കൃത്യമായ സാമ്പത്തിക അച്ചടക്കവും നിക്ഷേപ രീതികളും ഉണ്ടെങ്കിൽ ജീവിതം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. ഭാവിയിൽ വരാൻ സാധ്യതയുള്ള ചിലവുകളെ മുന്നിൽ കണ്ട് അതിനായി ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയിൽ അംഗങ്ങളാവുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ദീർഘകാല നിക്ഷേപ പദ്ധതിക്കായി നീക്കിവെക്കുന്ന തുക ചെറുതാണെങ്കിലും മികച്ച സമ്പത്ത് സൃഷ്ടിച്ചെടുക്കാൻ സാധിക്കും.
എല്ലാ മാസവും 999 രൂപ നിക്ഷേപത്തിനായി മാറ്റിവെക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ 9,99,999 രൂപ നേടാൻ നിങ്ങൾക്ക് സാധിക്കും. എങ്ങനെയാണെന്നല്ലേ, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ അഥവാ എസ്ഐപി വഴി. എന്താണ് എസ്ഐപി എന്നും എങ്ങനെ എസ്ഐപി നിക്ഷേപത്തിലൂടെ ഉയർന്ന തുക സമ്പാദിക്കാൻ കഴിയുമെന്നും നമുക്ക് നോക്കാം.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ. എസ്ഐപി വഴി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം.
പ്രതിമാസം 500 രൂപ നിക്ഷേപിച്ചു കൊണ്ടു പോലും എസ്ഐപി നിക്ഷേപം തുടങ്ങാം എന്നതാണ് പ്രധാന ആകര്‍ഷണം. എസ്ഐപി തുടങ്ങിയിട്ടുള്ള നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നിശ്ചിത മ്യൂച്വല്‍ ഫണ്ടിലേക്ക് നിക്ഷേപിക്കപ്പെടും. ശരാശരി 12 ശതമാനം വാർഷിക റിട്ടേൺ നൽകാൻ എസ്ഐപി നിക്ഷേത്തിന് സാധിക്കാറുണ്ട്.
കൂട്ടുപലിശ അഥവാ കോമ്പൗണ്ട് പലിശ
എസ്ഐപിയില്‍, നിങ്ങള്‍ക്ക് കൂട്ടുപലിശയുടെ അഥവാ കോമ്പൗണ്ട് പലിശയുടെ നേട്ടവും ലഭിക്കും. അതായത് മ്യൂച്വല്‍ ഫണ്ടില്‍ 1000 രൂപ 12 ശതമാനം റിട്ടേണ്‍ നിരക്കില്‍ നിക്ഷേപിക്കുകയാണെങ്കില്‍, ഒരു വര്‍ഷത്തില്‍ നിങ്ങള്‍ നേടിയ പലിശ 120 രൂപയായിരിക്കും. അതിനാല്‍ അടുത്ത വര്‍ഷം നിങ്ങള്‍ക്ക് 1120 രൂപയുടെ അടിസ്ഥാനത്തില്‍ പലിശ ലഭിക്കും.
999 രൂപയുടെ നിക്ഷേപം
നിങ്ങൾക്ക് 2024ൽ ഒരു കുഞ്ഞ് ജനിച്ചെന്ന് കരുതുക. അവന്‍റെ അല്ലെങ്കിൽ അവളുടെ ഉന്നത വിദ്യാഭ്യാസത്തിനായി (അതായത് കുട്ടിക്ക് 20 വയസാകുമ്പോൾ) 10 ലക്ഷം രൂപ കണ്ടെത്തുക എന്നതാണ് നിങ്ങളുടെ നിക്ഷേപ ലക്ഷ്യം. അങ്ങനെ എങ്കിൽ എസ്ഐപി നിക്ഷേപം ഏത് രീതിയിൽ ക്രമീകരിക്കണമെന്ന് നമുക്ക് നോക്കാം.
പ്രതിമാസം 999 രൂപ എസ്ഐപിയിലൂടെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണം. അതയാത് വർഷം 11,988 രൂപ. 10 വർഷം നിക്ഷേപം തുടരുകയാണെങ്കിൽ ആകെ നിക്ഷേപിക്കുന്ന തുക 1,19,880 രൂപയായിരിക്കും.
20 വർഷത്തേക്ക് നിക്ഷേപം തുടരുമ്പോൾ ആകെ നിക്ഷേപിക്കുന്ന തുക 2.40 രൂപയായിരിക്കും. എന്നാൽ നിങ്ങൾക്ക് ലഭിക്കുന്ന തുക 9,99,999 രൂപയായിരിക്കും. എങ്ങനെയെന്നാണോ.. എല്ലാ വർഷവും 12 ശതമാനം റിട്ടേൺ എസ്ഐപി നിങ്ങൾക്ക് നൽകും. അതായത് 7.60 ലക്ഷം പലിശ ഇനത്തിൽ മാത്രം നേടാം. നിക്ഷേപവും പലിശയും കൂടി കൂട്ടുമ്പോൾ ഏകദേശം 10 ലക്ഷം രൂപ കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും.

25 വർഷം തുടർന്നാൽ
അതേ സമയം നിക്ഷേപം നിങ്ങൾ അഞ്ച് വർഷം കൂടി തുടരുകയാണെങ്കിൽ, അതായത് 25 വർഷം. നിങ്ങൾ നിക്ഷേപിച്ച തുക മൂന്ന് ലക്ഷം രൂപയും പലിശയിലൂടെ ലഭിക്കുന്ന മൂലധന നേട്ടം 15.96 ലക്ഷം രൂപയുമായിരിക്കും. അതായത് ആകെ ലഭിക്കുക 18.96 ലക്ഷം രൂപ. 5 വർഷത്തേക്ക് കാലാവധി നീട്ടുമ്പോൾ ലഭിക്കുന്നത്, 20 വർഷം കൊണ്ട് ലഭിച്ചതിന്‍റെ ഇരട്ടി തുക.
എങ്ങനെ എസ്‌ഐപി ആരംഭിക്കാം
എസ്‌ഐപി ചെയ്യാന്‍ ആദ്യം ഫണ്ട് തിരഞ്ഞെടുക്കണം. ശേഷം ഫൗണ്ട് ഹൗസ് വെബ്‌സൈറ്റ് വഴിയോ ഓഫീസ് വഴിയോ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വഴിയോ ഓണ്‍ലൈനായോ എസ്‌ഐപി ആരംഭിക്കാം. പാന്‍ കാര്‍ഡ്, മേൽവിലാസം തെളിയിക്കുന്ന രേഖ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ചെക്ക് ബുക്ക് തുടങ്ങിയവയുമായി ആവശ്യമാണ്. എസ്‌ഐപി രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന സമയത്ത് എസ്ഐപി തുകയും തീയതിയും തീരുമാനിക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications