അത്യാവശ്യമായി ഒരു 10000 രൂപ വേണം, എന്ത് ചെയ്യും? എമർജൻസി ലോൺ കിട്ടാൻ ഇതാ എളുപ്പവഴി

ചിലപ്പോഴൊക്കെ അടിയന്തരമായി നമുക്ക് സാമ്പത്തിക സഹായം ആവശ്യമായ സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ആശുപത്രി ചെലവുകളോ അല്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസമോ എന്തെങ്കിലും പ്രധാനപ്പെട്ട വസ്തുക്കൾ വാങ്ങാനൊ ആയിരിക്കാം ഇത്തരത്തിൽ ഒരു അത്യാവശ്യം നിങ്ങൾക്ക് വന്നെത്തുക. എന്നാൽ ഈ സമയങ്ങളിൽ ₹10,000 രൂപ അടിയന്തര ലോൺ ലഭ്യമാക്കാൻ നിരവധി വഴികൾ ഉണ്ട്. കുറഞ്ഞ രേഖകൾ, ഓൺലൈൻ പ്രക്രിയ, ഫാസ്റ്റ് അപ്രൂവൽ എന്നിവയെല്ലാം ഈ തരത്തിലുള്ള ലോൺ ലഭിക്കാൻ സഹായകമാണ്. അതിനായി അനുയോജ്യമായ പ്ലാറ്റ്ഫോമുകളും അർഹതാ മാനദണ്ഡങ്ങളും മനസ്സിലാക്കുന്നത് നിർബന്ധമാണ്. അവ താഴെ വ്യക്തമാക്കുന്നു.

₹10,000 രൂപയുടെ ലോൺ അപ്രൂവലിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ

1. ക്രെഡിറ്റ് സ്കോർ

എല്ലാ ലോണുകളിലും എന്നപോലെതന്നെ ഇവിടെയും വില്ലൻ ക്രെഡിറ്റ് സ്കോർ തന്നെയാണ്.
ക്രെഡിറ്റ് സ്കോർ ഒരു പ്രധാന ഘടകമാണ് ഇത്തരം ലോണുകളിൽ. 750+ ഉള്ള സ്കോർ ഉള്ള വ്യക്തിക്ക് സാധാരണയായി മികച്ച പലിശ നിരക്കിൽ ലോൺ നേടാൻ കഴിയും. എന്നാൽ താഴ്ന്ന സ്കോർ ഉള്ളവർക്ക് അപ്രൂവൽ ലഭിക്കാൻ ബുദ്ധിമുട്ടായേക്കാം അല്ലെങ്കിൽ ഉയർന്ന പലിശ നിരക്ക് ഉണ്ടാകാം.

2. പ്രതിമാസ വരുമാനം

വായ്പ തിരിച്ച് അടയ്ക്കാൻ മതിയായ വരുമാനം ഉണ്ടോ എന്നത് ലെൻഡറുകൾ പരിശോധിക്കും.
സ്ഥിര വരുമാനം ഉള്ളവർക്ക് ലോൺ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

3. ജോലി വിഭാഗം

മാസ ശമ്പളക്കാർ, അല്ലെങ്കിൽ സ്ഥിരമായി ബിസിനസ് നടത്തുന്നവർ എന്നീ വിഭാഗങ്ങൾക്ക് അതിവേഗം ലോൺ ലഭിക്കും. ഫ്രീലാൻസർമാർക്കും അനുയോജ്യമായ ഓപ്ഷനുകൾ ഉണ്ട്, പക്ഷേ പ്രക്രിയ കൂടുതൽ കഠിനമായേക്കാം.

4. നിലവിലുള്ള വായ്പകൾ

ഏതൊരു ലോണിന് അപേക്ഷിക്കുമ്പോഴും നമ്മളെ പിന്നോട്ട് അടിക്കുന്ന ഒന്നാണ് നിലവിലുള്ള വായ്പകൾ. ഇതിനകം നിരവധി വായ്പകൾ എടുത്തിട്ടുണ്ടെങ്കിൽ പുതിയ വായ്പയ്ക്കുള്ള അർഹത കുറയാം.

5. റീപേയ്മെന്റ് ഹിസ്റ്ററി

മുൻപ് എടുത്ത വായ്പകളുടെ ലേറ്റ് പേയ്‌മെന്റ് അല്ലെങ്കിൽ ഡിഫോൾട്ട്, ഇവ അപ്രൂവൽ വൈകാൻ കാരണമാകും. ടൈംലീ പേയ്‌മെന്റുകൾ നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈൽ മെച്ചപ്പെടുത്തും.

6. ലെൻഡറുടെ നയങ്ങൾ

ഓരോ ലെൻഡർക്കും സ്വന്തമായി ചില അർഹത മാനദണ്ഡങ്ങൾ ഉണ്ടാകും. എൻ ബി എഫ് സി, ബാങ്കുകൾ, ഫിൻടെക് കമ്പനികൾ എന്നിവ തമ്മിൽ ആ കാര്യത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകും.

₹10,000 അടിയന്തര ലോൺ ലഭിക്കാനുള്ള പ്രധാന മാർഗങ്ങൾ

1. വ്യക്തിഗത വായ്പ

പല ബാങ്കുകളും എൻബി എഫ്സികളും ഇത്തരത്തിലുള്ള ചെറിയ തുക വായ്പ നൽകുന്നു.
ഓൺലൈൻ അപേക്ഷ നൽകുക, എളുപ്പത്തിൽ അപ്രൂവൽ ലഭിക്കും.

ലഭ്യതാ മാനദണ്ഡം:

*കുറഞ്ഞത് ₹15,000 - ₹20,000 പ്രതിമാസ വരുമാനം.

*21-60 വയസ്സിനകത്തായിരിക്കണം.

*മിനിമം 650+ ക്രെഡിറ്റ് സ്കോർ.

 അത്യാവശ്യമായി ഒരു 10000 രൂപ വേണം, എന്ത് ചെയ്യും? എമർജൻസി ലോൺ കിട്ടാൻ ഇതാ എളുപ്പവഴി

2. ക്രെഡിറ്റ് കാർഡ് ലോൺ

ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് അവരുടെ സ്പെൻഡിംഗ് ലിമിറ്റ് അടിസ്ഥാനമാക്കി ഉടനടി ലോൺ ലഭിക്കും. ഈ പണത്തിന് പലിശ നിരക്ക് സാധാരണയേക്കാൾ കുറവായിരിക്കും.

പ്രത്യക്ഷ ഗുണങ്ങൾ

*ഓൺലൈൻ ആയി അപേക്ഷിക്കാം.

*24 മണിക്കൂറിനകം പണം അക്കൗണ്ടിൽ ലഭിക്കും.

3. പേ-ഡേ ലോൺ

എൻ ബി എഫ് സികൾ ചെറിയ കാലാവധിയ്ക്ക് ലോൺ നൽകുന്നു, പ്രത്യേകിച്ച് ജീവനക്കാർക്ക്.

*കൂടുതൽ രേഖകൾ ആവശ്യമില്ല.

*പലിശ നിരക്ക് വളരെ ഉയർന്നേക്കാം (24% - 48% വരെ).

*ഈ പണം തൽക്കാലിക ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കുക.

4. ഗോൾഡ് ലോൺ

ഭൂമി, സ്വർണം എന്നിവ പണയം വെച്ച് കുറഞ്ഞ പലിശ നിരക്കിൽ ലോൺ എടുക്കാം. ആധാർ കാർഡ്, പാൻ കാർഡ് പോലുള്ള രേഖകൾ മാത്രം മതിയാകും.

ഗുണങ്ങൾ:

*കുറഞ്ഞ പലിശ നിരക്ക് (8% - 12%).

*പെട്ടെന്ന് അപ്രൂവൽ ലഭിക്കുന്നു.

5. ജോലിയിൽ നിന്ന് ലഭിക്കുന്ന അഡ്വാൻസ്

ചില സ്ഥാപനങ്ങൾ എമർജൻസി ലോണിനായി ജീവനക്കാർക്ക് സാലറി അഡ്വാൻസ് നൽകുന്നു.
അതിന് നിങ്ങളുടെ എച് ആർ വിഭാഗവുമായി ബന്ധപ്പെടുക.

പ്രത്യേകതകൾ:

*പലിശ ഉണ്ടെങ്കിൽ തന്നെ കുറഞ്ഞതായിരിക്കും.

*തിരിച്ചടവ് സാലറി കട്ടോഫിന്റെ രൂപത്തിൽ നടക്കും.

ഇവയ്ക്കെല്ലാം അപേക്ഷിക്കുന്നതിന് വേണ്ട പ്രധാന രേഖകൾ

*ആധാർ കാർഡ്

*പാൻ കാർഡ്

*ബാങ്ക് സ്റ്റേറ്റ്മെന്റ് (3-6 മാസം)

*സാലറി സ്ലിപ്പ്/ബിസിനസ് ഇൻകം പ്രൂഫ്

₹10,000 രൂപ അടിയന്തര വായ്പ എളുപ്പത്തിൽ ലഭിക്കാൻ അനുയോജ്യമായ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുകയും ആവശ്യമായ രേഖകൾ തയ്യാറാക്കുകയും ചെയ്യുക. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, വരുമാനം, നിലവിലുള്ള വായ്പകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് വായ്പയുടെ അപ്രൂവൽ. പേഴ്‌സണൽ ലോൺ, ക്രെഡിറ്റ് കാർഡ് ലോൺ, ഗോൾഡ് ലോൺ എന്നിവയ്ക്ക് മുൻഗണന നൽകുക. കാരണം കൂടുതൽ പലിശ ഒഴിവാക്കാൻ ഇവയാണ് നല്ലത്.

ജാഗ്രതയോടെ വായ്പ എടുത്ത് തിരിച്ചടവിന് തയ്യാറാവുക, അതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ ഭാവി ക്രെഡിറ്റ് സ്കോർ നിർണ്ണയിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X