നമ്മളില്‍ പലര്‍ക്കും പഴയ നാണയങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന ശീലമുണ്ടാകും. അങ്ങനെ സൂക്ഷിച്ചു വച്ച നാണയങ്ങള്‍ കൈയ്യിലുള്ളവര്‍ക്കും, ഇനി ഉപയോഗശൂന്യമായി വീട്ടില്‍ വെറുതേ ഇട്ടിരിക്കുന്ന പഴയ നാണയങ്ങള്‍ കൈയ്യിലുള്ളവര്‍ക്കും
നമ്മളില്‍ പലര്‍ക്കും പഴയ നാണയങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന ശീലമുണ്ടാകും. അങ്ങനെ സൂക്ഷിച്ചു വച്ച നാണയങ്ങള്‍ കൈയ്യിലുള്ളവര്‍ക്കും, ഇനി ഉപയോഗശൂന്യമായി വീട്ടില്‍ വെറുതേ ഇട്ടിരിക്കുന്ന പഴയ നാണയങ്ങള്‍ കൈയ്യിലുള്ളവര്‍ക്കും ഒരു സന്തോഷ വാര്‍ത്തയാണ് ഇനി പറയാന്‍ പോകുന്നത്. ഈ പഴയ നാണയങ്ങള്‍ ഉപയോഗിച്ച് ലക്ഷങ്ങള്‍ നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതും മറ്റ് മുതല്‍ മുടക്കോ, പ്രയാസങ്ങളോ ഇല്ലാതെ നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ!

ഇത്തരം ചില നാണയങ്ങള്‍ വലിയ തുകയ്ക്കാണ് ഓണ്‍ലൈനില്‍ വില്‍പ്പന നടത്തുന്നത്. ആഗോളതലത്തില്‍ തന്നെ വലിയ വിപണിയാണ് പഴയ നാണയങ്ങള്‍ക്ക് നിലവിലുള്ളത്. അതിനാല്‍ തന്നെ നിങ്ങളുടെ കൈയ്യിലുള്ള നാണയം വാങ്ങിക്കാന്‍ വ്യക്തികളും സ്ഥാപനങ്ങളും ഒക്കെയായി ആവശ്യക്കാര്‍ നിരവധിയായിരിക്കും.
പഴയ 50 പൈസ നാണയം നിങ്ങളുടെ പക്കല്‍ ഉണ്ടെങ്കില്‍ അത് നല്‍കിക്കൊണ്ട് നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ പകരമായി നേടാം. നിലവില്‍ ഇത്തരം നാണയങ്ങള്‍ വിപണിയില്‍ പ്രചാരത്തിലില്ല. 2011-ലാണ് പഴയ 25 പൈസ, 50 പൈസ നാണയങ്ങളുടെ വിതരണം അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കുന്നതിനും വളരെ മുമ്പ് തന്നെ ഇത്തരം നാണയങ്ങള്‍ വിനിമയം ചെയ്യുന്നത് ജനങ്ങള്‍ അവസാനിപ്പിച്ചിരുന്നുവെന്നത് വസ്തുതയാണ്.
അങ്ങനെ യാതൊരു ഉപയോഗവുമില്ലാതെ കിടക്കുന്ന ആ നാണയങ്ങളാണ് ഇപ്പോള്‍ നിങ്ങളെ ലക്ഷപ്രഭുക്കളാക്കുവാന് പോകുന്നത്. 50 പൈസയുടെ സ്റ്റീല്‍ കോയിന് 1 ലക്ഷം രൂപയ്ക്കാണ് വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി വിറ്റുപോകുന്നത്. ഒഎല്‍എക്സ് പോലുള്ള വെബ്സൈറ്റുകള്‍ ഇത്തരം വില്പ്പനകള്ക്കായി നിങ്ങളെ സഹായിക്കുന്നു. വെബ്സൈറ്റില്‍ കയറി സെല്ലര്‍ ആയി രജിസ്റ്റര്‍ ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് വില്‍പ്പന നടത്താം. ഇതിനായി നിങ്ങളുടെ പക്കലുള്ള നാണയത്തിന്റെ വ്യക്തതയുള്ള ചിത്രം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
ഒഎല്‍എക്സിന് സമാനമായി മറ്റ് പല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും പഴയ നാണയങ്ങളും നോട്ടുകളും വില്ക്കുവാന് സാധിക്കും.
നിങ്ങളുടെ പക്കല്‍ 25 പൈസാ നാണയം ഉണ്ടെങ്കില്‍ ഇന്ഡ്യമാര്ട്ട്.കോമില് വില്‍പ്പനയ്ക്ക് വയ്ക്കാവുന്നതാണ്. ഏറ്റവും ഉയര്‍ന്ന തുക നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന വ്യക്തിയ്ക്ക് നാണയം കൈമാറാം, 25 പൈസ നാണയം സില്‍വര്‍ ആയിരിക്കണമെന്നതാണ് നിബന്ധന. പഴയ 5 പൈസ, 10 പൈസ നാണയങ്ങളും ഇത്തരത്തില്‍ നിങ്ങള്‍ ഇന്ഡ്യമാര്ട്ടിലൂടെ വില്‍പ്പന നടത്താം.
ഈ മേഖലയില്‍ നിരവധി തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്. പഴയ നാണയങ്ങളും നോട്ടുകളും വില്ക്കാന് വയ്ക്കുന്നവര്‍ പലപ്പോഴും തട്ടിപ്പിനിരയാവുന്നുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. അതേസമയം, പ്രസ്തുത ലേഖനം വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications