പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഓണ്‍ലൈനായി തുടങ്ങാം; അറിയേണ്ടതെല്ലാം

ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് പോസ്റ്റല്‍ നിക്ഷേപങ്ങള്‍ (തപാല്‍ നിക്ഷേപങ്ങള്‍). അടുത്തകാലത്ത് പോസ്റ്റ് ഓഫീസില്‍ സേവിങ്‌സ് അക്കൗണ്ട് തുടങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ വരുമാനം ലഭിക്കുമെന്നത് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ മാറ്റുകൂട്ടുന്നു.

ഇതൊക്കെയാണെങ്കിലും തിരക്ക് നിറഞ്ഞ ലോകത്ത് തപാല്‍ ഓഫീസില്‍ ചെന്ന് അക്കൗണ്ട് തുറക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ ഇപ്പോള്‍ ഇതിനൊരു പരിഹാരമുണ്ട്; വീട്ടിലിരുന്നുതന്നെ സേവിങ്‌സ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം തപാല്‍ വകുപ്പ് ഒരുക്കിയിട്ടുണ്ട്.

ചെയ്യേണ്ടതെന്ത്?

ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്കിന്റെ ഐപിപിബി മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം മതി; പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് ഓണ്‍ലൈന്‍ വഴി തുടങ്ങാം.

ചെയ്യേണ്ടതെന്ത്?

1. ആദ്യം ഐപിപിബി മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം.

2. സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ഐപിപിബി ആപ്പ് തുറന്ന് അക്കൗണ്ട് ആരംഭിക്കാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

ഒടിപി വരും

3. പോസ്റ്റ് ഓഫീസില്‍ സേവിങ്‌സ് അക്കൗണ്ട് തുടങ്ങുന്നതിന് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് നമ്പറുകള്‍ നിര്‍ബന്ധമാണ്. അക്കൗണ്ട് തുറക്കാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ആദ്യം നല്‍കേണ്ടതും ഈ വിവരങ്ങള്‍ തന്നെ.

4. ആധാര്‍, പാന്‍ കാര്‍ഡ് നമ്പറുകള്‍ നല്‍കിക്കഴിഞ്ഞാല്‍ അവ സ്ഥിരീകരിക്കാനായി ആപ്പ് ഒടിപി (ഒത്തവണ പാസ്‌വേഡ്) കോഡ് ആവശ്യപ്പെടും. ആധാറുമായി ബന്ധപ്പെടുത്തിയ മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി കോഡ് വരിക.

വിവരങ്ങൾ നൽകാം

5. ഒടിപി കോഡ് കൃത്യമായി കൊടുത്താല്‍ പുതിയ അക്കൗണ്ടിന് അപേക്ഷിക്കുന്ന വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ ആപ്പ് തേടും. വിദ്യാഭ്യാസ യോഗ്യത, വിലാസം, മാതാവിന്റെ പേര്, നോമിനേഷന്‍ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നല്‍കേണ്ടത്.

6. മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ആപ്പില്‍ സമര്‍പ്പിച്ചാല്‍ ഉടനടി തപാല്‍ വകുപ്പിന് കീഴില്‍ നിങ്ങളുടെ പേരില്‍ സേവിങ്‌സ് അക്കൗണ്ട് തുറക്കപ്പെടും. ഐപിപിബി ആപ്പിലൂടെത്തന്നെ അക്കൗണ്ട് വിവരങ്ങള്‍ അറിയാനും സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും അവസരമുണ്ട്.

ബയോമെട്രിക് വെരിഫിക്കേഷൻ

ഇതേസമയം, ഒരു കാര്യം ഓര്‍മിക്കുക. ഓണ്‍ലൈന്‍ വഴി പോസ്റ്റ് ഓഫീസില്‍ സേവിങ്‌സ് അക്കൗണ്ട് തുടങ്ങിയാലും അക്കൗണ്ടുടമ ബയോമെട്രിക് വെരിഫിക്കേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിനകം ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കിയല്‍ മതി. ഒരു വര്‍ഷമാണ് പോസ്റ്റ് ഓഫീസ് ഡിജിറ്റല്‍ സേവിങ്‌സ് അക്കൗണ്ടിന്റെ കാലാവധിയും. ബയോമെട്രിക് വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ ആപ്പ് വഴി തുറന്ന ഡിജിറ്റല്‍ അക്കൗണ്ട് സാധാരണ സേവിങ്‌സ് അക്കൗണ്ടായി മാറും.

പ്രായപരിധി

പ്രായപരിധി

പോസ്റ്റ് ഓഫീസ് ആപ്പ് വഴി സേവിങ്‌സ് അക്കൗണ്ട് തുടങ്ങുന്നതിന് തപാല്‍ വകുപ്പ് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. നിലവില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഐപിപിബി ആപ്പ് വഴി സേവിങ്‌സ് അക്കൗണ്ട് തുറക്കാനാവില്ല. ഒപ്പം ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കാന്‍ അനുവാദമുള്ളതും.

സാധാരണ തപാല്‍ ഓഫീസുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഐപിപിബി ആപ്പിലും ലഭിക്കും. അതായത് ഐപിപിബി മൊബൈല്‍ ആപ്പ് വഴി അക്കൗണ്ട് ഉടമയ്ക്ക് പണം നിക്ഷേപിക്കാം, ബാലന്‍സ് പരിശോധിക്കാം, പണം ട്രാന്‍സ്ഫര്‍ ചെയ്യാം. അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഐപിപിബി ആപ്പില്‍ ലഭ്യമാണ്. പോസ്റ്റ് ഓഫീസ് ആര്‍ഡി, പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി അക്കൗണ്ട് എന്നിവയിലേക്കുള്ള അടവുകളും ആപ്പില്‍ നടത്താം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X