സുരക്ഷിതമായ നിക്ഷേപവും പ്രതിമാസ വരുമാനവും നൽകുന്ന നിരവധി പദ്ധതികൾ പോസ്റ്റ് ഓഫീസും ബാങ്കുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ പ്രതിമാസ ചെലവുകൾ ഏകദേശം മനസിലാക്കിയ സാഹചര്യത്തിൽ, പ്രതിമാസം ഒരു നിശ്ചിത വരുമാനം ലഭിക്കുന്ന ഒരു പദ്ധതിയിൽ നിക്ഷേപിക്കുന്നത് ഏറ്റവും നല്ലതാണ്. അത്തരത്തിൽ ഒരു നിശ്ചിത തുക പ്രതിമാസം വരുമാനം ലഭിക്കുന്ന ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം (എം.ഐ.എസ്). കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് കൊണ്ട് നിങ്ങൾക്ക് സിംഗിൾ അല്ലെങ്കിൽ ജോയിന്റ് എംഐഎസ് അക്കൗണ്ട് തുറക്കാൻ സാധിക്കും.
ഒരു മാർക്കറ്റ്-ലിങ്ക്ഡ് പദ്ധതിയിൽ നിക്ഷേപിക്കാൻ താല്പര്യമില്ലെങ്കിൽ, ഉറപ്പുള്ള റിട്ടേൺ വാഗ്ദാനം ചെയ്യുന്ന എം.ഐ.എസ് പോലുള്ള പദ്ധതിയിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉചിതം. അങ്ങനെ എല്ലാ മാസവും സ്ഥിരമായ വരുമാനം നിങ്ങൾക്ക് ലഭിക്കുന്നു. 7.4 ശതമാനം പലിശ ലഭിക്കുന്ന എം.ഐ.എസിൽ ഒറ്റത്തവണ പണമടയ്ക്കുന്നതിലൂടെ, അഞ്ച് വർഷത്തേക്ക് പ്രതിമാസ പെൻഷൻ നേടാൻ സാധിക്കുന്നു. പ്രായപൂർത്തിയകാത്തവരുടെയും മാനസിക വളർച്ചയില്ലാത്തവരുടെയും അക്കൗണ്ട്, രക്ഷിതാവിന് തുറക്കാൻ സാധിക്കും.

നിങ്ങൾ ഒരു സിംഗിൾ എം.ഐ.എസ് അക്കൗണ്ട് തുറക്കുമ്പോഴുള്ള പരമാവധി നിക്ഷേപം 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടായി തുറക്കുമ്പോഴുള്ള പരമാവധി നിക്ഷേപം 15 ലക്ഷം രൂപയുമാണ്. അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ ഒരു മാസമാകുമ്പോൾ നിങ്ങൾക്ക് പലിശ ലഭിക്കുന്നതാണ്. പദ്ധതി 7.4 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നതിനാൽ, 9 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ നിങ്ങൾക്ക് 5,550 രൂപ പ്രതിമാസം വരുമാനമായി ലഭിക്കും. ഇനി 5,000 രൂപയാണ് നിങ്ങൾ പ്രതിമാസ വരുമാനമായി ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങൾ 8,11,000 രൂപ നിക്ഷേപിച്ചാൽ മതിയാവും.
അക്കൗണ്ട് തുറന്ന് 5 വർഷത്തിന് ശേഷം കാലയളവെത്തുമ്പോൾ ഒരാൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കുന്നതാണ്. കാലയളവ് എത്തുന്നതിന് മുമ്പ് തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാം. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ, പ്രധാന തുകയിൽ നിന്നും കുറവ് വരുന്നതാണ്. നിക്ഷേപകന്റെ കൈയിലെ പലിശയ്ക്ക് നികുതി ബാധകമാണെന്നിരിക്കെ, പോസ്റ്റ് ഓഫീസ് എം.ഐ.എസിലെ നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് അർഹതയില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
