പ്രധാന്‍ മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി സ്‌കീമിന് പുറമേ രാജ്യത്തെ കര്‍ഷകര്‍ക്ക് പിഎം കിസ്സാന്‍ മന്‍ ധന്‍ യോജന പദ്ധതിയുടെ നേട്ടങ്ങളും സ്വന്തമാക്കാം. ഒരു വര്‍ഷം 36,000 രൂപയാണ് പിഎം കിസ്സാന്‍ മന്‍ ധന്‍ യോജന പദ്ധതി
പ്രധാന്‍ മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി സ്‌കീമിന് പുറമേ രാജ്യത്തെ കര്‍ഷകര്‍ക്ക് പിഎം കിസ്സാന്‍ മന്‍ ധന്‍ യോജന പദ്ധതിയുടെ നേട്ടങ്ങളും സ്വന്തമാക്കാം. ഒരു വര്‍ഷം 36,000 രൂപയാണ് പിഎം കിസ്സാന്‍ മന്‍ ധന്‍ യോജന പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഓരോ മാസവും 3,000 രൂപാ വീതം 12 മാസത്തെ ഗഡുക്കളായാണ് തുക ലഭിക്കുക. മുതിര്‍ന്ന പൗരന്മാരായ കര്‍ഷകര്‍കരെ ലക്ഷ്യമിട്ടുള്ളതാണ് പിഎം കിസ്സാന്‍ മന്‍ ധന്‍ യോജന പദ്ധതി.

പ്രധാന്‍ മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കര്‍ഷകര്‍ക്കും കിസ്സാന്‍ മന്‍ ധന്‍ യോജന പദ്ധതിയുടെ നേട്ടങ്ങളും ലഭിക്കും. പ്രധാന്‍ മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി സ്‌കീമിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 60 വയസ്സിന് മുകളില്‍ പ്രായമുള്ള കര്‍ഷകര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ രീതിയില്‍ സാമ്പത്തിക സഹായം ഉറപ്പു നല്‍കുന്ന പദ്ധതിയാണിത്.
പ്രധാന്‍ മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി സ്‌കീമില്‍ പങ്കു ചേര്‍ന്നിട്ടുള്ള എല്ലാ കര്‍ഷകര്‍ക്കും കിസ്സാന്‍ മന്‍ ധന്‍ യോജനയുടെ പങ്കാളികളാകാം. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി കൃഷി യോഗ്യമായ 2 ഹെക്ടറില്‍ കുറഞ്ഞ ഭൂമി കര്‍ഷകന്റെ പേരില്‍ ഉണ്ടായിരിക്കണം.
പിഎം കിസ്സാന്‍ മന്‍ ധന്‍ യോജനയ്ക്കായി അപേക്ഷിക്കുന്നതിന് അധികമായ മറ്റ് അപേക്ഷാ പ്രക്രിയകളൊന്നും തന്നെയില്ല.
നേട്ടങ്ങള്‍ ലഭിക്കുന്നതിനായി ചുരുങ്ങിയത് 20 വര്‍ഷം മുമ്പെങ്കിലും കര്‍ഷകന്‍ പദ്ധതിയില്‍ നിക്ഷേപിച്ചു തുടങ്ങേണ്ടതുണ്ട്.
18 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കര്‍ഷകന് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. റിട്ടയര്‍മെന്റ് കാലത്തേക്ക് ഉറപ്പുള്ള വരുമാനം സൃഷ്ടിക്കുകയാണ് ഇതുവഴി കര്‍ഷകന്‍ ചെയ്യുന്നത്. 18 വയസ്സായ ഒരു കര്‍ഷകന്‍ ഓരോ മാസവും 55 രൂപയാണ് വിഹിതമായി നിക്ഷേപിക്കേണ്ടത്. 30 വയസ്സിന് മുകളില്‍ പ്രായമുള്ള കര്‍ഷകരാണെങ്കില്‍ അവര്‍ മാസം 110 രൂപാ വീതം നിക്ഷേപിക്കേണ്ടതുണ്ട്. ഇനി 40 വയസ്സിന് മുകളിലുള്ള വ്യക്തിയാണ് പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ഓരോ മാസവും 200 രൂപാ വീതമാണ് നിക്ഷേപിക്കേണ്ടത്. റിട്ടയര്‍മെന്റ് പ്രായത്തിന് ശേഷമായിരിക്കും പദ്ധതിയുടെ ഗുണഫലം കര്‍ഷകന് ലഭിക്കുക.


Click it and Unblock the Notifications