പണ്ട് സ്കൂളുകളിലേക്ക് 25 പൈസയുമായി പോയ കഥ അമ്മൂമ്മയും അപ്പൂപ്പനും പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് കാലം മാറി. വിദ്യാഭ്യാസം എന്നത് ഇന്ന് ഏറ്റവും കൂടുതൽ ചിലവുള്ള ഒരു കാര്യമാണ്. കുട്ടികൾ വളരുന്നതിനനുസരിച്ച് അവരുടെ വിദ്യാഭ്യാസ ചിലവിലും വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏതെങ്കിലും നിക്ഷേപ പദ്ധതികളിൽ അംഗങ്ങൾ ആവുന്നത് ഏറ്റവും നല്ലതാണ്.
പെൺകുട്ടികളുള്ള മാതാപിതാക്കൾക്ക് നടത്താവുന്ന മികച്ച നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ കാമ്പെയ്‌നിന്റെ ഭാഗമാണിത്. ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനും വിവാഹച്ചെലവുകൾക്കും സഹായിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രസർക്കാർ പിന്തുണയും പദ്ധതിക്കുണ്ട്.

ആർക്കൊക്കെ അക്കൗണ്ട് തുറക്കാം
പത്ത് വയസിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിൽ മാതാപിതാക്കൾക്ക് സുകന്യ സമൃദ്ധി യോജന പ്രകാരം അക്കൗണ്ട് തുടങ്ങാം. പോസ്റ്റ് ഓഫിസ് വഴിയോ ബാങ്ക് വഴിയോ അക്കൗണ്ട് തുറക്കാം. കുറഞ്ഞ നിക്ഷേപം പ്രതിവർഷം 250 രൂപയും പരമാവധി നിക്ഷേപം പ്രതിവർഷം 1,50,000 രൂപയാണ്. നിക്ഷേപത്തിൽ വീഴ്ച വരുത്തിയാൽ അക്കൗണ്ട് അസാധുവാകും. എന്നാൽ അടുത്ത മാസം 50 രൂപ നൽകി അക്കൗണ്ട് വീണ്ടെടുക്കാവുന്നതാണ്.
21 വർഷമാണ് മെച്യൂരിറ്റി കാലാവധി.
ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളുടെ പേരില്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കൂ. ഇരട്ടകള്‍/മൂന്നു കുട്ടികള്‍ എന്നിങ്ങനെ ജനിച്ചാല്‍ രണ്ടില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കാം.
പലിശ നിരക്ക്
ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്ന പദ്ധതി സമൃദ്ധി യോജനയാണ്. 8 ശതമാനം പലിശയാണ് പദ്ധതിക്ക് നൽകുന്നത്. പദ്ധതി പ്രകാരം പെൺകുട്ടിക്ക് പതിനെട്ട് വയസായാൽ നിക്ഷേപത്തിന്റെ അൻപത് ശതമാനം പിൻവലിക്കാൻ സാധിക്കും. 21 വയസായാൽ മാത്രമേ മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കൂ. ലഭിക്കുന്ന പലിശ എല്ലാ സാമ്പത്തിക വര്‍ഷാവസാനവും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ട്. നിക്ഷേപിച്ച തുകയ്ക്കും നികുതി നല്‍കേണ്ടതില്ല. പോസ്റ്റ് ഓഫീസുകളിലോ ബാങ്കുകളിലോ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാന്‍ കഴിയും. പിന്നീട് മറ്റ് ബാങ്കുകളുടെ ശാഖകളിലേക്കോ പോസ്റ്റ് ഓഫീസുകളിലേക്കോ എളുപ്പത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും.
കാൽക്കുലേറ്റർ
കുഞ്ഞ് പിറന്നയുടൻ നിക്ഷേപം തുടങ്ങിയാൽ 15 വർഷം നിക്ഷേപം നടത്താം. നിലവിൽ 8 ശതമാനം പലിശ നിരക്കാണ് സുകന്യ സമൃദ്ധി യോജനയ്ക്ക് ഉള്ളത്. പ്രതിമാസം 10,000 രൂപ വീതം പദ്ധതിയിൽ നിക്ഷേപിച്ചാൽ ഒരു വർഷം 1.20 ലക്ഷം രൂപ സമ്പാദിക്കാം. ഇത്തരത്തിൽ 15 വർഷം നിക്ഷേപിച്ചാൽ നിങ്ങളുടെ ആകെ നിക്ഷേപം 18 ലകഷമായിരിക്കും. എന്നാൽ കുട്ടിക്ക് 21 വയസായി ഈ തുക പിൻവലിക്കുമ്പോൾ പലിശയിനത്തിൽ മാത്രം 35 ലക്ഷം രൂപയ്ക്ക് മുകളിൽ ലഭിക്കും. നിക്ഷേപിക്കുന്ന 18 ലക്ഷവും ഒപ്പം പലിശയും ചേർത്ത് 55 ലക്ഷം രൂപയോളം മകളുടെ ഉന്നത വിദ്യാഭ്യാസത്തിനായി നീക്കിവെക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും.
2024 ല്‍ 3 വയസ്സുള്ള മകള്‍ക്ക് സുകന്‍ സമൃദ്ധി യോജന സ്‌കീമില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍, മാസതവണകള്‍ കൃത്യമായി അടച്ചാല്‍ 15 വര്‍ഷത്തിനുള്ളില്‍ മൊത്തം 22,50,000 രൂപയാണ് അക്കൗണ്ടിലുണ്ടാവുക. മാസത്തില്‍ തവണകളായി 12500 രൂപയോ, ഒറ്റത്തവണയായോ നിക്ഷേപം നടത്താം. നിലവില്‍ നിങ്ങള്‍ക്ക് 8% റിട്ടേണ്‍ ആണ് ലഭിക്കുക. നിക്ഷേപത്തിന് എല്ലാ വര്‍ഷവും പലിശ കൂട്ടും. 21-ാം വയസ്സിലെത്തുമ്പോഴേയ്ക്കും മകള്‍ക്ക് 65 ലക്ഷം രൂപയിലധികം ലഭിക്കും.
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications