പലപ്പോഴും നിക്ഷേപത്തില്‍ നിന്നും ആഗ്രഹിച്ച രീതിയില്‍ ആദായം സ്വന്തമാക്കുവാന്‍ കഴിയാത്തത് നിക്ഷേപകരെ നിരാശയിലാക്കാറുണ്ട്. നിങ്ങള്‍ക്കും ഇത്തരത്തിലുള്ള പ്രയാസനങ്ങള് ഉണ്ടോ? എങ്ങനെയാണ് പരമാവധി ആദായം നിക്ഷേപത്തില്‍ നിന്നും സ്
പലപ്പോഴും നിക്ഷേപത്തില്‍ നിന്നും ആഗ്രഹിച്ച രീതിയില്‍ ആദായം സ്വന്തമാക്കുവാന്‍ കഴിയാത്തത് നിക്ഷേപകരെ നിരാശയിലാക്കാറുണ്ട്. നിങ്ങള്‍ക്കും ഇത്തരത്തിലുള്ള പ്രയാസനങ്ങള് ഉണ്ടോ? എങ്ങനെയാണ് പരമാവധി ആദായം നിക്ഷേപത്തില്‍ നിന്നും സ്വന്തമാക്കുവാന്‍ സാധിക്കുക എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ റിട്ടയര്‍മെന്റ് ആസൂത്രണത്തിന് വലിയ പ്രാധാന്യമാണുള്ളത്. 60 വയസ്സിന് ശേഷം സാമ്പത്തിക ആശങ്കകള്‍ ഒന്നുമില്ലാതെ സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയുവാന്‍ റിട്ടയര്‍മെന്റ് ആസൂത്രണം അനിവാര്യമാണ്.
റിട്ടയര്‍മെന്റ് ആസൂത്രണം
വാര്‍ധക്യകാലത്ത് ആവശ്യമായി ചികിത്സാ ചിലവുകള്‍ക്കും മറ്റുമായുള്ള തുക നേരത്തേ തന്നെ കരുതി വയ്ക്കേണ്ടതുണ്ട്. പണപ്പെരുപ്പത്തെ മറികടക്കുവാന്‍, പെട്ടെന്നുളള മറ്റു ചിലവുകള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ പ്രയാസങ്ങളില്ലാതെ നടക്കുവാന്‍ റിട്ടയര്‍മെന്റ് ആസൂത്രണം സഹായിക്കും. റിട്ടയര്‍ ചെയ്തതിന് ശേഷം ആശങ്കയില്ലാതെ ജീവിക്കുന്നതിനായി നിങ്ങള്‍ക്ക് എത്ര തുക ആവശ്യമാണ് എന്ന് കണ്ടെത്തുകയാണ് റിട്ടയര്‍മെന്റ് ആസൂത്രണത്തിലെ ആദ്യ പടി. ഇതിലൂടെ ആ തുക സ്വരൂപിക്കുന്നതിനായി ഓരോ മാസവും എത്ര തുക വീതം നിങ്ങള്‍ മാറ്റിവയ്ക്കേണ്ടതുണ്ടെന്ന് അറിയുവാന്‍ സാധിക്കും. ഏതെങ്കിലപം റിട്ടയര്‍മെന്റ് പ്ലാനിംഗ് കാല്‍ക്കുലേറ്ററിന്റെ സഹായം ഇതിനായി നിങ്ങള്‍ക്ക് തേടാവുന്നതാണ്.
പണപ്പെരുപ്പം
പണപ്പെരുപ്പം കണക്കിലെടുക്കാതെ റിട്ടയര്‍മെന്റ് കാലത്തെ ചിലവുകള്‍ കണക്കാക്കുന്നതും നിങ്ങളെ പ്രയാസത്തിലാക്കുവാന് സാധ്യതയുണ്ട്. നിങ്ങള്‍ സ്വരൂപിച്ച തുക നിങ്ങളുടെ ചിലവുകള്‍ക്ക് മതിയാകാത്ത സാഹചര്യത്തിലേക്ക് അത് നിങ്ങളെ നയിച്ചേക്കാം. അതിനാല്‍ പണപ്പെരുപ്പത്തെ മറികടക്കുവാന്‍ സാധിക്കുന്ന നിക്ഷേപോപാധികളില്‍ നിക്ഷേപം നടത്തുവാനാണ് ഏവരും ശ്രമിക്കേണ്ടത്. ഇതിനായി നിങ്ങള്‍ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ സഹായം തേടാം. നിലവില്‍ നിങ്ങള്‍ക്ക് മാസം 50,000 രൂപയാണ് ചിലവെങ്കില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം 8 ശതമാനം പണപ്പെരുപ്പ നിരക്കില്‍ ഇതേ ചിലവ് മാസം 3.5 ലക്ഷം രൂപയായി ഉയരും.
പോര്‍ട്ട്ഫോളിയോ വൈവിധ്യവത്ക്കരിക്കുക
റിട്ടയര്‍മെന്റ് ആസൂത്രണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പോര്‍ട്ട്ഫോളിയോ വൈവിധ്യവത്ക്കരിക്കുക എന്നതാണ്. നിങ്ങള്‍ 35ാം വയസ്സില്‍ റിട്ടയര്‍മെന്റ് ആസൂത്രണം ആരംഭിച്ചാല്‍ സമ്പാദ്യത്തിന്റെ 50 ശതമാനം റിട്ടയര്‍മെന്റ് കാലത്തെ ഫണ്ടിനായി മാറ്റിവയ്ക്കാം. ഇക്വിറ്റി, പിപിഎഫ്. മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. ഈ നിക്ഷേപ ഉത്പ്പന്നങ്ങള്‍ പണപ്പെരുപ്പത്തെ മറി കടക്കുകയും ദീര്‍ഘകാല നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ഉയര്‍ന്ന ആദായം നല്‍കുകയും ചെയ്യും. നിങ്ങള്‍ 25ാം വയസ്സിലാണ് റിട്ടയര്‍മെന്റ് പ്ലാനിംഗ് ആരംഭിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് മുന്നില്‍ 35 വര്‍ഷങ്ങള്‍ റിട്ടയര്‍മെന്റിനായി ബാക്കിയുണ്ട്. റിട്ടയര്‍ ആകുമ്പോള്‍ 4 കോടി രൂപ കൈയ്യിലുണ്ടാകണമെങ്കില് നിങ്ങള്‍ ഓരോ മാസവും 4000-4500 രൂപ വീതം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തിയാല്‍ മതി.
ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപം
ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നത് സുരക്ഷിതമാണ്. എന്നാല്‍ അവ പണപ്പെരുപ്പത്തെ മറികടക്കുവാന്‍ തക്ക ആദായം നല്കുകയില്ല. ഉയരുന്ന പണപ്പെരുപ്പം, താഴേക്ക് പോകുന്ന പലിശ നിരക്കും മികച്ച ഒരു പ്രതിമാസ വരുമാനം നേടുന്നത് പ്രയാസമാക്കിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ റിട്ടയര്‍മെന്റ് ഫണ്ടിനായി മാറ്റി വയ്ക്കുന്ന തുക ഡെബ്റ്റിനൊപ്പം ഇക്വിറ്റിയിലും നിക്ഷേപിക്കുക. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ഇക്വിറ്റി മികച്ച ആദായമാണ് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
ആരോഗ്യ ഇന്‍ഷുറന്‍സ്
റിട്ടയര്‍മെന്റിന് ശേഷമുള്ള സാമ്പത്തിക റിസ്കുകള്‍ കുറയ്ക്കുന്നതിനായി നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. പ്രായം കൂടുന്നതിനുസരിച്ച് പ്രയാസങ്ങളും വര്‍ധിക്കും. ചികിത്സാ ചിലവുകള്‍ അതിവേഗത്തിലാണ് ഉയരുന്നത്. നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച തുക മുഴുവന്‍ ഇല്ലാതാക്കാന്‍ അവയ്ക്ക് സാധിക്കും. ഇത് ഒഴിവാക്കുവാനാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കണമെന്ന് പറയുന്നത്. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് ഏറെ സഹായാകമാകും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications