വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്ന നിരവധി ആളുകളുണ്ട്. ബാങ്കുകൾ വഴി മാത്രം ലഭിച്ചിരുന്ന ഇത്തരം വായ്പകൾ ഇന്ന് മിനിറ്റുകൾ കൊണ്ട് മൊബൈൽ ഫോണുകളിലൂടെ ഉറപ്പാക്കാം. ഡിജിറ്റൽ വായ്പാ പ്ലാറ്റ്ഫോമുകളുടെ ആവിർഭാവം ഇന്ത്യയിലെ ധനകാര്യ സേവന മേഖലയെ പൂർണ്ണമായും മാറ്റിമറിച്ചു. ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് വ്യക്തിഗത വായ്പകൾ ആക്‌സസ് ചെയ്യാനാകും.
ഇന്ത്യയിൽ ഡിജിറ്റൽ വായ്പാ പ്ലാറ്റ്ഫോമുകളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ ഒട്ടനവധി പ്ലാറ്റ്ഫോമുകളുണ്ട് അംഗീകൃത ബാങ്കുകൾക്കും ഇത്തരം പ്ലാറ്റ്ഫോമുകളുണ്ട്. ഇത്തരം ഇൻസ്റ്റന്റ് ലോൺ ആപ്പുകളെല്ലാം ജാമ്യം നൽകാതെ നിങ്ങളുടെ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങളെ നിറവേറ്റുന്നു. എന്നാൽ ഒരേ സമയം ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ നിങ്ങൾ വഞ്ചിതരാവാനും സാധ്യതയേറെയാണ്.
ഓൺലൈൻ തട്ടിപ്പുകൾ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യാജ വായ്പകൾ സൈബർ കുറ്റവാളികളുടെ എണ്ണവും വർദ്ധിക്കുന്നു. ഇത്തരം കുറ്റവാളികൾ പണം കൊള്ളയടിക്കാൻ വ്യാജ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പരസ്യങ്ങൾ, ഫോൺ കോളുകൾ, എസ്.എം.എസ് എന്നിവയിലൂടെ വ്യാജ വായ്പാ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു.
വ്യാജ വായ്പാ ഓഫറുകളിൽ വീഴാതിരിക്കാൻ വായ്പ എടുക്കുന്നതിനു മുന്നേ നിരവധി കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വ്യാജ വായ്പയും യഥാർത്ഥ വായ്പയും എങ്ങനെ തിരിച്ചറിയാം. വിശദമായി നോക്കാം;
വ്യാജ വായ്പകൾ എന്തൊക്കെയാണ്?
വ്യാജ വായ്പകൾ എന്നത് തട്ടിപ്പുകളാണ്. പണം ആവശ്യമുള്ള ആളുകളെ ആകർഷിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കുകൾ അല്ലെങ്കിൽ വേഗത്തിലുള്ള വായ്പാ അംഗീകാരം എന്നിവ വാഗ്ദാനം ചെയ്താണ് ഈ തട്ടിപ്പുകാർ സാധാരണയായി നടത്തുന്നത്. ഇതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലുള്ള വ്യക്തിഗത വിവരങ്ങൾ അവർ ആവശ്യപ്പെട്ടേക്കാം, അല്ലെങ്കിൽ വായ്പ പ്രോസസ്സ് ചെയ്യുന്നതിന് മുൻകൂർ ഫീസ് ആവശ്യപ്പെട്ടേക്കാം. ഇത്തരം വിവരങ്ങൾ പങ്കുവെച്ചാൽ അല്ലെങ്കിൽ ഫീസ് അടച്ചാൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടും.
വ്യാജ വായ്പ നിങ്ങൾക്ക് പല വിധത്തിൽ ദോഷം ചെയ്യും. ഒപ്പം ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ നെഗറ്റീവ് സ്വാധീനം ചെലുത്തും.

വ്യാജ വായ്പ എങ്ങനെ കണ്ടെത്താം?
വ്യാജ വായ്പകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം;
മുൻകൂർ ഫീസ് ചോദിക്കൽ: വഞ്ചനാപരമായ വായ്പാദാതാക്കൾ പലപ്പോഴും വായ്പ അംഗീകരിക്കുന്നതിന് മുമ്പ് മുൻകൂർ പേയ്‌മെന്റുകൾ ആവശ്യപ്പെടാറുണ്ട്. യഥാർത്ഥ വായ്പാദാതാക്കൾ സാധാരണയായി അംഗീകാരത്തിന് ശേഷമുള്ള വായ്പാ തുകയിൽ നിന്നാണ് ഫീസ് കുറക്കുന്നത്.
ബന്ധപ്പെടാനുള്ള വിവരങ്ങളോ സ്ഥാപനത്തിന്റെ അഡ്രസ്സോ ഇല്ല: യഥാർത്ഥ വായ്പ നൽകുന്നവർക്ക് ഒരു ഓഫീസും തങ്ങളെ ബന്ധപ്പെടാനുള്ള എല്ലാ വിവരങ്ങളും ഉണ്ടായിരിക്കും. വായ്പ നൽകുന്നയാളുടെ വെബ്‌സൈറ്റിൽ ഈ അവശ്യ വിവരങ്ങൾ ഇല്ലെങ്കിൽ ജാഗ്രത പാലിക്കുക.
സത്യമല്ലാത്ത ഓഫറുകൾ: അസാധാരണമാംവിധം കുറഞ്ഞ പലിശ നിരക്കോ ഇൻസ്റ്റന്റ് അപ്രൂവലോ വാഗ്ദാനം ചെയ്യുന്ന ഒരു ഓഫർ വന്നാൽ, അത് ഒരു തട്ടിപ്പായിരിക്കാം. എപ്പോഴും മറ്റു ബാങ്കുകൾ നൽകുന്ന ഓഫറുകളെ കുറിച്ച് പരിശോധിക്കണം.
വ്യക്തമല്ലാത്ത വായ്പാ നിബന്ധനകൾ: വായ്പാ നിബന്ധനകൾ എപ്പോഴും ശ്രദ്ധാപൂർവ്വം വായിക്കുക. വ്യക്തമല്ലാത്ത വിവരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത് വഞ്ചനയുടെ സൂചനയാണ്. യഥാർത്ഥ വായ്പാദാതാക്കൾ എപ്പോഴും അവരുടെ നിബന്ധനകൾ സുതാര്യവും സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലുമാണ് തയ്യാറാക്കുന്നത്.
സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകൾ: ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ നൽകുന്നതിനുമുമ്പ്, വെബ്‌സൈറ്റ് "https://" എന്ന് ആരംഭിക്കുന്നതാണോ എന്ന് പരിശോധിക്കുക. സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകൾ നിങ്ങളുടെ ഡാറ്റയെ മോഷ്ടിക്കാൻ സാധ്യതയുണ്ട്.
ക്രെഡിറ്റ് പരിശോധനയില്ല: നിങ്ങളുടെ തിരിച്ചടവ് കഴിവ് വിലയിരുത്തുന്നതിനായി യഥാർത്ഥ വായ്പാദാതാക്കൾ ക്രെഡിറ്റ് പരിശോധനകൾ നടത്തുന്നു. ഒരു വായ്പാദാതാവ് യാതൊരു ക്രെഡിറ്റ് വിലയിരുത്തലും കൂടാതെ വായ്പ വാഗ്ദാനം ചെയ്യുന്നുവെങ്കിൽ അത് നിങ്ങളുടെ പണം തട്ടിയെടുക്കാനുള്ള മാർഗമാണ്.
സമ്മർദ്ദ തന്ത്രങ്ങൾ ഉപയോഗിക്കുക: വേഗത്തിൽ വായ്പ എടുക്കാൻ നിങ്ങളെ തിടുക്കപ്പെടുത്തുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്താൽ, അത് ഒരു മുന്നറിയിപ്പ് തന്നെയാണ്. പ്രമുഖ വായ്പാദാതാക്കൾ വായ്പയുടെ നിബന്ധനകൾ പരിഗണിക്കാൻ നിങ്ങൾക്ക് സമയം നൽകുന്നു. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കാൻ തട്ടിപ്പുകാർ നിങ്ങളെ പ്രേരിപ്പിക്കും.
പരിമിതമായ ഓൺലൈൻ പേജുകൾ: വിശ്വസനീയമായ ഒരു വായ്പാദാതാവിന് ഒരു പ്രൊഫഷണൽ വെബ്‌സൈറ്റും സജീവമായ സോഷ്യൽ മീഡിയ അക്കൗണ്ടും ഉണ്ടായിരിക്കും. ഇതിനു വരുദ്ധമായി അവർക്ക് മറ്റു ഓൺലൈൻ അക്കൗണ്ടുകളില്ലെങ്കിൽ ഇവർ തട്ടിപ്പുകാരായിരിക്കും.
വ്യാജ റിവ്യൂസ്: തങ്ങൾ യഠാർത്ഥ വായ്പാദാതാക്കളാണെന്ന് കാണിക്കുന്നതിനായി അവരുടെ വെബ്സൈറ്റിൽ വ്യാജ റിവ്യൂസ് സൃഷ്ടിക്കുന്നു. എല്ലാ റിവ്യൂസും വായിച്ച് പരിശോധിക്കുക, അമിതമായി പോസിറ്റീവ് റിവ്യൂസ് കണ്ടാൽ കൂടുതൽ വിശകലനം ചെയ്യുക.
രേഖകൾ വേണ്ട: വായ്പ നൽകുന്നയാൾ രേഖാമൂലമുള്ള വായ്പാ കരാറോ നിബന്ധനകളോ നൽകിയിട്ടില്ലെങ്കിൽ ജാഗ്രത പാലിക്കുക. ആധികാരിക വായ്പ നൽകുന്നവർ എല്ലായ്പ്പോഴും അവലോകനത്തിനോ റഫറൻസിനോ വേണ്ടി വ്യക്തമായ രേഖകൾ നിങ്ങൾക്ക് നൽകും.
ഏതൊരു വായ്പ എടുക്കുമ്പോൾ നിങ്ങൾക്ക് ഈ കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. തട്ടിപ്പുകളിൽ അകപ്പെടാതിരിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications