ലോൺ കിട്ടില്ലെന്ന പേടി വേണ്ട; ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർക്കും ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്താം

സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ഏറ്റവും സുപ്രധാനമായ കണക്കാണ് ക്രെഡിറ്റ് സ്കോർ. നിങ്ങളുടെ തിരിച്ചടവ് കഴിവുകളെ കുറിച്ച് കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ് ഈ സ്കോർ. വായ്പാ സൗകര്യങ്ങൾക്കായി സമീപിക്കുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, ക്രെഡിറ്റ് ഹിസ്റ്ററി എന്നിവ പരിശോധിച്ച ശേഷമാണ് വായ്പ അനുവദിക്കുക. അതിനാൽ ഉയർന്ന സ്കോർ നിലനിർത്തുക. ക്രെഡിറ്റ് കാർഡ് ഉപയോ​ഗം വ്യാപകമായി വർദ്ധിച്ചിട്ടുണ്ട്. അതിനാൽ ക്രെഡിറ്റ് വായപകളുടെ എണ്ണവും വർദ്ധിച്ചു.

സാധാരണയായി 300 മുതൽ 900 വരെയാണ് ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത്. അതായത്, 600 നു താഴെ ആണെങ്കിൽ മോശം ക്രെഡിറ്റ് സ്കോർ ആയിരിക്കും. എന്നാൽ 600നു മുകളിലാണെങ്കിൽ മികച്ച ക്രെഡിറ്റ് സ്കോറാണ്. കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉണ്ടായാൽ വായ്പ എടുക്കുമ്പോൾ ഉയർന്ന പലിശ നൽകേണ്ടി വരും.

ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ ക്രെഡിറ്റ് കാർഡിന്റെ ആവശ്യമില്ല

പൊതുവേ ക്രെഡിറ്റ് കാർഡ് വഴിയാണ് കൂടുതലും ആളുകൾ വായ്പ എടുക്കുന്നത്. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നതു കൊണ്ടല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തുവാൻ സാധിക്കുന്നത്. അതിനു വേറെയും ചില മാർ​ഗങ്ങളുണ്ട്. ക്രെഡിറ്റ് കാർഡ് ഇല്ലാതെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കുന്ന വഴികൾ ഇതാണ്.

 

ലോൺ കിട്ടില്ലെന്ന പേടി വേണ്ട; ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർക്കും ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്താം

ബാങ്കിൽ നിന്നോ എൻ.ബി.എഫ്.സി യിൽ നിന്നോ എടുക്കുന്ന വായ്പ

ബാങ്കിൽ നിന്നോ എൻ.ബി.എഫ്.സി (നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി) യിൽ നിന്നോ വായ്പ എടുക്കുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കും. ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കാതെ കൃത്യമായ തിരിച്ചടവുകൾ നടത്തിയാൽ നിങ്ങൾക്ക് മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയുണ്ടെന്ന് വായ്പ നൽകുന്നയാൾക്ക് വ്യക്തമാവും. വായ്പക്ക് അപേക്ഷിക്കുമ്പോൾ വരുമാനം തെളിയിക്കുന്ന രേഖ, ഐഡൻ്റിറ്റി കാർഡ്, അഡ്രസ് പ്രൂഫ് എന്നീ രേഖകൾ സമർപ്പിക്കണം. ചെറിയ വായ്പകൾ ശരിയായ രീതിയിൽ തിരിച്ചടവുകൾ പൂർത്തിയാക്കിയാൽ കുറഞ്ഞ പലിശയ്ക്ക് അടുത്ത വായ്പകൾ എടുക്കാനുള്ള അവസരം ലഭിക്കുന്നു.

സുരക്ഷിതമായ ക്രെഡിറ്റ് കാർഡ്

ഒരു സാധാരണ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ സാധിക്കുന്നില്ല എങ്കിൽ സുരക്ഷിതമായ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. നിശ്ചിത തുക നിക്ഷേപിക്കുകയോ അല്ലെങ്കിൽ ഒരു വസ്തു പണയം വെക്കുകയോ ചെയ്താൽ നിങ്ങൾക്ക് സുരക്ഷിതമായ ക്രെഡിറ്റ് കാർഡ് നേടാം. നിക്ഷേപിച്ച പണം അല്ലെങ്കിൽ പണയം വെച്ച ആസ്തികളുടെ മൂല്യം അനുസരിച്ചാണ് സുരക്ഷിത ക്രെഡിറ്റ് കാർഡിൻ്റെ ക്രെഡിറ്റ് പരിധി തീരുമാനിക്കുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുകളോ നല്ല ക്രെഡിറ്റ് ഹിസ്റ്ററിയോ ഉള്ളവർക്ക് ഇത്തരം കാർഡുകൾ പൊതുവെ ഉപകാരപ്രദമാണ്.

പിയർ ടു പിയർ

സാധാരണ രീതികളെ അപേക്ഷിച്ച് മറ്റൊരു വ്യത്യസ്ത രീതിയാണ് പിയർ ടു പിയർ. ഇത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വ്യക്തികളിലൂടെ പണം വായ്പ വാങ്ങാൻ സാധിക്കും. ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കാതെ തന്നെ ഈ ഓപ്ഷൻ ലഭ്യമാണ്. ചെറിയ തുക ആവശ്യമായി വരുമ്പോൾ ഒരു ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനിൽ നേരിട്ട് പോവാതെ ഇത്തരം രീതി പ്രയോ​ഗിക്കാം. താരതമ്യേന പെട്ടെന്ന് തന്നെ ഇത്തരം മാർ​ഗത്തിലൂടെ വായ്പ ലഭിക്കുന്നതാണ്. മാത്രമല്ല, ക്രെഡിറ്റ് കാർഡുകളെ അപേക്ഷിച്ച് കുറഞ്ഞ തിരിച്ചടവുകളാണ് ഇതിന്.

ക്രെഡിറ്റ് കാർഡ് ഇല്ലാതെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നത് നിസ്സാരമാണ്. മുകളിൽ പറഞ്ഞ ഈ മാർ​ഗങ്ങൾ സ്വീകരിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യം ശരിയായ തിരിച്ചടവുകൾ വരുന്നുണ്ടോ എന്നാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുക ഒപ്പം മികച്ച ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടായിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X