1 രൂപാ കോയിന്‍ കൊടുത്ത് 1 ലക്ഷം രൂപ സ്വന്തമാക്കാം - എങ്ങനെയെന്ന് അറിയേണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറെ കാലപ്പഴക്കം കൊണ്ട് മൂല്യം കൈവന്നിരിക്കുന്ന വസ്തുക്കള്‍ വെബ്‌സൈറ്റുകളിലൂടെയൊക്കെ വില്‍പ്പന നടത്തി ലക്ഷങ്ങളും കോടികളും സമ്പാദിച്ചവരെപ്പറ്റിയൊക്കെ നാം കേട്ടിട്ടുണ്ട്. പഴയകാലത്തിന്റെ ശേഷിപ്പുകളായി അത്തരം ആന്റിക് ഗണത്തില്‍ പെടുന്ന വസ്തുക്കള്‍ക്ക് ആഗോള വിപണിയില്‍ വലിയ ഡിമാന്റ് ആണുള്ളത്. ധാരാളം പണം സമ്പാദിക്കുവാനുള്ള ഒരു മാര്‍ഗം കൂടിയാണിത്.

 
1 രൂപാ കോയിന്‍ കൊടുത്ത് 1 ലക്ഷം രൂപ സ്വന്തമാക്കാം - എങ്ങനെയെന്ന് അറിയേണ്ടേ?

അതേ മാതൃകയില്‍ പണമുണ്ടാക്കുവാനുള്ള ഒരു വഴി ഇപ്പോള്‍ ഒരു ഇ കൊമേഴ്‌സ് വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിരിക്കുകയാണ്. പഴയ നാണയങ്ങള്‍ ശേഖരിക്കുന്ന ഹോബിയുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ ലക്ഷാധിപതിയാകാനുള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.

ഈ മ്യൂച്വല്‍ ഫണ്ടുകള്‍ നിങ്ങളെ ധനവാനാക്കും; 2021ല്‍ നിക്ഷേപിക്കേണ്ട 12 മ്യൂച്വല്‍ ഫണ്ടുകള്‍ ഇവയാണ്

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ രാജ്യത്ത് പല നാണയങ്ങളുടെയും നിര്‍മാണം അവസാനിപ്പിച്ചിരുന്നു. ഇത്തരം അപൂര്‍വ നാണയങ്ങള്‍ക്ക് പുറമേ ക്വീന്‍ വിക്ടോറിയ നാണയങ്ങള്‍ വാങ്ങിച്ചു സൂക്ഷിക്കുവാന്‍ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. ദീപാവലി, അക്ഷയ തൃതീയ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ഇത്തരം നാണയങ്ങള്‍ വാങ്ങിക്കുവാന്‍ വളരെപ്പേരാണ് താത്പര്യപ്പെടുന്നത്. അത്തരമൊരു നാണയത്തെക്കുറിച്ചാണ് ഇപ്പോള്‍ ഇവിടെ പറയാന്‍ പോകുന്നത്. ഒരൊറ്റ ക്ലിക്കു കൊണ്ട് ആ നാണയത്തിന് നിങ്ങളെ ലക്ഷാധിപതിയാക്കുവാന്‍ സാധിക്കും.

ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ക്വിക്കറില്‍ 1862 കാലഘട്ടം മുതലുള്ള ക്വീന്‍ വിക്ടോറിയ നാണയങ്ങള്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. 1.5 ലക്ഷം രൂപയ്ക്കാണ് ഈ വെബ്‌സൈറ്റില്‍ നാണയം വില്‍പ്പന നടത്തിയിരിക്കുന്നത്. 1862ല്‍ പുറത്തിറക്കിയ 1 രൂപയുടെ വെള്ളി നാണയമാണ് അപൂര്‍വ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിലൂടെ ഒരാള്‍ക്ക് 1.5 ലക്ഷം രൂപ വരെ നേടാം.

എല്‍ഐസി ജീവന്‍ അക്ഷയ് സ്‌കീമില്‍ നിക്ഷേപിക്കൂ; നേടാം,മാസം 6,859 രൂപ

നിങ്ങളുടെ പക്കല്‍ മേല്‍ പറഞ്ഞ അപൂര്‍വ നാണയം ഉണ്ട് എങ്കില്‍ അത് ക്വിക്കറിലൂടെ വില്‍പ്പന നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു വെങ്കില്‍ എങ്ങനെയാണ് വില്‍പ്പന നടത്തി പണം നേടാന്‍ സാധിക്കുക എന്ന് നമുക്ക് നോക്കാം.

ആദ്യം ക്വിക്കര്‍ വെബ്‌സൈറ്റില്‍ ഒരു ഓണ്‍ലൈന്‍ സെല്ലര്‍ ആയിട്ട് നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. നിങ്ങളുടെ പക്കലുള്ള അപൂര്‍വ നാണയത്തെ ഫോട്ടോ എടുത്ത് അത് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാം. നിങ്ങള്‍ ഭാഗ്യവാനാണെങ്കില്‍ അധികം വൈകാതെ തന്നെ നാണയം വാങ്ങിക്കുവാനായി വ്യക്തികള്‍ നിങ്ങളെ നേരിട്ട് ബന്ധപ്പെട്ടേക്കാം. തുടര്‍ന്ന് വിലയുടേയും നാണയത്തിന്റെ കൈമാറ്റ നിബന്ധനങ്ങള്‍ക്ക് അനുസരിച്ച് നിങ്ങള്‍ക്ക് നാണയം വില്‍ക്കാം. ഒരു രൂപാ കൊടുത്ത് ലക്ഷാധിപാതിയാകാം!

: മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Read more about: smart investment
English summary

How To Get 1 Lakh Rupees If You Have Rare One Rupee Coins, Know In Details|1 രൂപാ കോയിന്‍ കൊടുത്ത് 1 ലക്ഷം രൂപ സ്വന്തമാക്കാം — എങ്ങനെയെന്ന് അറിയേണ്ടേ?

How To Get 1 Lakh Rupees If You Have Rare One Rupee Coins, Know In Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X