പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് എന്ന വാക്ക് ജീവിതത്തിൽ ഒരു തവണയെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാകും. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നത് ഇന്ത്യയിലെ ഒരു ജനപ്രിയ നിക്ഷേപ പദ്ധതിയാണെന്നും അത് വ്യക്തികൾക്ക് അവരുടെ ഭാവിയിലെ സാമ്പത്തിക ഭദ്രതയ്ക്കായ് സുരക്ഷിതവും വിശ്വസനീയവുമായ ഒരു വഴി വാഗ്ദാനം ചെയ്യുന്നുവെന്നും എല്ലാവർക്കും അറിയുകയും ചെയ്യാം. എന്നാൽ കേവലമായ ഒരു നിക്ഷേപ പദ്ധതി എന്നത് മാത്രമല്ല പിപിഎഫിന്റെ ഗുണങ്ങൾ. ഉറപ്പായ വരുമാനം എന്നതിനൊപ്പം മറ്റ് പല ആനുകൂല്യങ്ങളും പിപിഎഫ് നിക്ഷേപത്തിലൂടെ നേടാൻ സാധിക്കും.
പിപിഎഫിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ ബാങ്കുകളോ പോസ്റ്റ് ഓഫീസുകളോ തന്നെ വിശദീകരിക്കുന്നുണ്ടെങ്കിലും ഒരു ശരാശരി നിക്ഷേപകൻ അറിയാത്ത പല കാര്യങ്ങളും അതിലുണ്ട്. പലിശയോ നികുതി രഹിത നിക്ഷേപമോ അല്ലെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയോ എങ്ങനെ ആയാലും പിപിഎഫ് ഒരു മികച്ച നിക്ഷേപ പദ്ധതിയാണ്. മെച്യൂരിറ്റി കാലയളവ് 15 വർഷമാണെങ്കിലും കുറച്ചു വർഷത്തേക്ക് കൂടി നീട്ടാൻ കഴിയും. അങ്ങനെയെങ്കിൽ നിക്ഷേപിക്കുന്ന പണത്തിലൂടെ കൂടുതൽ വരുമാനം നേടാനുള്ള അവസരവും പി പി എഫ് നൽകുന്നു.

നിക്ഷേപം പിൻവലിക്കൽ
15 വർഷത്തെ മെച്യൂരിറ്റി കാലയളവിന് ശേഷം പിപിഎഫിൽ പണം നിക്ഷേപിച്ചില്ലെങ്കിലും നിക്ഷേപത്തിന് പലിശ ലഭിക്കുന്നത് തുടരും എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം. പിപിഎഫിലെ നിക്ഷേപം പിൻവലിക്കുന്നതിന് പ്രധാനമായും 3 വഴികളാണുള്ളത്. അതിൽ ആദ്യത്തേത്
കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപിച്ച തുകയും അതിന് ലഭിച്ച പലിശയും പിൻവലിക്കുക എന്നതാണ്. അക്കൗണ്ട് ക്ലോസ് ചെയ്യുന്ന സാഹചര്യത്തിൽ, മുഴുവൻ പണവും അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന പണവും പലിശയും പൂർണമായും നികുതി രഹിതമായിരിക്കും എന്നതാണ് പ്രത്യേകത. കൂടാതെ, നിക്ഷേപിച്ച വർഷങ്ങളുടെ എണ്ണത്തിന് നികുതി നൽകേണ്ടതില്ല.
നിക്ഷേപ കാലാവധി വർദ്ധിപ്പിക്കുക എന്നതാണ് രണ്ടാമത്തെ രീതി. അഞ്ച് വർഷത്തേയ്ക്ക് നിക്ഷേപം വിപുലീകരിക്കാം. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ഇത്തരത്തിൽ നിക്ഷേപ കാലയളവ് വിപുലീകരിക്കാം. പിപിഎഫ് അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നതിന് 1 വർഷം മുമ്പ് കാലാവധി നീട്ടുന്നതിന് അപേക്ഷിക്കണം എന്നത് പ്രത്യേകം ഓർമിക്കണം. നിക്ഷേപമില്ലാതെ തന്നെ കാലാവധി പൂർത്തിയായ പിപിഎഫ് അക്കൗണ്ട് പ്രവർത്തിപ്പിക്കുക എന്നതാണ് മൂന്നാമത്തെ രീതി. അടുത്ത അഞ്ചുവർഷത്തേക്ക് സ്വാഭാവികമായിത്തന്നെ കാലാവധി നീട്ടിക്കിട്ടും. അത്രയും കാലം പലിശ ലഭിക്കും എന്നതാണ് ഏറ്റവും വലിയ ഗുണം.
അക്കൗണ്ട് എവിടെ തുടങ്ങണം?
ഏതൊരു ഇന്ത്യൻ പൗരനും നിക്ഷേപം നടത്താൻ സാധിക്കുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ സ്വകാര്യ ബാങ്കിൽ പിപിഎഫ് അക്കൗണ്ട് തുടങ്ങാം. കൂടാതെ, പോസ്റ്റ് ഓഫീസിലും ഒരു അക്കൗണ്ട് തുറക്കാം. പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ പേരിൽ മാതാപിതാക്കൾക്കും പിപിഎഫിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും .
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിൽ ഉടമകൾക്ക് ഇഷ്ടാനുസരണം നിക്ഷേപം നടത്താം. ഓരോ നിക്ഷേപകർക്കും എത്ര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതിയിൽ നിക്ഷേപം നടത്താം. എന്നാൽ ഒരു വ്യക്തി അക്കൗണ്ടുകളിൽ പ്രതിവർഷം കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കേണ്ടതാണ്. നിലവിൽ 7.1 ശതമാനം പലിശയാണ് പിപിഎഫിൽ നൽകുന്നത്.
1000 രൂപ 5.16 ലക്ഷം രൂപയായി വളരും
പ്രതിമാസം ആയിരം രൂപ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. അങ്ങനെയെങ്കിൽ ഒരു വർഷത്തെ ആകെ നിക്ഷേപം 12,000 രൂപയാകും. 462 രൂപയാണ് പലിശ ഇനത്തിൽ ലഭിക്കുക. അഞ്ചുവർഷംകൊണ്ട് നിക്ഷേപിച്ച തുക 60000 രൂപയും പലിശയായി 11,806 രൂപ ലഭിക്കുകയും ചെയ്യും. ഈ രീതിയിൽ 15 വർഷത്തേക്ക് നിക്ഷേപം ക്രമീകരിക്കുകയാണെങ്കിൽ ആകെ നിക്ഷേപിച്ച തുക 1,80,000 രൂപയായി വർദ്ധിക്കും. 1,35,568 രൂപ പലിശയായും നേടാം. നിക്ഷേപം അഞ്ചുവർഷത്തേക്ക് കൂടി നീട്ടിയാൽ 2,40,000 ആകെ നിക്ഷേപിക്കണം. എന്നാൽ ആകെ നിക്ഷേപത്തേക്കാൾ ഉയർന്ന തുക ലഭിക്കും. അതായത് 2,76,479 രൂപ. അങ്ങനെ പിപിഎഫിലെ നിക്ഷേപം 20 വർഷം കഴിയുമ്പോൾ നിക്ഷേപകന് 5,16,479 രൂപ നേടാം. പ്രതിമാസം ആയിരം രൂപ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കണമെങ്കിൽ ദിവസവും 33 രൂപ നീക്കി വെച്ചാൽ മതി. നിക്ഷേപ തുക വർദ്ധിപ്പിക്കുകയാണെങ്കിൽ കാലാവധി കഴിയുമ്പോൾ വലിയ തുക നേടാനും കഴിയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
