നിങ്ങളുടെ ബിസിനസിന്റെ ലാഭക്ഷമത ഉയര്‍ത്തുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

എന്തെങ്കിലും ഒരു ഉത്പ്പന്നത്തിന്റെ നിര്‍മാണ യൂണിറ്റിന്റെ ഉടമയാണോ നിങ്ങള്‍? എങ്കില്‍ സ്ഥാപനത്തിന്റെ ലാഭ ക്ഷമത ഉയര്‍ത്തുവാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നമുക്ക് നോക്കാം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തെങ്കിലും ഒരു ഉത്പ്പന്നത്തിന്റെ നിര്‍മാണ യൂണിറ്റിന്റെ ഉടമയാണോ നിങ്ങള്‍? എങ്കില്‍ സ്ഥാപനത്തിന്റെ ലാഭ ക്ഷമത ഉയര്‍ത്തുവാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നമുക്ക് നോക്കാം. ലാഭക്ഷമതയെ സ്വാധീനിക്കുന്ന പ്രധാന ഘടകം നിങ്ങളുടെ ഉത്പ്പന്നങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ചിലവിലുള്ള ഏറ്റക്കുറച്ചിലുകളാണ്. ഓരോ സമയത്തിനനുസരിച്ച് അസംസ്‌കൃത വസ്തുക്കളുടെ വിലയിലും മാറ്റങ്ങള്‍ ഉണ്ടാകും.

നിങ്ങളുടെ ബിസിനസിന്റെ ലാഭക്ഷമത ഉയര്‍ത്തുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇത് മറികടക്കുവാനുള്ള വഴി എന്നത് അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ഉണ്ടാകുന്ന മാറ്റം അതനുസരിച്ച് കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ ഉത്പ്പന്നത്തിന്റെ വില നിര്‍ണയത്തിലും പ്രതിഫലിക്കേണ്ടതുണ്ട്. അതിനായി നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ഉല്‍പ്പാദന ചെലവും ആ ഉല്‍പ്പന്നം വിപണിയില്‍ അപ്പോഴത്തെ വിലയില്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന മാര്‍ജിനെക്കുറിച്ചുമുള്ള പൂര്‍ണാമായ ബോധ്യം നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം.

യൂസ്ഡ് കാറുകള്‍ക്ക് മികച്ച പലിശ നിരക്കുകള്‍ നല്‍കുന്ന ബാങ്കുകള്‍ ഏതൊക്കെയെന്ന് അറിയാമോ?യൂസ്ഡ് കാറുകള്‍ക്ക് മികച്ച പലിശ നിരക്കുകള്‍ നല്‍കുന്ന ബാങ്കുകള്‍ ഏതൊക്കെയെന്ന് അറിയാമോ?

എന്നാല്‍ മിക്ക ചെറുകിട വ്യവസായ സ്ഥാപനങ്ങളും (എസ്എംഇ) അവയുടെ പ്രോഡക്റ്റ് കോസ്റ്റിംഗ് കൃത്യമായ ഇടവേളകളില്‍ നടത്താറില്ല. ഓരോ മാസാവസാനവും, യഥാര്‍ത്ഥ ഇന്‍പുട്ട് കോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഉത്പ്പന്നത്തിന്റെ വില നിര്‍ണയം അഥവാ കോസ്റ്റിംഗ് നടത്തേണ്ടതുണ്ട്.

നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ അടുത്ത മാസത്തെ വില നിര്‍ണയം ഇതിലൂടെ നടത്താനാകും. ഉല്‍പ്പന്നത്തിന്റെ വില കൂട്ടാന്‍ പറ്റുന്ന വിപണി സാഹചര്യമാണെങ്കില്‍, കൂടിയ വിലയ്ക്ക് ഉല്‍പ്പന്നം ഉപഭോക്താവിന് വില്‍ക്കുക. ആദ്യത്തെ വഴി നടക്കില്ലെങ്കില്‍ അടുത്ത മാസത്തെ നിങ്ങളുടെ ഉല്‍പ്പന്നശ്രേണി, ഓരോ ഉല്‍പ്പന്നത്തിന്റെ മാര്‍ജിന്‍ നോക്കിക്കൊണ്ട് തീരുമാനിക്കുക. ചെലവുകള്‍ അതതിന്റെ പരമാവധി ബെഞ്ച് മാര്‍ക്ക് വെച്ച് താരതമ്യം ചെയ്യുക. നമുക്ക് ലാഭം ഉറപ്പാക്കുന്ന വിധം കോസ്റ്റുകള്‍ നിജപ്പെടുത്തുക.

കൃത്യമായ ഇടവേളകളില്‍ പ്രോഡക്റ്റ് കോസ്റ്റിംഗ് നടത്തുന്നതിലൂടെ നിങ്ങള്‍ കൂടുതല്‍ ഉത്പ്പാദിപ്പിച്ച് വില്‍പ്പന നടത്തുന്ന ഉത്പ്പന്നമാകാം നിങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ജിന്‍ സമ്മാനിക്കുന്നതെന്ന വസ്തുത പോലും അപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ചേക്കാം. ഒരു സ്റ്റാന്‍ഡേര്‍ഡ് സ്പ്രെഡ് ഷീറ്റ് ഉണ്ടാക്കി സൂക്ഷിക്കുന്നതിലൂടെ പ്രൊഡക്ട് കോസ്റ്റിംഗ് നടത്തുവാന്‍ സാധിക്കും. ഓരോ മാസവും അതില്‍ നിലവിലെ റേറ്റും ക്വാണ്ടിറ്റിയും കൃത്യമായി തിരുത്തി മുന്നോട്ട് പോയാല്‍ മതി.

കോവിഡ് കാലത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയോ? ബാങ്കുകളോട് സഹായം ആവശ്യപ്പെടാം!കോവിഡ് കാലത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയോ? ബാങ്കുകളോട് സഹായം ആവശ്യപ്പെടാം!

കൃത്യമായും അച്ചടക്കത്തോടെയം ഓരോ മാസവും കൃത്യമായ ഇടവേളകളില്‍ ബിസിനസ് വിശകലനം ചെയ്യുന്നത് ബിസിനസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും.

Read more about: business
English summary

how to maintain profitability in your business; explained | നിങ്ങളുടെ ബിസിനസിന്റെ ലാഭക്ഷമത ഉയര്‍ത്തുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

how to maintain profitability in your business; explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X