാർജും ജി.എസ്.ടിയും ഈടാക്കിയാൽ നിങ്ങൾക്ക് ലഭിക്കുന്നത് 69,09,764 ലക്ഷം രൂപയാണ്. ഈ തുക കെ.എസ്.എഫ്.ഇ.യിൽ നിക്ഷേപിച്ചാൽ പലിശയായി 8.75% ഉറപ്പാക്കാം. ഈ നിരക്കിൽ ഒരു വർഷത്തേക്ക് പലിശയിനത്തിൽ മാത്രം 6,04,604 രൂപ ഉറപ്പാക്കാം. അതായത് ഓരോ മാസം നിങ്ങൾക്ക് 50,383 രൂപ ലഭിക്കും.
ഈ പലിശ നിങ്ങൾക്ക് പ്രതിമാസ തിരിച്ചടവിലേക്ക് ചേർക്കാം. അങ്ങനെയെങ്കിൽ ഓരോ മാസവും നിങ്ങൾക്ക് ലഭിക്കുന്ന പലിശയും ഡിവിഡന്റും കുറച്ചാൽ നിങ്ങൾക്ക് പ്രതിമാസം 24,617 രൂപയാണ് അടവ് വരുന്നത്. മൂന്നാമത്തെ തിരിച്ചടവ് മുതൽ 24,617 രൂപ അടക്കാം. നിങ്ങളുടെ ചിട്ടി കാലാവധി പൂർത്തിയാവുന്നതു വരെ പലിശ ലഭിക്കും. എന്നാൽ ഡിവഡൻ്റ് തുകയായ 25,000ൽ വ്യത്യാസം വന്നേക്കാം. ഡിവിഡൻ്റ് കുറയുമ്പോൾ തിരിച്ചടക്കുന്ന തുക ഉയരും എന്നർത്ഥം.
മൊത്തം പലിശ എത്രയാണ്...?
ഇവിടെ ആദ്യ മാസത്തിൽ ചിട്ടി വിളിച്ചെടുത്താൽ രണ്ടാമത്തെ മാസമാണ് പണം കിട്ടുന്നതും ഇതേ സമയത്താണ് കെ.എസ്.എഫ്.ഇയിൽ നിക്ഷേപിക്കുന്നതും. ബാക്കി 98 മാസമാണ് ചിട്ടിയുടെ കാലാവധി. ഈ കാലയളവിൽ നിങ്ങൾക്ക് പലിശ മാത്രം 49,37,534 ലക്ഷം രൂപയാണ് മൊത്തം ലഭിക്കുന്നത്. അതായത് നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം പലിശയും ലേലത്തിലൂടെ ലഭിക്കുന്ന ചിട്ടിത്തുകയും പരിശോധിച്ചാൽ 1,18,47,298 കോടിയാണ് മൊത്തം നേട്ടം.
അതായത് ചിട്ടിത്തുകയേക്കാൾ 18,47,298 ലക്ഷം അധികം നേട്ടം ലഭിക്കുന്നു. നിങ്ങൾ പലിശത്തുക ചിട്ടിയുടെ പ്രതിമാസ തിരിച്ചടവിലേക്ക് മാറ്റിയിട്ടില്ലെങ്കിൽ 1,18,47,298 ഈ തുക മൊത്തമായും നിങ്ങൾക്ക് ലഭിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
