എൻപിഎസ് വരിക്കാർ പദ്ധതിയിൽ നിന്ന് പുറത്തുകടക്കുമ്പോൾ നിർബന്ധമായും ഒരു ആന്വിറ്റി സ്കീം തിരഞ്ഞെടുക്കേണ്ടതുണ്ട്. അവർ വിരമിക്കുന്ന സമയത്ത് ഒരു ആന്വിറ്റി സേവന ദാതാവിനെ (എഎസ്പി) തിരഞ്ഞെടുക്കണം അല്ലെങ്കിൽ സ്കീമിൽ നിന്ന് നേരത്തേ പുറത്തുകടക്കണം. ഐആർഡിഎയിൽ രജിസ്റ്റർ ചെയ്ത ഇൻഷുറൻസ് കമ്പനിയാണ് ആന്വിറ്റി സേവന ദാതാവ്. 60 വയസ്സിന് ശേഷം നിക്ഷേപകർക്ക് പതിവ് പേയ്‌മെന്റുകൾ നൽകുന്നത് ഈ സേവന ദാതാവാണ്.
പിൻവലിക്കൽ
ഒരു എൻപിഎസ് വരിക്കാരൻ 60 വയസിൽ വിരമിക്കുകയാണെങ്കിൽ, മൊത്തം കോർപ്പസിന്റെ 40% ആന്വിറ്റി പ്ലാൻ നിർബന്ധമായും വാങ്ങണം. ലംപ്‌സത്തിൽ 60% വരെ പിൻവലിക്കാം. എന്നിരുന്നാലും, വരിക്കാരൻ നേരത്തെ തന്നെ നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ മൊത്തം കോർപ്പസിന്റെ 80% അവൾക്ക് നിർബന്ധിത ആന്വിറ്റി തിരഞ്ഞെടുക്കേണ്ടി വരും. 20% ലംപ്‌സം മാത്രമേ പിൻവലിക്കാൻ കഴിയൂ.
സേവന ദാതാക്കൾ
- എൻപിഎസ് വരിക്കാർക്ക് ആന്വിറ്റി സേവനങ്ങൾ നൽകുന്നതിന് നിലവിൽ ഏഴ് എഎസ്‌പികൾ പിഎഫ്‌ആർഡിഎയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. താഴെ പറയുന്നവയാണവ.
- ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
- എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്
- ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്
- എച്ച്ഡിഎഫ്സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസ്
- ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്
- റിലയൻസ് ലൈഫ് ഇൻഷുറൻസ്
- സ്റ്റാർ യൂണിയൻ ഡൈ-ഇച്ചി ലൈഫ് ഇൻഷുറൻസ് കമ്പനി
പ്രായം
സബ്‌സ്‌ക്രൈബർ ഈ സേവനദാതാക്കളിൽ ആരെയെങ്കിലും തിരഞ്ഞെടുത്തില്ലെങ്കിൽ എൽഐസിയായിരിക്കും സേവനം വാഗ്ദാനം ചെയ്യുന്നത്. ആന്വിറ്റി ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ഓരോ എഎസ്‌പിയും മുൻകൂട്ടി നിശ്ചയിച്ചിരിക്കും. എച്ച്ഡിഎഫ്‌സി സ്റ്റാൻഡേർഡ് ലൈഫും എൽഐസിയും 30 വയസ് മുതൽ ആന്വിറ്റി അനുവദിക്കുമ്പോൾ, എസ്‌ബിഐ ലൈഫ് ആന്വിറ്റി വാഗ്ദാനം ചെയ്യുന്നത് വരിക്കാരന് 40 വയസ്സ് തികഞ്ഞതിനുശേഷം മാത്രമാണ്.
പെൻഷൻ തുക
സേവന ദാതാക്കൾ നൽകുന്ന വ്യത്യസ്ത ആന്വിറ്റി ഓപ്ഷനുകളിൽ നിന്ന് വരിക്കാരന് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത ഓപ്ഷനെ ആശ്രയിച്ച് പ്രതിമാസ ആന്വിറ്റി തുകകളോ പെൻഷനോ വ്യത്യാസപ്പെടും. നിർദ്ദിഷ്ട തുക അറിയുന്നതിനായി നിങ്ങൾക്ക് ഇൻഷുറർ വെബ്സൈറ്റ് സന്ദർശിക്കാം. ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ ആന്വിറ്റി ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
