നിങ്ങള്‍ ഇപിഎഫ്ഒയില്‍ അക്കൗണ്ട് ഉള്ള വ്യക്തിയാണോ? എങ്കില്‍ പിഎഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഇനി എളുപ്പത്തില്‍ പരിഹാരം കണ്ടെത്താം. ഉപയോക്താക്കള്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒരു ഓണ്‍ലൈന്‍
നിങ്ങള്‍ ഇപിഎഫ്ഒയില്‍ അക്കൗണ്ട് ഉള്ള വ്യക്തിയാണോ? എങ്കില്‍ പിഎഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഇനി എളുപ്പത്തില്‍ പരിഹാരം കണ്ടെത്താം. ഉപയോക്താക്കള്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒരു ഓണ്‍ലൈന്‍ സംവിധാനം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) തയ്യാറാക്കിക്കഴിഞ്ഞു.
പരാതികള്‍
ഇപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് ഇപിഎഫ് പിന്‍വലിക്കലുകളെ സംബന്ധിച്ചോ, ഇപിഎഫ് അക്കൗണ്ട് കൈമാറുന്നതിനെപ്പറ്റിയോ, കെവൈസിയെ സംബന്ധിച്ചോ അങ്ങനെ ഏതെങ്കിലും തരത്തിലുള്ള പരാതികളോ പ്രയാസങ്ങളോ ഉണ്ടെങ്കില്‍ പരാതി പരിഹാര സംവിധാനം വഴി പരാതി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ ഉപയോക്താവിന്റെ പരാതിയോ പ്രയാസമോ ഇപിഎഫ്ഒയുടെ @socialepfo എന്ന ട്വിറ്റര്‍ ഹാന്ഡിലൂടെയും അറിയിക്കാം. പിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട പരാതികള്‍ ഓണ്‍ലൈനായി എങ്ങനെയാണ് നല്‍കുന്നത് എന്ന് നമുക്ക് ഘട്ടം ഘട്ടമായി പരിശോധിക്കാം.
യൗവ്വനകാലത്തു തന്നെ സാമ്പത്തീകാസൂത്രണം ആരംഭിക്കാം; ഇതാ 5 നിര്‍ദേശങ്ങള്‍
ഓണ്‍ലൈനായി എങ്ങനെ പരാതികള്‍ നല്‍കാം
https://epfigms.gov.in/ എന്ന വെബ്സൈറ്റില്‍ കയറുക.
പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനായി പരാതി രജിസ്റ്റര്‍ ചെയ്യുക എന്നതില്‍ ക്ലിക്ക് ചെയ്യുക.
പുതിയ ഒരു വെബ് പേജ് അപ്പോള്‍ തുറന്ന് വരുന്നതായി കാണാം. അതില്‍ പരാതി രജിസറ്റര്‍ ചെയ്യുന്നതിന്റെ സ്റ്റാറ്റസ് തെരഞ്ഞെടുക്കുക. പിഎഫ് അംഗം, ഇപിഎഫ് പെന്ഷണര്, തൊഴില്‍ ദാതാവ്, മറ്റുള്ളവര്‍ എന്നിങ്ങനെയാണ് പരാതി നല്‍കുന്നതിനുള്ള സ്റ്റാറ്റസുകള്‍. ഇതില്‍ നിങ്ങള്‍ക്ക് യോജിച്ചത് തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് UAN അല്ലെങ്കില്‍ PPO (പെന്ഷന് പെയ്മെന്റ് ഓര്‍ഡര്‍) ഇല്ല എങ്കില്‍ ' മറ്റുള്ളവര്‍' തെരഞ്ഞെടുക്കാം.
സ്വര്‍ണത്തില്‍ മാത്രമല്ല, ഇനി വെള്ളിയിലും നിക്ഷേപിക്കാം; സില്‍വര്‍ ഇടിഎഫ് വൈകാതെ എത്തിയേക്കും
പിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട പരാതിയ്ക്ക്
പിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട പരാതിയ്ക്ക് പിഎഫ് അംഗം എന്ന സ്റ്റാറ്റസ് ആണ് തെരഞ്ഞെടുക്കേണ്ടത്. അതിന് ശേഷം UAN , സുരക്ഷാ കോഡ് എന്നിവ നല്കി ' വിവരങ്ങള്‍ ലഭ്യമാക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യാം.
യുഎഎനുമായി ബന്ധിപ്പിച്ചിട്ടുള്ള വ്യക്തിഗത വിവരങ്ങള്‍ നിങ്ങള്‍ക്ക് സ്ക്രീനില്‍ കാണുവാന്‍ സാധിക്കും.
ശേഷം ഒടിപി ലഭിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്കും ഇപിഎഫ്ഒയില്‍ നല്‍കിയിരിക്കുന്ന നിങ്ങളുടെ ഇമെയില്‍ വിലാസത്തിലും ഒരു വണ്‍ ടൈം പാസ്വേഡ് ലഭിക്കും.
ഒക്ടോബര്‍ മുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുവാന്‍ പുതിയ നിയമങ്ങള്‍
പരാതിയുടെ വിശദാംശങ്ങള്‍
ഒടിപി നല്‍കിയതിന് ശേഷം നിങ്ങള്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.
വ്യക്തിഗത വിവരങ്ങള്‍ നല്‍കിയതിന് ശേഷം പരാതി നല്കേണ്ടുന്ന പിഎഫ് നമ്പറില്‍ ക്ലിക്ക് ചെയ്യുക.
സ്ക്രീനില്‍ തെളിയുന്ന പോപ് അപ്പില്‍ നിന്നും നിങ്ങളുടെ പരാതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് തെരഞ്ഞെടുക്കുക.
പരാതി വിഭാഗം തെരഞ്ഞെടുത്ത് പരാതിയുടെ വിശദാംശങ്ങള്‍ നല്‍കുക.
ഓഹരി നിക്ഷേപത്തില്‍ സ്മാര്‍ട്ടാകാന്‍ വാറന്‍ ബഫറ്റിന്റെ നിക്ഷേപ നിയമങ്ങള്‍ പിന്തുടരാം!
പരാതി രജിസ്ട്രേഷന് നമ്പര്‍ കൈയ്യില്‍ വയ്ക്കണം
നിങ്ങളുടെ പക്കലുള്ള തെളിവുകളും അപ്ലോഡ് ചെയ്യാവുന്നതാണ്.
പരാതി രജിസ്റ്റര്‍ ചെയ്തതിന് ശേഷം, ആഡ്ഡ് ക്ലിക്ക് ചെയ്ത് പിന്നീട് സബ്മിറ്റ് ക്ലിക്ക് ചെയ്യണം.
ഇത്രയുമായാല്‍ നിങ്ങളുടെ പരാതി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. നിങ്ങളുടെ മൊബൈല്‍ നമ്പറിലും ഇമെയില്‍ വിലാസത്തിലും പരാതി രജിസ്ട്രേഷന് നമ്പര്‍ നിങ്ങള്‍ക്ക് ലഭിക്കും. അത് സൂക്ഷിച്ചു വയ്ക്കാം.
മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്ഫോളിയോ റിസ്ക് കുറയ്ക്കുവാന്‍ ഇതാ 5 തന്ത്രങ്ങള്‍
പരാതിയുടെ സ്റ്റാറ്റസ് അറിയാം
ഇനി പരാതിയുടെ സ്റ്റാറ്റസ് എന്തായി എന്നും ഉപയോക്താവിന് ആവശ്യമെങ്കില്‍ പരിശോധിക്കുവാന്‍ സാധിക്കും. ഇതിനായി
https://epfigms.gov.in/ വെബ് സൈറ്റില്‍ കയറി വ്യൂ സ്റ്റാറ്റസ് എന്ന ഓപ്ഷന് തെരഞ്ഞെടുക്കണം. പരാതി രജിസ്ട്രേഷന് നമ്പറും, മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഇമെയില്‍ വിലാസം, സെക്യൂരിറ്റി കോഡ് എന്നിവ നല്കിക്കഴിഞ്ഞാല് സ്ക്രീനില്‍ നിങ്ങളുടെ പരാതിയുടെ സ്റ്റാറ്റസ് നിങ്ങള്‍ക്ക് ദൃശ്യമാകും. ഇപിഎഫ്ഒയുടെ ഏത് റീജ്യണല്‍ ഓഫീസാണ് നിങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതെന്നും ഓഫീസറുടെ പേരും അവിടെ നിങ്ങള്‍ക്ക് ലഭ്യമാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
