നിങ്ങളുടെ സാമ്പത്തിക ജീവിതം മെച്ചപ്പെടുത്താന്‍ ഇവ ഓര്‍ക്കൂ

നിങ്ങള്‍ മതിയായ തുക സമ്പാദിക്കുന്നുണ്ടോ? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ നിയന്ത്രിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഞാന്‍ മതിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? ഇതെല്ലാം കൂടുതല്‍ സങ്കീര്‍ണമാകുന്നുണ്ടോ? മറ്റാരുടേയെങ്കിലും സഹായം ഞാന്‍ തേടേണ്ടതുണ്ടോ? അത് ഏറെ ചിലവ് വരുന്ന കാര്യമാണോ? സാമ്പത്തിക കാര്യങ്ങളെല്ലാം ആകെ അലങ്കോലപ്പെട്ട് കിടയ്ക്കുകയാണ്.അത് നേരെയാക്കാന്‍ എനിക്കാണെങ്കില്‍ സമയവും കിട്ടുന്നില്ല. ജീവിതം, ജോലി, ബിസിനസ് തിരക്കുപിടിച്ച നമ്മുടെ ദിനചര്യങ്ങളില്‍ നമ്മള്‍ മിക്കവരും ചിന്തിക്കുന്ന കാര്യങ്ങള്‍ തന്നെയാണിവയൊക്കെ. ചുരുക്കിപ്പറഞ്ഞാല്‍ നമുക്ക് നമ്മുടെ സമ്പത്ത് സംരക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുവാന്‍ പോലും സമയമില്ല എന്ന്.

സാമ്പത്തിക സുരക്ഷയുള്ള ജീവിതം

സാമ്പത്തിക സുരക്ഷയുള്ള ജീവിതം

എന്നാല്‍ പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നത് മറ്റൊരു കാര്യമാണ്. നമ്മള്‍ എന്തിനെക്കുറിച്ചെങ്കിലും അമിതമായി ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോള്‍ അത് വളരെ വലിയ ഒരു പ്രശ്‌നമായി നമുക്ക തോന്നുകയും മറികടക്കുവാന്‍ നമുക്ക് സാധിക്കാതെ വരികയും ചെയ്യും എന്നാണ്. അതുകൊണ്ട് തന്നെ അമിതമായി തല പുകയ്ക്കാതെ തന്നെ നമ്മുടെ സാമ്പത്തിക കാര്യങ്ങള്‍ നാം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നറിയുവാന്‍ ഈ കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ മതി.

വരുമാനം

വരുമാനം

നിങ്ങള്‍ മതിയായ തുക സമ്പാദിക്കുന്നുണ്ടോ? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ നിയന്ത്രിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. നിങ്ങള്‍ പണം ചിലവഴിക്കുന്ന രീതിയും അപ്രതീക്ഷിത ഘട്ടങ്ങള കൈകാര്യം ചെയ്യുന്നതും വിലയിരുത്തിയാല്‍ നിങ്ങളുടെ പണം എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. ഇത്തരം നിര്‍ബന്ധിത കാര്യങ്ങളില്‍ നാം പെട്ട് കിടക്കുകയാണ് എന്നാണ് നമ്മളില്‍ അധികം പേരും വിചാരിക്കാറ്. എന്നാല്‍ നമ്മുടെ വരുമാനം പരിമിതമാണ് എന്നതാകാം യഥാര്‍ഥ കാരണം. നിങ്ങളുടെ അടുത്ത ശമ്പള ദിവസം എത്തും മുമ്പ് നിര്‍ബന്ധമായും ഒരു തുക നിങ്ങളുടെ അക്കൗണ്ടില്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. ഒപ്പം അപ്രതീക്ഷിതമായുണ്ടാകുന്ന ആകസ്മിക ചിലവുകളെക്കുറിച്ച് ആശങ്കപ്പെടുന്ന അവസ്ഥയും ഉണ്ടാകരുത്. നിങ്ങള്‍ മതിയായ തുക സമ്പാദിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുക. ഇല്ലെങ്കില്‍ അതിനുള്ള വഴികള്‍ തേടുക.

സമ്പാദ്യശീലം

സമ്പാദ്യശീലം

നിങ്ങള്‍ക്ക് സമ്പാദ്യ ശീലമുണ്ടോ? ഉപയോഗിക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു തുക നിങ്ങള്‍ക്ക് സ്വന്തമായുണ്ടോ? നിങ്ങള്‍ക്കത് എല്ലാ മാസങ്ങളിലും തുടരുവാന്‍ സാധിക്കുമോ? സമ്പാദ്യം എന്നത് നിങ്ങള്‍ക്ക് മതിയായ വരുമാനമുണ്ടെന്നും നിങ്ങളുടെ ആവശ്യങ്ങള്‍ക്കപ്പുറത്തേക്ക് നിങ്ങള്‍ പണം ചിലവഴിക്കുന്നില്ല എന്നതിന്റെയും സൂചനയാണ്. മതിയായ സമ്പാദ്യമില്ലാതെ നിങ്ങളുടെ നിക്ഷേപ യാത്ര മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയില്ല. ഒരു ചെറിയ തുകയാണെങ്കില്‍ പോലും കൃത്യമായ ഇടവേളകളില്‍ സമ്പാദ്യത്തിനായി മാറ്റി വയ്ക്കുവാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

വായ്പാ ബാധ്യതകള്‍

വായ്പാ ബാധ്യതകള്‍

നിങ്ങള്‍ക്ക് കടബാധ്യതകള്‍ ഇല്ലേ? പലര്‍ക്കും ഇതൊരു ലക്ഷ്യമേ ആയിരിക്കില്ല. സ്ഥിരമായ മതിയായ വരുമാനമുള്ള ഒരു വ്യക്തിയ്ക്ക് കടബാധ്യത എന്നത് ഒരു ഹെര്‍ക്കൂലിയന്‍ കടമ്പയൊന്നുമല്ല എന്ന് ഏവര്‍ക്കും അറിയാം. വീട്, വാഹനം, വീട്ടിലെ മറ്റ് സൗകര്യങ്ങള്‍ തുടങ്ങി വായ്പയിലൂടെയാണ് നാം നമ്മുടെ പല സ്വപ്‌നങ്ങളും നേടിയെടുക്കുന്നത്. വായ്പ എന്നത് നാളത്തെ വരുമാനം കൂടി ഇന്നേ ചിലവഴിക്കുക എന്നതാണ്. എന്നാല്‍ ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ നിങ്ങളുടെ പണത്തേക്കാള്‍ കടം വാങ്ങിയ തുക ചിലവഴിക്കുന്ന ഒരു നില ഒരിക്കലും ഉണ്ടാകരുത്.

ആസ്തികള്‍

ആസ്തികള്‍

വീട് അല്ലാതെ മറ്റ് ആസ്തികള്‍ നിങ്ങള്‍ക്ക് സ്വന്തമായി ഉണ്ടോ? മിക്കവരുടേയും ഏറ്റവും വലിയ സാമ്പത്തിക ലക്ഷ്യം സ്വന്തമായി ഒരു വീട് എന്നതാണ്. എന്നാല്‍ ഈ ഒരൊറ്റ ആസ്തി മതിയാകുമോ ഒരു വ്യക്തിയ്ക്ക്? പിഫ്, ചില നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങള്‍, ഓഹരികള്‍, മറ്റ് ഫണ്ടുകള്‍ തുടങ്ങിയ നിക്ഷേപങ്ങളും നിങ്ങള്‍ക്ക് ചിലപ്പോള്‍ ഉണ്ടായേക്കാം. നിങ്ങള്‍ റിട്ടയര്‍മെന്റിനൊരുങ്ങുമ്പോള്‍ ആസ്തിയായി നിങ്ങളുടെ വീട് മാത്രമാകരുത് ബാക്കി. ഇക്വിറ്റികളിലെ നിക്ഷേപം, സമയാസമയത്ത് പോര്‍ട്ട് ഫോളിയോ പുതുക്കല്‍ ഇക്കാര്യങ്ങളെല്ലാം അതീവ ശ്രദ്ധയോടും പരിഗണനയോടും ചെയ്യേണ്ടതുണ്ട്.

Read more about: savings
English summary

how to make your financial life better and earn more wealth? know more

how to make your financial life better and earn more wealth? know more
Story first published: Tuesday, April 13, 2021, 14:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X