ഒരു മനുഷ്യന് എപ്പോഴും ആവശ്യമായി വരുന്ന ഒന്നാണ് പേഴ്സണൽ ലോണുകൾ. വിവാഹം, വിദ്യാഭ്യാസം, ആശുപത്രി ചിലവുകൾ എന്നിവയ്‌ക്കെല്ലാം പേഴ്സണൽ ലോണുകളിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കാവുന്നതാണ്.
2025-ൽ പേഴ്‌സണൽ ലോൺ നേടാൻ പദ്ധതിയിടുന്നവർക്ക് മികച്ച കരാർ ഉറപ്പാക്കാൻ ചില പ്രധാന ഘട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കുന്നത് മുതൽ വിവിധ ബാങ്കുകളുടെ പലിശനിരക്കുകൾ താരതമ്യം ചെയ്യുന്നതുവരെ എല്ലാം ഈ നീക്കത്തിൽ നിർണായകമാണ്.
ശരിയായ ലോണിന്റെ കാലാവധി തിരഞ്ഞെടുക്കുക, അതിരുകടന്ന അപേക്ഷകൾ ഒഴിവാക്കുക, ഒളിച്ചിരിക്കുന്ന ഫീസുകൾ ശ്രദ്ധിക്കുക തുടങ്ങിയവ മികച്ച ലോണിൻ്റെ കരാർ ഉറപ്പാക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ മികച്ചത് എങ്ങനെ തിരഞ്ഞെടുക്കണമെന്ന് നിങ്ങൾക്ക് വ്യക്തമാക്കി തരാനാണ് ഈ ലേഖനം ഉദ്ദേശിക്കുന്നത്.
1. അപേക്ഷിക്കുന്നതിന് മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം?
ആദ്യം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കുക. ഈ സ്‌കോർ സൗജന്യമായി പരിശോധിക്കാം. 700-ൽ കൂടുതൽ സ്‌കോർ ഉണ്ടെങ്കിൽ, കുറഞ്ഞ പലിശനിരക്കിൽ മികച്ച ഡീലുകൾ ലഭിക്കും. 650-700 ഇടയിൽ സ്‌കോർ ഉള്ളവർക്ക് ശരാശരി ഡീലുകൾ ലഭിക്കും.
650-ൽ താഴെ സ്‌കോർ ഉള്ളവർക്ക് ലോൺ അംഗീകരിക്കപ്പെടാൻ ബുദ്ധിമുട്ടാകാം, അതിനാൽ അപേക്ഷിക്കാൻ മുമ്പ് സ്‌കോർ മെച്ചപ്പെടുത്തുക.
ടിപ്:
ക്രെഡിറ്റ് സ്‌കോർ കുറവാണെങ്കിൽ, എഫ് ഡിയുമായി ബന്ധപ്പെട്ട സെക്യുര്‍ഡ് ക്രെഡിറ്റ് കാർഡുകൾ എടുക്കുക. 3 മാസത്തേക്ക് ഈ കാർഡ് ഉപയോഗിച്ച് ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്താം.
2. പലിശനിരക്ക് കുറയ്ക്കുന്നത് എങ്ങനെ?
ബാങ്കുകൾ തമ്മിൽ താരതമ്യം ചെയ്യുക: ബാങ്ക്‌ബസാർ, പൈസബസാർ പോലെയുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് വിവിധ ബാങ്കുകളുടെ പലിശനിരക്ക് താരതമ്യം ചെയ്യുക.

പ്രീ-അപ്രൂവ്ഡ് ലോൺ:
നിങ്ങളുടെ ബാങ്ക് ആപ്ലിക്കേഷൻ വഴി ലഭ്യമായ പ്രീ-അപ്രൂവ്ഡ് ലോൺ പരിശോധിക്കുക. ഇതിന് ഹാർഡ് എൻക്വറി ആവശ്യമില്ല, അതിനാൽ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല.
ഹിഡൻ ചാർജുകൾ ചെക്കുചെയ്യുക:
ചില ലോൺ ആപ്ലിക്കേഷനുകൾകൾക്ക് ഒളിച്ചിരിക്കുന്ന ഫീസുകളും ഉയർന്ന പ്രോസസ്സിംഗ് ചാർജുകളും ഉണ്ടാകും.
3. ശരിയായ ലോൺ കാലാവധി തിരഞ്ഞെടുക്കുന്നത് എങ്ങനെ?
*കുറഞ്ഞ കാലാവധി (1-2 വർഷം) - കുറഞ്ഞ പലിശനിരക്ക്.
*ദീർഘകാലാവധി (3-5 വർഷം) - മാസവായ്പ (EMI) കുറയ്ക്കാൻ ഉപകരിക്കും, പക്ഷേ ആകെ പലിശനിരക്ക് കൂടുതലാകും.
ടിപ്:
ഒരേസമയം ഒന്നിലധികം ബാങ്കുകളിൽ അപേക്ഷിക്കാതിരിക്കുക. ഇത് ക്രെഡിറ്റ് സ്‌കോർ കുറയ്ക്കും.
ഇത് ചെയ്യരുത്:
*ഏജന്റുമാർ വഴി അപേക്ഷിക്കരുത് - അവർ 2-3% വരെ കമ്മീഷൻ ഈടാക്കുന്നു.
*ലോൺ ആപ്ലിക്കേഷനുകൾ വഴി അപേക്ഷിക്കുമ്പോൾ ഹാർഡ് എൻക്വയറി ഉണ്ടാകുമോ എന്ന് പരിശോധിക്കുക.
*ഒളിച്ചിരിക്കുന്ന ഫീസുകൾ ഒഴിവാക്കാൻ എല്ലാ വ്യവസ്ഥകളും വായിക്കുക.
2025-ൽ മികച്ച പേഴ്‌സണൽ ലോൺ കരാർ നേടാൻ ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്തുക, പലിശനിരക്കുകൾ താരതമ്യം ചെയ്യുക, ശരിയായ കാലാവധി തിരഞ്ഞെടുക്കുക. അതിരുകടന്ന അപേക്ഷകളും ഹിഡൻ ഫീസുകളും ഒഴിവാക്കുക എന്നീ ടിപ്പുകൾ ഉപയോഗിച്ചാൽ നിങ്ങളുടെ ലോണിൻ്റെ ചെലവ് കുത്തനെ കുറയ്ക്കാൻ സാധിക്കും.
പേഴ്സണൽ ലോണുകൾ എടുക്കുമ്പോൾ എപ്പോഴും അത് നിങ്ങൾക്ക് തിരിച്ചടയ്ക്കാൻ കഴിയുമോ എന്നത് കൂടി മനസ്സിലാക്കേണ്ടതുണ്ട് കാരണം ഏറ്റവും അധികം സിവിൽ സ്കോർ ഇടിച്ചു കളയുന്നതും അതുപോലെതന്നെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നതുമാണ് പേഴ്സണൽ ലോണുകൾ.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications