A Oneindia Venture

1 ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കുവാന്‍ പ്രതിമാസം എന്‍പിഎസില്‍ എത്ര തുക നിക്ഷേപിക്കണം?

കേന്ദ്ര സര്‍ക്കാറിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളിലൊന്നാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ്. പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും, അസംഘടിത മേഖലകളിലും തൊഴിലെടുക്കുന്ന വ്യക്തികള്‍ക്കും സ്വമേധയാ തെരഞ്ഞെടുക്കാവുന്ന നിക്

കേന്ദ്ര സര്‍ക്കാറിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളിലൊന്നാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ്. പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും, അസംഘടിത മേഖലകളിലും തൊഴിലെടുക്കുന്ന വ്യക്തികള്‍ക്കും സ്വമേധയാ തെരഞ്ഞെടുക്കാവുന്ന നിക്ഷേപ സമ്പാദ്യ പദ്ധതിയാണിത്. എന്‍പിഎസ് അക്കൗണ്ട് ഉടമയ്ക്ക് ഒരു സാമ്പത്തീക വര്‍ഷത്തില്‍ 2 ലക്ഷം രൂപ വരെ നികുതിയിളവിനും അര്‍ഹതയുണ്ട്.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം

ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെയും, വകുപ്പ് 80 സിസിഡി പ്രകാരം 50,000 രൂപ വരെയുമാണ് എന്‍പിഎസ് നിക്ഷേപകന് നികുതി ഇളവ് ലഭിക്കുക. എന്‍പിഎസിലൂടെ നിക്ഷേപകര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ മാത്രമല്ല ഉറപ്പാക്കുവാന്‍ സാധിക്കുക. ഒപ്പം മെച്യൂരിറ്റി അമൗണ്ട് ആയും ഒരു തുക നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകന് ലഭിക്കും.

ആക്ടീവ് മോഡ്, ഓട്ടോ മോഡ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍

ആക്ടീവ് മോഡ്, ഓട്ടോ മോഡ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍

എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് അക്കൗണ്ട് ഉടമയ്ക്ക് മുന്നില്‍ ആക്ടീവ് മോഡ്, ഓട്ടോ മോഡ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് ഉണ്ടാവുക. അതുകൂടാതെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ആന്വുറ്റിയ്ക്കായി എത്ര തുകയാണ് അക്കൗണ്ട് ഉടമ നിക്ഷേപിക്കുവാന്‍ താത്പര്യപ്പെടുന്നത് എന്നും എന്‍പിഎസ് നിക്ഷേപം ആരംഭിക്കുന്ന സമയത്ത് തന്നെ അക്കൗണ്ട് ഉടമ തെരഞ്ഞെടുക്കേണ്ടതുണ്ട്. ആന്വൂറ്റി വാങ്ങിക്കുവാനായി മാറ്റി വയ്ക്കുന്ന ശതമാനം തുകയാണ് എന്‍പിഎസ് ഉപയോക്താവിന് ലഭിക്കുന്ന പെന്‍ഷന്‍ തുക എത്രയാണെന്ന് നിശ്ചയിക്കുന്നത്.

ആന്വുറ്റി തുക

ആന്വുറ്റി തുക

ആന്വുറ്റി വാങ്ങിക്കുന്നതിനായി മെച്യൂരിറ്റി തുകയുടെ ഏറ്റവും ചുരുങ്ങിയത് 40 ശതമാനം തുകയെങ്കിലും എന്‍പിഎസ് അക്കൗണ്ട് ഉടമ മാറ്റി വയ്ക്കേണ്ടതുണ്ട്. എന്നാല്‍ കൂടുതല്‍ തുക പെന്‍ഷനായി ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയ്ക്ക് ഈ ശതമാനത്തില്‍ കൂടുതല്‍ തുക ആന്വുറ്റിയ്ക്കായി മാറ്റിവയ്ക്കാം. ഒരാളുടെ ആന്വുറ്റി പര്‍ച്ചേസാണ് അയാളുടെ പ്രതിമാസ പെന്‍ഷന്‍ തുക നിശ്ചയിക്കുന്നത്.

കൂടുതല്‍ തുക പെന്‍ഷനായി ലഭിക്കുവാന്‍

കൂടുതല്‍ തുക പെന്‍ഷനായി ലഭിക്കുവാന്‍

കൂടുതല്‍ തുക പെന്‍ഷനായി ലഭിക്കുവാന്‍ മെച്യൂരിറ്റി തുകയില്‍ നിന്നും ആന്വുറ്റിയ്ക്കായി കൂടുതല്‍ ശതമാനം തുക മാറ്റി വയ്ക്കേണം. എന്‍പിഎസ് നിയമങ്ങള്‍ പ്രകാരം മെച്വൂരിറ്റി തുകയുടെ ഏറ്റവും ചുരുങ്ങിയത് 40 ശതമാനമെങ്കിലും നിര്‍ബന്ധമായും ആന്വുറ്റി വാങ്ങിക്കുന്നതിനായി മാറ്റി വച്ചേ മതിയാകൂ. പരമാവധി എത്ര തുക മാറ്റി വയ്ക്കാം എന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല. അക്കൗണ്ട് ഉടമയുടെ താത്പര്യം അനുസരിച്ച് മെച്യൂരിറ്റി തുകയുടെ 100 ശതമാനവും വേണമെങ്കില്‍ ആന്വുറ്റി വാങ്ങിക്കുന്നതിനായി ചിലവഴിക്കാവുന്നതാണ്.

എന്‍പിഎസ് മെച്യൂരിറ്റി തുക

എന്‍പിഎസ് മെച്യൂരിറ്റി തുക

എന്നാല്‍ എന്‍പിഎസ് മെച്യൂരിറ്റി തുകയുടെ 60 ശതമാനം ആന്വുറ്റി വാങ്ങിക്കുവാനും, 40 ശതമാനം പിന്‍വലിക്കുകയും ചെയ്യണമെന്നുമാണ് നിക്ഷേപ വിദഗ്ധര്‍ പറയുന്നത്. ഒരു വ്യക്തി 15,000 രൂപ ഓരോ മാസവും 30 വര്‍ഷത്തേക്ക് ഇക്വിറ്റിയില്‍ 60 ശതമാനവും ഡെബ്റ്റില്‍ 40 ശതമാനവുമായി എന്‍പിഎസില്‍ നിക്ഷേപം നടത്തിയാല്‍ അയാള്‍ക്ക് ഇക്വിറ്റിയില്‍ നിന്ന് 12 ശതമാനവും, ഡെബ്റ്റ് നിക്ഷേപങ്ങളില്‍ നിന്നും 8 ശതമാനവും ആദായം പ്രതീക്ഷിക്കാം. ആകെ ആയാള്‍ക്ക് 10 മുതല്‍ 10.4 ശതമാനം വരെ ആദായം ലഭിക്കും. 60:40 അനുപാതത്തില്‍ ആന്വുറ്റിയും പിന്‍വലിക്കലും തെരഞ്ഞെടുത്താല്‍ അയാള്‍ക്ക് പിന്‍വലിക്കാവുന്ന തുക 1,36,75,952 രൂപയായിരിക്കും. അതില്‍ നിന്നും മാസ്ം 1,02,5070 രൂപ നിക്ഷേപകന് പെന്‍ഷനും ലഭിക്കും.

എവിടെ നിന്ന് അംഗത്വമെടുക്കാം?

എവിടെ നിന്ന് അംഗത്വമെടുക്കാം?

നിക്ഷേപിക്കുന്ന തുകയുടെ മുഴുവന്‍ നേട്ടവും നിക്ഷേപകര്‍ക്ക് ലഭിക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. നിക്ഷേപ തുകയില്‍ നിന്നും ലഭിക്കുന്ന ആദായത്തിന്മേല്‍ പരിപൂര്‍ണ സുരക്ഷയും ഉറപ്പും എന്‍പിഎസ് വാഗ്ദാനം ചെയ്യുന്നു. 18നും 60നും മധ്യേ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എന്‍പിഎസില്‍ അംഗമാവാം. ഒരു വ്യക്തിക്ക് ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാന്‍ അനുമതിയുള്ളൂ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കുകളും ഏതാനും സ്വകാര്യ ബാങ്കുകളും കൂടാതെ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ആയിരക്കണക്കിന് പോസ്റ്റ് ഓഫീസുകള്‍ വഴിയും എന്‍പിഎസില്‍ അംഗത്വമെടുക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X