ക്രെഡിറ്റ് സ്കോർ ഇല്ലാത്തത് കൊണ്ട് പ്രതീക്ഷിച്ച ലോൺ കിട്ടാത്ത നിരവധി ആളുകൾ ഉണ്ട്. അത് സാധ്യമാക്കാൻ നിരവധി വഴികൾ ഉണ്ടെങ്കിലും പലർക്കും ഇതിനെ കുറിച്ച് കൃത്യമായ ധാരണയില്ല. ക്രെഡിറ്റ് സ്‌കോർ ഇല്ലാതെ ₹30,000 രൂപ വരെ നിങ്ങൾക്ക് വായ്പയായി നേടാൻ കഴിയും. ഗ്യാരന്റർ, സ്ഥിരമായ വരുമാന രേഖ, ഗാരണ്ടി, അല്ലെങ്കിൽ "No Credit History" (NH) സ്റ്റാറ്റസ് എന്നിവ വഴിയാണ് ഈ വായ്പ നേടാൻ സാധിക്കുക.
കുറഞ്ഞ ഡോക്യുമെന്റേഷനിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഈ ലോൺ ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. നമ്മളെല്ലാം സാധാരണ മനുഷ്യരാണ് അതുകൊണ്ട് തന്നെ ഏത് സമയത്തും പണം അത്യാവശ്യമായി വരാം. ആ സമയങ്ങളിൽ ഈ പദ്ധതി നിങ്ങളെ സഹായിക്കും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.
ഈ കാലഘട്ടത്തിൽ ₹30,000 രൂപ ഒരു വലിയ തുകയല്ലെന്നറിയാം. എങ്കിലും ആശുപത്രി സംബന്ധമായതോ മറ്റോ ആയ അത്യാവശ്യങ്ങൾക്ക് ഈ തുക ഉപകരിക്കുമല്ലോ. എന്നാൽ, പലയിടത്തും ക്രെഡിറ്റ് സ്കോർ നിങ്ങളെ പിന്നോട്ട് വലിക്കാൻ സാധ്യതയുണ്ട്. അത് മറികടക്കാനുള്ള ഒരു വഴിയാണ് ഇപ്പോൾ പരിചയപ്പെടുത്തുന്നത്.

ക്രെഡിറ്റ് സ്‌കോർ ഇല്ലാതെ വ്യക്തിഗത വായ്പ എങ്ങനെ നേടാം? അതിന് എന്തെല്ലാം നമ്മുടെ പക്കൽ വേണം?
1. ഗ്യാരന്റർ
ഒരു ക്രെഡിറ്റ് ബാക്കപ് ഉള്ള വ്യക്തി നിങ്ങളുടെ വായ്പയ്ക്ക് ഗ്യാരന്ററാകാൻ തയ്യാറാകുന്നുവെങ്കിൽ, വായ്പാ അപേക്ഷ അംഗീകരിക്കപ്പെടാനുള്ള സാധ്യത വൻതോതിൽ വർധിക്കും. ആ ഗ്യാരന്റർ വായ്പ നൽകുന്നവർക്ക് നിങ്ങൾ വായ്പ തിരിച്ചടക്കുമെന്ന് ഉറപ്പുനൽകുന്നു.
2. വരുമാനം
ക്രെഡിറ്റ് സ്‌കോറിനുപകരം, സ്ഥിരമായ വരുമാനത്തിന്റെ തെളിവുകൾ ഉപയോഗിച്ച് വായ്പ നൽകുന്നവരുടെ മുൻപിൽ നിങ്ങൾക്ക് തിരിച്ചടവിന് ശേഷിയുണ്ടെന്ന് തെളിയിക്കാം. ഇൻകം ടാക്സ് റിട്ടേൺസ്, ബാങ്ക് രേഖകൾ, അല്ലെങ്കിൽ ശമ്പള സ്ലിപ്പുകൾ എന്നിവ ഇതിന് ഉപയോഗിക്കാം.
3. ഗാരണ്ടി (Collateral)
വസ്തുവോ വീടോ അതോ സ്വർണമോ തുടങ്ങിയ ആസ്തികൾ ഗാരണ്ടിയായി നിങ്ങൾക്ക് ബാങ്കിന് നൽകാം.
4. NH സ്റ്റാറ്റസ് (No Credit History)
നിങ്ങൾ മുമ്പ് വായ്പയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്നും, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിട്ടില്ലെന്നും സൂചിപ്പിക്കുന്ന "No Credit History" (NH) ടാഗ് ഉള്ള ക്രെഡിറ്റ് റിപ്പോർട്ട് ഇതിനോടൊപ്പം നൽകണം.

ഈ വായ്പയുടെ സവിശേഷതകൾ പരിശോധിക്കാം
*പെട്ടെന്നുള്ള അംഗീകാരം
5 മിനിറ്റിനുള്ളിൽ ഈ വായ്‌പയ്ക്ക് അംഗീകാരം ലഭിക്കും
*വേഗത്തിലുള്ള ഡിസ്‌ബേഴ്‌സൽ
വായ്പാ തുക ഒരു ദിവസംകൊണ്ട് അക്കൗണ്ടിൽ ക്രെഡിറ്റ് ആകും
*തിരിച്ചടവിന്റെ തീയതി മാറാൻ കഴിയും
നിങ്ങളുടെ ബജറ്റിന് അനുസരിച്ച് 96 മാസങ്ങൾക്കുള്ളിൽ ഏതെങ്കിലും തീയതി തിരിച്ചടവിന് നിങ്ങൾക്ക് തിരിച്ചെടുക്കാം
*ആവശ്യത്തിനനുസരിച്ച് പിൻവലിക്കൽ
ബാങ്ക് പണം അനുവദിച്ചാലും നമ്മൾ ഉപയോഗിച്ച പണത്തിന് മാത്രമേ പലിശ നൽകേണ്ടതുള്ളൂ
ഇൻസ്റ്റന്റ് വായ്പയ്ക്ക് അപേക്ഷിക്കുന്നത് എങ്ങനെ?
1. "Instant Personal Loan" തിരഞ്ഞെടുക്കുക.
2. നിങ്ങളുടെ ഫോൺ നമ്പർ നൽകുക, OTP ഉപയോഗിച്ച് സ്ഥിരീകരിക്കുക.
3. ജോലിയും വരുമാനവും KYC വിവരങ്ങളും നൽകുക.
4. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
5. ലെൻഡർ നിങ്ങളുടെ അപേക്ഷ പരിശോധിക്കും.
6. അംഗീകാരം ലഭിച്ച ശേഷം വായ്പാ തുക ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications