ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നുണ്ട്. ഒരു മികച്ച വായ്പാ മാർഗമാണ് ക്രെഡിറ്റ് കാർഡ്. വ്യാപകമായിട്ട് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന് ഒരേ സമയം ഗുണവും ദോഷവും ഉണ്ട് എന്നതാണ് സത്യം. കൃത്യമായ രീതിയിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചില്ലെങ്കിൽ പ്രതികൂലമായി ബാധിക്കും. കാരണം ഇത്തരം വായ്പാ മാർഗങ്ങൾ നൽകുന്ന മാർഗ നിർദ്ദേശങ്ങളിൽ ഇതെല്ലാം പരാമർശിക്കും. എന്നാൽ പലപ്പോഴും ജനങ്ങൾ ഈ നിർദ്ദേശങ്ങളൊന്നും സ്വീകരിക്കാറില്ല.
ക്രെഡിറ്റ് കാർഡ് മുഖേന നിങ്ങളുടെ ബില്ലുകൾ അടയ്ക്കുന്നതിന് നിങ്ങൾക്ക് 40 മുതൽ 50 ദിവസം വരെ പലിശ രഹിത കാലയളവിന് അർഹതയുണ്ട്. എന്നാൽ ഈ ദിവസങ്ങളിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ ക്ലിയർ ചെയ്യുന്നില്ലെങ്കിലോ ഏറ്റവും കുറഞ്ഞ തുക മാത്രം അടക്കുകയാണെങ്കിലോ ഇടപാട് തീയതി മുതൽ നിങ്ങൾക്ക് പലിശ അടയ്‌ക്കേണ്ടി വരും.

ക്രെഡിറ്റ് കാർഡുകളുടെ പലിശ നിരക്ക് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റിലെ വാർഷിക ശതമാന നിരക്ക് പ്രതിനിഥീകരിക്കുന്നു. നിബന്ധനകൾ സൂചിപ്പിക്കുന്നത് പോലെ, ഇത് മാസത്തേക്കാളും വർഷം മുഴുവനും ബാധകമാണ്.
ഡെബിറ്റ് കാർഡ് പോലെയല്ല ക്രെഡിറ്റ് കാർഡ്. ഡെബിറ്റ് കാർഡുകൾ വഴി ഉപയോഗിക്കുന്നത് നിങ്ങളുടെ അക്കൗണ്ടിലുള്ള പണമാണ്. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടുക്കുന്ന ഓരോ രൂപയും തിരിച്ചടയ്ക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്. ക്രെഡിറ്റ് കാർഡിലൂടെ എടുക്കുന്ന ഓരോ രൂപയും വായ്പയാണ്.
ഒരു ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുമ്പോൾ നിരവധി നിബന്ധനകളും നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വാർഷിക ഫീസ്, പലിശ നിരക്ക്, ഓവർ ലിമിറ്റ് ഫീസ്, അന്താരാഷ്ട്ര ഇടപാടുകൾ, ലേറ്റ് പേയ്മെന്റ് ഫീസ് എന്നിവ. പലിശ നിരക്കിലെ വ്യതിയാനങ്ങൾ ശ്രദ്ധിക്കേണ്ട വിഷയമാണ്. അതിനാൽ തന്നെ പലിശ നിരക്ക് ലാഭിക്കാനായി എന്തെല്ലാം ചെയ്യേണ്ടതുണ്ടെന്ന് പരിശോധിക്കാം.

പലിശ നിരക്ക് ലാഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
1) ആദ്യം ശ്രദ്ധിക്കേണ്ട കാര്യമാണ് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ കൃത്യസമയത്ത് അടക്കുക എന്നത്. ഓരോ ബാങ്കും പലിശ രഹിത ഗ്രേസ് പിരീഡ് നൽകുന്നു, ഈ കാലയളവിൽ പലിശ നൽകേണ്ടതില്ല.
2) കുറഞ്ഞ കുടിശ്ശിക അടയ്ക്കാതിരിക്കുക. അതായത് കുറഞ്ഞ തുക അടക്കുമ്പോൾ ഇടപാട് തീയതി മുതൽ മുഴുവൻ കാലയളവിലും മുഴുവൻ തുകയ്‌ക്കും പലിശ ഈടാക്കും.
3) ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് മുമ്പ് അവർ നൽകുന്ന പലിശ നിരക്ക് ഏതെന്ന് പരിശോധിക്കുക. ചില ബാങ്കുകൾ വാർഷിക ഫീസ് ഈടാക്കുന്നുണ്ടെങ്കിലും പലിശ നിരക്ക് കൂടുതലായിരിക്കും.
4) ക്രെഡിറ്റിൽ ഈടാക്കുന്ന പലിശ നിരക്കിന് വിപരീത അനുപാതത്തിലുള്ള ഉയർന്ന ക്രെഡിറ്റ് സ്കോർ സൂക്ഷിക്കുക.
ഈ കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ചാൽ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ മികച്ച സേവനം ലഭിക്കും. മാത്രമല്ല ഇത്രയും കാര്യങ്ങൾ പാലിച്ചാൽ നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്താനും സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
