നിങ്ങൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരാണോ? എങ്കിൽ ഈ കാര്യങ്ങൾ മറക്കാതെ ശ്രദ്ധിക്കുക. പൊതുവേ പർച്ചേസുകൾക്കും ഇടപാടുകൾക്കും ഏറെ എളുപ്പമുള്ള മാർഗമാണ് ക്രെഡിറ്റ് കാർഡുകൾ. അതുകൊണ്ട് തന്നെ പൊതുവേ ഇതിന്റെ ഉപയോഗം വ്യാപകമായി വർദ്ധിച്ചിട്ടുണ്ട്. നിലവിൽ നിരവധി ക്രെഡിറ്റ് കാർഡ് ഓപ്ഷനുകളുണ്ട്. ഓരോ ക്രെഡിറ്റ് കാർഡുകളും ഓരോ രീതിയിൽ വ്യത്യസ്തമാണ് എന്നതാണ് സത്യം. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഏത് ടൈപ്പാണ്?
ഇത്രയും സൗകര്യങ്ങളും ആനുകൂല്യങ്ങളും ഉറപ്പ് നൽകുന്നുണ്ടെങ്കിലും അതിൽ ചില അപകട സാധ്യതകളും കാണാം. ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം വായ്പാ മാർഗത്തിലൂടെ പർച്ചേസ് നടത്തുന്ന രീതിയാണ്. അതുകൊണ്ട് ഓരോ ക്രെഡിറ്റ് കാർഡുകൾക്കും കൃത്യമായ തിരിച്ചടവുകളും നിർബന്ധമാണ്.
നിങ്ങൾക്ക് നിലവിൽ കട ബാധ്യതയുണ്ടെങ്കിൽ അത് ക്ലോസ് ചെയ്യാനായി വീണ്ടും ക്രെഡിറ്റ് കാർഡ് വഴി കടം എടുത്താൽ വലിയ ബാധ്യത സൃഷ്ടിക്കും. ഇത്തരം രീതികൾ സ്വീകരിക്കുമ്പോഴാണ് ക്രെഡിറ്റ് കാർഡ് ഉപയോഗം വില്ലനാവുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലെ ചില അപകടങ്ങളെ കുറിച്ച് പരിശോധിക്കാം....
ക്രെഡിറ്റ് കാർഡുകൾ വില്ലനാവുന്നു
- അനാവശ്യമായ ആവശ്യങ്ങൾക്കെല്ലാം ക്രെഡിറ്റ് കാർഡുകൾ സ്വൈപ്പ് ചെയ്യുന്നത് വലിയ ബാധ്യതകൾ സൃഷ്ടിക്കുന്നു. ഓരോ തവണയും സ്വൈപ്പ് ചെയ്യുമ്പോഴും നിങ്ങൾ വായ്പ എടുക്കുകയാണ് എന്ന ബോധം ഉണ്ടാവുന്നില്ലെങ്കിൽ കൂടുതൽ കട ബാധ്യതയിലേക്ക് ഇത് നയിക്കും.
- കടം അതിവേഗത്തിൽ വളരാനുള്ള സാധ്യത കൂടുതലാണ്. കൃത്യമായ തിരിച്ചടവുകൾ നടന്നില്ലെങ്കിൽ ഉയർന്ന പലിശ നിരക്കും ലേറ്റ് ഫീസും ഈടാക്കും. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനേയും ബാധിക്കും.
- ഓരോ ഇടപാടുകൾക്കും റിവാർഡ് പോയിന്റും ക്യാഷ്ബാക്കും ലഭിക്കും. എന്നാൽ ഇത് നേടാനായി മറ്റു പർച്ചേസുകൾ നടത്താൻ ഇത്തരം ഓഫറുകൾ നിങ്ങളെ പ്രേരിപ്പിക്കും. റിവാർഡ് പോയിന്റിനു വേണ്ടി കൂടുതൽ ചിലവഴിച്ചാൽ കടം വർദ്ധിക്കാൻ സാധ്യതയുണ്ട്.
- ക്രെഡിറ്റ് കാർഡ് വായ്പകൾക്ക് പൊതുവേ പലിശ നിരക്ക് വളരെ കൂടുതലാണ്. അതിനാൽ കൃത്യമായ തിരിച്ചടവുകൾ നടത്തിയില്ലെങ്കിൽ പിഴ ഈടാക്കാൻ സാധ്യതയുണ്ട്.
- കൂടുതൽ കട ബാധ്യതകൾ വരുന്നതോടെ മാനസിക സംഘർഷങ്ങൾ ഉണ്ടാവാൻ സാധ്യത വർദ്ധിപ്പിക്കുന്നു.

ഇത്തരം കടബാധ്യതകൾ ഒഴിവാക്കാൻ എന്തെല്ലാം ചെയ്യാം എന്ന് പരിശോധിക്കാം
ക്രെഡിറ്റ് കാർഡുകൾ കൃത്യമായി ഉപയോഗിച്ചാൽ വായ്പ എടുക്കുമ്പോൾ പ്രതിസന്ധികൾ ഒഴിവാക്കാം. മാത്രമല്ല അനാവശ്യമായ ബാധ്യതകളും നേരിടേണ്ടി വരില്ല.
ചിലവുകൾ പരിമിതപ്പെടുത്തുക
ദിവസമുള്ള ചിലവുകളെ പരിമിതപ്പെടുത്താൽ സ്പെന്റിംഗ് ലിമിറ്റ് സെറ്റ് ചെയ്യാം. നിങ്ങളുടെ സാമ്പത്തിക ശേഷിക്ക് അനുസരിച്ച് ഒരു പരിധി നിശ്ചയിക്കുക. അതിനാൽ അനാവശ്യമായ ചിലവുകൾ ഒഴിവാക്കാം.
ക്രെഡിറ്റ് കാർഡ് ഫീസിനെ കുറിച്ച് തിരിച്ചറിയുക
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഈടാക്കുന്ന പിഴകളെ കുറിച്ച പരിശോധിക്കുക. ഏതെങ്കിലും സാഹചര്യത്തിൽ തിരിച്ചടവ് തിയ്യതി മറന്നു പോവുമെങ്കിൽ അത് കലണ്ടറിൽ മാർക്ക് ചെയ്യുക. കൃത്യമായ തിരിച്ചടവുകൾക്ക് അതി നിങ്ങളെ സഹായിക്കും.
സാമ്പത്തിക കാര്യങ്ങളെ കുറിച്ച് കൃത്യമായ പ്ലാനിംഗ് വേണം
നിങ്ങൾ കട ബാധ്യതയിലാണെങ്കിൽ മറ്റൊരു ലോൺ എടുത്ത് വീണ്ടും കടത്തിന്റെ വലിപ്പം വർദ്ധിപ്പിക്കരുത്. വിൽക്കാൻ സാധിക്കുന്ന മറ്റു വസ്തുക്കളോ അല്ലെങ്കിലും ആസ്തിയോ വിറ്റ് ആ തുക കൊണ്ട് നിലവിലെ കടം ക്ലോസ് ചെയ്യുക. പുതിയ കടങ്ങൾ എടുക്കാതിരിക്കുക.
തിരിച്ചടവുകൾ ആഴ്ചയിൽ നടത്തുക
നിങ്ങളുടെ തിരിച്ചടവുകൾ എല്ലാ ആഴ്ചകളിൽ നടത്താനാവുമോ എന്ന് പരിശോധിക്കുക. എങ്കിൽ ഇത് നല്ല ഓപ്ഷനായിരിക്കും.
തിരിച്ചടവ് വേഗത്തിലാക്കുക
നിങ്ങൾക്ക് വലിയ സാമ്പത്തിക പ്രയാസമില്ലെങ്കിൽ കൂടുതൽ തുക പ്രതിമാസം അടക്കാവുന്നതാണ്. ഇതുവഴി തിരിച്ചടവ് കാലാവധി കുറക്കാൻ സാധിക്കും. പെട്ടെന്ന് തന്നെ കടം പൂർത്തിയാവുകയും ചെയ്യും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications