ആഴ്ചാവസാനമോ ബാങ്ക് അവധി ദിവസങ്ങളിലോ ആണ് നിങ്ങളുടെ ഇഎംഐ അടവ് വരുന്നത് എങ്കില്‍ ഒരു ദിവസം നേരത്തെയോ അല്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസമോ ആണ് ബാങ്ക് ഇഎംഐ തുക നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ചെയ്യുക.
ആഴ്ചാവസാനമോ ബാങ്ക് അവധി ദിവസങ്ങളിലോ ആണ് നിങ്ങളുടെ ഇഎംഐ അടവ് വരുന്നത് എങ്കില്‍ ഒരു ദിവസം നേരത്തെയോ അല്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസമോ ആണ് ബാങ്ക് ഇഎംഐ തുക നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ചെയ്യുക. എന്നാല്‍ ഈ രീതിയ്ക്ക് വൈകാതെ തന്നെ മാറ്റം വരാന്‍ പോവുകയാണ്.

ആഗസ്ത് 1 മുതല്‍ ആര്‍ബിഐ എല്ലാ ദിവസവും 24 മണിക്കൂറും നാച്ച് (NACH) സേവനം ലഭ്യമാക്കും. നാഷണല്‍ പെയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയാണ് നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് അഥവാ നാച്ച് പ്ലാറ്റ്ഫോം നടപ്പില്‍ വരുത്തിയത്. വലിയ അളവിലുള്ള, തുടര്‍ച്ചയായതും നിശ്ചിത സമയങ്ങളില്‍ നടക്കുന്നതുമായ ഇ- ഇടപാടുകളെ നാച്ച് പ്ലാറ്റ്ഫോം എളുപ്പമാക്കുന്നു.
നിങ്ങളുടെ തൊഴില്‍ ദാതാവ് ശമ്പളം നല്‍കുന്നതിനായി നാച്ച് പ്ലാറ്റ്ഫോമായിരിക്കും ഉപയോഗപ്പെടുത്തുന്നത്. വായ്പകളുടെ ഓട്ടോമാറ്റിക് ഇഎംഐ തിരിച്ചടവും ഈ പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുന്നത്. സര്‍ക്കാരുകളും, കോര്‍പ്പറേറ്റുകളും, ബാങ്കുകളും അവര്‍ നല്കുന്ന സബ്സിഡികളും ഡിവിഡന്റുകളും പലിശയും ശമ്പളവും പെന്‍ഷനുമൊക്കെ വിതരണം ചെയ്യുന്നതിനായി നാച്ച് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുന്നു. ഒപ്പം ബില്‍ പെയ്മെന്റുകള്‍, വായ്പകള്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയം തുകകള്‍ തുടങ്ങിയവ ഇതേ പ്ലാറ്റ്ഫോമിലൂടെ ശേഖരിക്കുകയും ചെയ്യുന്നു.
നാച്ച് പ്ലാറ്റ്ഫോമിന് പല നേട്ടങ്ങളുമുണ്ട്. അവധി ദിവസമാണെങ്കില്‍ പോലും ബാങ്കിന് ഡ്യൂ ഡേറ്റിന് പെയ്മെന്റുകള്‍ നടത്തുവാന്‍ സാധിക്കും. കൃത്യ സമയത്ത് പെയ്മെന്റുകള്‍ ഡെബിറ്റ് ചെയ്യുകയാണെങ്കില്‍ അതുവഴി ഉപയോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ ആസൂത്രണം ചെയ്യുവാനും സാധിക്കും. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഓട്ടോ ഡെബിറ്റ് സംവിധാനമുണ്ടെങ്കില്‍ അവധി ദിവസമാണെന്ന കാരണത്താല്‍ ഉപയോക്താവിന് ഡ്യൂ ഡേറ്റ് നഷ്ടപ്പെടുത്തുന്നതിനും തിരിച്ചടവ് വൈകുന്നതിനും കാരണമാകില്ല.
ഉപയോക്താവിന്റെ തിരിച്ചടവ് സ്വഭാവം വിലയിരുത്തുന്നതിനായും നാച്ച് ഡാറ്റ ഉപയോഗപ്പെടുത്താറുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
