പേഴ്സണൽ ലോൺ എടുക്കുന്നത് ഓരോ വ്യക്തിയുടേയും സാമ്പത്തിക ആവശ്യത്തിന് അനുസരിച്ചാണ്. വിവാഹത്തിനും, ആശുപത്രി ചിലവിനും, പഠനത്തിനുമെല്ലാം പേഴ്സണൽ ലോൺ എടുക്കും. സാമ്പത്തിക പ്രതിസന്ധികൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ പേഴ്സണൽ ലോണുകൾക്ക് സാധിച്ചേക്കാം. മറ്റു വായ്പകളേക്കാൾ എളുപ്പത്തിൽ ലഭിക്കുന്നതും എന്നാൽ പലിശ നിരക്ക് അൽപം കൂടുതലാണ് പേഴ്സണൽ ലോണുകൾക്ക്. പക്ഷേ പെട്ടെന്നുള്ള ആവശ്യങ്ങളെ പൂർത്തീകരിക്കാൻ ഇതിലൂടെ സാധിക്കും.
ഏതൊരു പേഴ്സണൽ ലോൺ എടുത്താലും ക്രെഡിറ്റ് സ്കോർ പ്രധാനപ്പെട്ടതാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് കുറഞ്ഞ പലിശയിൽ പേഴ്സണൽ ലോണുകൾ ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് നിരവധി മറ്റു ആനുകൂല്യങ്ങളും ലഭിക്കും. നിങ്ങൾ അൽപം ശ്രദ്ധിച്ചാൽ മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്താൻ സാധിക്കും. ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ മികച്ച ക്രെഡിറ്റ് സ്‌കോറും റിപ്പോർട്ടും എങ്ങനെ ഉപകാരപ്രദമാവും? അറിയാം...
മികച്ച ക്രെഡിറ്റ് സ്കോർ എങ്ങനെ വായ്പയ്ക്ക് സഹായകരമാവും?
ഒരു മികച്ച ക്രെഡിറ്റ് പ്രൊഫൈൽ ഉണ്ടെങ്കിൽ നിങ്ങളുടെ ലോൺ വേഗത്തിൽ അംഗീകരിക്കും. നിങ്ങളുടെ പ്രൊഫൈൽ മികച്ചതാണെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് സാമ്പത്തിക അച്ചടക്കമുണ്ടെന്നും തിരിച്ചടവുകൾ കൃത്യമായി അടക്കുന്ന വ്യക്തിയാണെന്നുമാണ്. നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ നിരവധി ഓഫറുകൾ വരും. വിവിധ സ്ഥാപനങ്ങളാണ് നിങ്ങൾക്ക് വായ്പ ഓഫർ ചെയ്യുക. മാത്രമല്ല ഉയർന്ന ക്രെഡിറ്റുള്ളയാൾക്ക് കുറഞ്ഞ പലിശ നിരക്കുകൾ വായ്പക്കാർ വാഗ്ദാനം ചെയ്തേക്കാം, ഇത് നിങ്ങളുടെ ചിലവ് കുറയ്ക്കാൻ സഹായിക്കും.
പേഴ്സണൽ ലോൺ ലഭിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട വ്യവസ്ഥകൾ
1) വായ്പയുടെ ആവശ്യകത അറിയുക
നിങ്ങൾക്ക് എത്ര രൂപ ആവശ്യമുണ്ടെന്ന് ചിന്തിക്കുക. ആവശ്യമുള്ള തുക മാത്രം വായ്പ എടുത്താൽ ആവശ്യത്തിലധികം കടം വാങ്ങുന്നത് ഒഴിവാക്കാൻ സാധിക്കും. ആവശ്യത്തിലധികം വായ്പ എടുക്കാതിരിക്കുക. സാമ്പത്തിക ശേഷം പരിശോധിച്ച് ഇത് തീരുമാനിക്കാം.

2) വായ്പാ കാലാവധിയും പലിശയും
നിങ്ങളുടെ ലോണിൻ്റെ കാലാവധി പ്രതിമാസ ഇ.എം.ഐ തിരിച്ചടവിനേയും, മൊത്തം പലിശയേയും ബാധിക്കുന്നു. ദൈർഘ്യമേറിയ കാലാവധിയുള്ള ലോണുകൾക്ക് കുറഞ്ഞ തുകയാണ് പ്രതിമാസ ഇ.എം.ഐ വരുന്നത്. എന്നാൽ ഇത് ഫലത്തിൽ കൂടുതൽ പലിശയാണ് ഈടാക്കുന്നത്. ഹ്രസ്വ കാലയളവിലുള്ള പ്രതിമാസ ഇ.എം.ഐകൾ ഉയർന്നതാവും. എന്നാൽ ഇത് കുറഞ്ഞ പലിശ ഈടാക്കി പെട്ടെന്ന് ലോൺ അവസാനിക്കുകയും ചെയ്യും. അതായത് കാലവധി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കാം.
3) അധിക ഫീസുകളും നിരക്കുകളും
ലോണിന് പ്രോസസ്സിംഗ് ഫീസ് പോലുള്ള അധിക ചാർജുകളും ഉണ്ടായേക്കാം. ലോൺ അപ്രൂവായി അക്കൗണ്ടിലേക്ക് തുക എത്തുമ്പോൾ ഈ ചാർജ് ഒറ്റത്തവണയായി ഈടാക്കും. ഒരുപക്ഷേ നിങ്ങൾ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഒരു വലിയ തുക അടക്കാൻ ശ്രമിച്ചാൽ ഒരു പ്രീപേയ്‌മെൻ്റ് ഫീസും ഉണ്ടായിരിക്കാം. നേരത്തെ പണമടക്കാൻ തീരുമാനിച്ചാൽ പലിശ ഭാരം കുറയ്ക്കാം, എന്നാൽ മുൻകൂർ പേയ്‌മെൻ്റ് ചാർജുകൾ കൂടുതലല്ലെന്ന് ഉറപ്പ് വരുത്തുക.
വായ്പ എന്നത് നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു ഉപകരണമാണ്, സാമ്പത്തികമായി നിങ്ങൾക്ക് അമിതഭാരം ഉണ്ടാക്കാനുള്ള ഒരു കാരണമല്ല. അതിനാൽ നിങ്ങളുടെ സാമ്പത്തിക നില മനസിലാക്കി വായ്പ തിരഞ്ഞെടുക്കുക. വലിയ കട ബാധ്യതകൾ സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈൽ മികച്ചതാവും. ഒപ്പം ഉയർന്ന ക്രെഡിറ്റ് സ്കോറും നിലനിർത്താൻ സാധിക്കും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications