ജോലിയിൽ നിന്ന് റിട്ടയറായാൽ പലരും തേടുന്നതൊരു സ്ഥിര വരുമാനമാണ്. ചിലർ പണം ബിസിനസിലേക്ക് മാറ്റുന്നു, മറ്റു ചിലർ നിക്ഷേപത്തിലേക്കും. പൊതുവെ പ്രായമുള്ളവരാണ് സ്ഥിര വരുമാനം തേടി നിക്ഷേപങ്ങളിലേക്ക് ഇറങ്ങുന്നത്. ഇത്തരക്കാരെ ചൂഷണം ചെയ്യാൻ തട്ടിപ്പു സംഘങ്ങളും ധാരാളം. സ്ഥിര നിക്ഷേപം മുതൽ റിസകില്ലാതെ സ്ഥിര വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന നിരവധി പദ്ധതികൾ നാട്ടിൽ ലഭിക്കുമ്പോൾ പലരും ഇതിനേ പറ്റി അറിയാത്തതിനാലാണ് റിസ്കിൽപ്പെടുന്നത്. നികുതി ഇളവ് ലഭിക്കുന്നതും മികച്ച റിട്ടേൺ നൽകുന്നതുമായ നിരവധി നിക്ഷേപങ്ങൾ കാണാം. 25 ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസത്തിൽ ഓരോ നിക്ഷേപങ്ങളിൽ നിന്നും എത്ര വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്ന് നോക്കാം.

സ്ഥിര നിക്ഷേപമിട്ടാൽ
25 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാൽ എത്ര രൂപ മാസ വരുമാനം ലഭിക്കുമെന്ന് നോക്കാം. നിലവിൽ ശരാശരി 7 ശതമാനം നിരക്കിൽ സ്ഥിര നിക്ഷേപത്തിന് പലിശ ലഭിക്കുന്നുണ്ട്. 25 ലക്ഷം രൂപ 7 ശതമാനം നിരക്കിൽ സ്ഥിര നിക്ഷേപമിട്ടാൽ പ്രതിമാസം 14,000 രൂപയിൽ കൂടുതൽ പലിശയായി ലഭിക്കും.
മ്യൂച്വൽ ഫണ്ട്
മ്യൂച്വൽ ഫണ്ടിലെ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ സ്ഥിര വരുമാനത്തിന് ഉപയോഗിക്കാം. 25 ലക്ഷം രൂപ ബാലൻസ്ഡ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയും പ്രതിവർഷം 10 ശതമാനം വരുമാനം ലഭിക്കുകയും ചെയ്താൽ ഫണ്ട് അഞ്ച് വർഷത്തിനുള്ളിൽ 40.2 ലക്ഷം രൂപയായി വളരും. ഓരോ വർഷത്തിന്റെയും തുടക്കത്തിൽ 5 ശതമാനം വീതം പിൻവലിക്കാം. ബാക്കിയുള്ള ഫണ്ടിന് 10 ശതമാനം വളർച്ച തുടർന്നും പ്രതീക്ഷിക്കാം. വർഷത്തിൽ 2.01 ലക്ഷം രൂപ അല്ലെങ്കിൽ പ്രതിമാസം 16,775 രൂപ നേടാൻ സാധിക്കും.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
ത്രൈമാസത്തിൽ പലിശ വരുമാനം ലഭിക്കുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം സ്ഥിര വരുമാനത്തിന് പരിഗണിക്കാം. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ നിലവിലെ പലിശ നിരക്ക് 8.20 ശതമനമാണ്. 25 ലക്ഷം രൂപ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലേക്കാണ് മാറ്റുന്നതെങ്കിൽ ത്രൈമാസത്തിൽ 51,250 രൂപ ലഭിക്കും. മാസത്തിൽ 17,083 രൂപയോളം ലഭിക്കും.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
മാസ വരുമാനം ആവശ്യമുള്ള മുതിർന്ന പൗരന്മാരല്ലാത്തവർക്ക് റിസ്കില്ലാതെ നിക്ഷേപിക്കാൻ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി തിരഞ്ഞെടുക്കാം. 5 വർഷത്തെ പദ്ധതിക്ക് 7.40 ശതമാനം പലിശ ലഭിക്കും. വ്യക്തിഗത അക്കൗണ്ട് ഉടമയ്ക്ക് 9 ലക്ഷം രൂപ മാത്രമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ. ഇതിൽ നിന്നും മാസം 5,500 രൂപ വരെ നേടാം.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications