കഴിഞ്ഞ ആഴ്ചാവസാനം ചേര്‍ന്ന ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയാണ് റിപ്പോ , റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമുണ്ടാവുകയില്ലെന്ന തീരുമാനം കൈക്കൊണ്ടത്. റിപ്പോ നിരക്ക് 4 ശതമാനത്തിലാണുള്ളത്.
ആര്‍ബിഐ പോളിസി നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നു എന്നതിന് അര്‍ഥം സ്ഥിര നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന ആദായം താഴ്ന്ന നിരക്കില്‍ തന്നെ തുടരുമെന്നതാണ്.

ഏകദേശം രണ്ട് വര്‍ഷത്തോളമായി സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്കുകള്‍ വളര്‍ച്ച മുരടിച്ച് നില്‍ക്കുകയാണ്. ഈ ഒരു സാഹചര്യത്തില്‍ സ്ഥിര നിക്ഷപം നടത്താന്‍ ഉദ്ദേശിക്കുന്ന നിക്ഷേപകര്‍ക്ക് അവരുടെ ആദായം വര്‍ധിപ്പിക്കുവാന്‍ എന്തൊക്കെയാണ് ചെയ്യുവാന്‍ സാധിക്കുക എന്ന് നമുക്ക് നോക്കാം.
പലിശ നിരക്കുകള്‍ മുകളിലേക്ക് പുതുക്കുമ്പോള്‍ ആദ്യം നിരക്ക് ഉയരുന്നത ഹ്രസ്വകാല, മധ്യകാല നിക്ഷേപങ്ങള്‍ക്കായിരിക്കും. ദീര്‍ഘകാല നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയരുന്നതിന് വീണ്ടും കാലതാമസമുണ്ടാകും. ദീര്‍ഘകാല നിക്ഷേപമായി സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് ശരിയായ തീരുമാനമല്ല. ഹ്രസ്വ കാല നിക്ഷേപ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപം നടത്തുന്നതാണ് എപ്പോഴും അഭികാമ്യം. പലിശ നിരക്ക് ഉയരുന്നതിനനുസരിച്ച് നിങ്ങള്‍ക്ക് നിക്ഷേപ കാലാവധി ഉയര്‍ത്താവുന്നതാണ്.
നിങ്ങളുടെ നിക്ഷേപ തുക പല ഭാഗങ്ങളായി തിരിച്ച് വ്യത്യസ്ത കാലയളവുകളിലേക്ക് നിക്ഷേപം നടത്തുന്നതാണ് മറ്റൊരു മാര്‍ഗം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് സ്ഥിര നിക്ഷേപം നടത്തേണ്ടതെങ്കില്‍ ആ തുക പല ഭാഗങ്ങളായി തിരിച്ച് 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 4 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെ നിക്ഷേപം നടത്താവുന്നതാണ്. ഓരോ നിക്ഷേപത്തിന്റെയും മെച്യൂറ്റി ആകുന്നതിനനുസരിച്ച് അത് പിന്‍വലിച്ച് 5 വര്‍ഷത്തേക്ക് വീണ്ടും നിക്ഷേപിക്കാം. ഇതുവഴി ഉയര്‍ന്ന ആദായം നേടാന്‍ നിക്ഷേപകന് സാധിക്കും.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications