വ്യക്തിഗത വായ്പ എടുക്കുമ്പോൾ ക്രെഡിറ്റ് സ്കോർ ഒരു സുപ്രധാന ഘടകമാണ്. എപ്പോഴും ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കണം. എന്നാൽ ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നത് എളുപ്പമല്ല. ചെറിയ തെറ്റുകൾ പോലും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും. എന്തെങ്കിലും തെറ്റുകൾ നിങ്ങൾ കണ്ടെത്തിയാൽ പരാതി നൽകാനും അത്തരം പിശകുകൾ തിരുത്താനും സമയം ആവശ്യമാണ്. ശരിയായ രീതിയിൽ ഇവ പരിശോധിച്ചാൽ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സാധിക്കും. വായ്പ എടുക്കുമ്പോൾ മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തണമെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പരിശോധിക്കാം;
1. നിലവിലുള്ള കടങ്ങൾ കൃത്യസമയത്ത് തീർക്കുക
കൃത്യ സമയത്ത് ക്രെഡിറ്റ് കാർഡ് ബില്ലുകളും വായ്പകളും തിരിച്ചടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ. ഇത്തരം പേയ്മെൻ്റുകളുടെ തവണകൾ മുടങ്ങിയാൽ ഉടൻ തന്നെ നിങ്ങളുടെ സ്കോർ കുറയും. അതിനാൽ നിങ്ങളൊരു വ്യക്തിഗത വായ്പക്ക് അപേക്ഷിക്കുന്നുണ്ടെങ്കിൽ ആദ്യം കുടിശ്ശികയുള്ള ഇഎംഐകൾ, ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ, യൂട്ടിലിറ്റി ബില്ലുകൾ എന്നിവ അടയ്ക്കുന്നത് നല്ലതാണ്.

2. ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം കുറയ്ക്കാം
അമിതമായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് ക്രെഡിറ്റ് ഹെൽത്തിനെ സാരമായി ബാധിക്കും. എപ്പോഴും നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗം 30% ൽ താഴെയായിരിക്കണം. അതായത് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധി 1 ലക്ഷമാണെങ്കിൽ 30,000 രൂപയിൽ താഴെ മാത്രം ചിലവഴിക്കുക. അതിനാൽ ഒരേ സമയം ഒന്നിലധികം പർച്ചേസുകൾ നടത്തിയാൽ അത് ക്രെഡിറ്റ് പരിധിയെ വീണ്ടും തകർക്കും.
3. പുതിയ കടം എടുക്കാതിരിക്കുക
പതിവായി നിങ്ങൾ കടം എടുക്കുന്നത് ക്രെഡിറ്റ് ഹെൽത്തിനെ ദോഷകരമായി ബാധിക്കും. ഓരോ പുതിയ അപേക്ഷയിലും, നിങ്ങൾ ഒരു "ഹാർഡ് എൻക്വയറി" ഫീസും അടയ്ക്കുന്നു. അത് ഹ്രസ്വകാലത്തേക്ക് നിങ്ങളുടെ സ്കോർ കുറയ്ക്കും. അതിനാൽ അനാവശ്യമായി കടം എടുക്കാതിരിക്കുക. വ്യക്തിഗത വായ്പ എടുക്കുന്നതിനു മാസങ്ങൾക്കു മുന്നേ തന്നെ നിങ്ങളുടെ കടങ്ങളെല്ലാം ക്ലോസ് ചെയ്തെന്ന് ഉറപ്പാക്കുക.
4. മികച്ച സാമ്പത്തിക പ്രൊഫൈൽ സൃഷ്ടിക്കുക
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് കാലതാമസമുണ്ട്. എന്നാൽ വ്യക്തിഗത വായ്പ എടുക്കുന്നതിന് മാസങ്ങൾക്കു മുന്നേ ഇത്തരം കാര്യങ്ങൾക്ക് ശ്രമിക്കുക. തെറ്റ് തിരുത്തൽ, സമയബന്ധിതമായ പേയ്‌മെന്റുകൾ, ക്രെഡിറ്റ് ഉപയോഗം കുറയ്ക്കൽ, പുതിയ കടം ഒഴിവാക്കൽ, ക്രെഡിറ്റ് ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യൽ എന്നിവയിലൂടെ, നിങ്ങളുടെ സാമ്പത്തിക സ്ഥിരത വായ്പ നൽകുന്നവർക്ക് മനസിലാക്കാൻ സാധിക്കും.
മുകളിൽ പരാമർശിച്ച കാര്യങ്ങളെല്ലാം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നു. സ്കോർ മെച്ചപ്പെട്ടാൽ വ്യക്തിഗത വായ്പ എളുപ്പത്തിൽ ലഭിക്കാൻ കാരണമാവുന്നു. മാത്രമല്ല ഉയർന്ന ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ നിങ്ങൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കാനും സാധ്യത കൂടുതലാണ്. അതിനാൽ വായ്പകൾക്ക് അപേക്ഷിക്കുന്നതിനു മുന്നേ നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്ത് മനസിലാക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications