പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സേവിംഗ്സ് സ്കീം എന്നത് പോസ്റ്റ് ഓഫീസ് മുഖേനയുള്ള ഒരു സമ്പാദ്യ പദ്ധതിയാണ്. ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നത് വഴി ഓരോ മാസവും നിശ്ചിത നിരക്കില്‍ പലിശ ലഭിക്കുവാന്‍ പോസ്റ്റ് ഓഫീസ് മന്ത്ലി
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സേവിംഗ്സ് സ്കീം എന്നത് പോസ്റ്റ് ഓഫീസ് മുഖേനയുള്ള ഒരു സമ്പാദ്യ പദ്ധതിയാണ്. ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നത് വഴി ഓരോ മാസവും നിശ്ചിത നിരക്കില്‍ പലിശ ലഭിക്കുവാന്‍ പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സേവിംഗ്സ് സ്കീം പദ്ധതിയിലൂടെ നിക്ഷേപകന് സാധിക്കും. ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ വേണമെങ്കിലും പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സേവിംഗ്സ് സ്കീം അക്കൗണ്ട് ആരംഭിക്കാം.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സേവിംഗ്സ് സ്കീം
കേന്ദ്ര സര്‍ക്കാര്‍ സെപ്തംബര്‍ 30ന് അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലേക്കും ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കഴിഞ്ഞ പാദത്തിലേതിന് സമാനമായി നിലനിര്‍ത്തിയിരിക്കുന്നതിനാല്‍ 5 വര്‍ഷത്തെ പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സേവിംഗ്സ് സ്കീമില്‍ നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് 6.6 ശതമാനമാണ്. ഓരോ മാസവുമാണ് അക്കൗണ്ട് ഉടമയ്ക്ക് പലിശ ലഭിക്കുക.
10 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും അക്കൗണ്ട് ആരംഭിക്കാം
ഇന്ത്യയില്‍ സ്ഥിര താമസമുള്ള ഏതൊരാള്‍ക്കും പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സേവിംഗ്സ് സ്കീമില്‍ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കും. 3 വ്യക്തികള്‍ക്ക് ഒന്നിച്ച് ജോയിന്റ് അക്കൗണ്ടുകളും ആരംഭിക്കാം. എന്നാല്‍ ഇതിന് പുറമേ മുതിര്‍ന്ന വ്യക്തികളെക്കൂടാതെ പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍ക്കും പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സേവിംഗ്സ് സ്കീമില്‍ അക്കൗണ്ട് ആരംഭിക്കുന്നതിന് തടസ്സങ്ങളില്ല എന്നതാണ് മറ്റൊരു പ്രത്യേകത. 10 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അവരുടെ സ്വന്തം പേരില്‍ തന്നെ പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സേവിംഗ്സ് സ്കീമില്‍ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കും.
നിക്ഷേപ തുക എത്ര?
അക്കൗണ്ട് ആരംഭിക്കുവാനുള്ള ചുരുങ്ങിയ നിക്ഷേപ തുക 1,000 രൂപയാണ്. എന്നാല്‍ സിംഗിള്‍ അക്കൗണ്ടുകളില്‍ പരമാവധി 4.5 ലക്ഷം രൂപ വരെയും, ജോയിന്റ് അക്കൗണ്ടുകളില്‍ പരമാവധി 9 ലക്ഷം രൂപ വരെയും പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കാം.ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ ഓരോ അക്കൗണ്ട് ഉടമയുടെയും നിക്ഷേപ വിഹിതം പരമാവധി 3 ലക്ഷം രൂപയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
പലിശ എങ്ങനെ?
അക്കൗണ്ട് ആരംഭിച്ച് ഒരു മാസം പൂര്‍ത്തിയാകുന്നത് മുതലാണ് അക്കൗണ്ട് ഉടമയ്ക്ക് പലിശ ലഭിച്ചു തുടങ്ങുക. മെച്യൂരിറ്റി എത്തും വരെ അത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. നിങ്ങള്‍ ഓരോ മാസവും പലിശ ക്ലെയിം ചെയ്തില്ല എങ്കിലും ആ പലിശയ്ക്ക് അധിക പലിശ ഒന്നും തന്നെ ലഭിക്കുകയില്ല. നിശ്ചിത പരിധിയ്ക്ക് മുകളിലുള്ള നിക്ഷേപ തുക അക്കൗണ്ട് ഉടമയ്ക്ക് തിരികെ നല്‍കുകയും ചെയ്യും. ഓട്ടോ ക്രെഡിറ്റ് സംവിധാനമുപയോഗിച്ച് സേവിംഗ്സ് അക്കൗണ്ടിലെ നിങ്ങള്‍ക്ക് പലിശ നിരക്ക് പിന്‍വലിക്കാവുന്നതാണ്.
കാലാവധി എത്തും മുമ്പ് അക്കൗണ്ട് അവസാനിപ്പിച്ചാല്‍
നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് നിക്ഷേപ തുക പിന്‍വലിക്കുവാന്‍ അക്കൗണ്ട് ഉടമയ്ക്ക് സാധിക്കുകയില്ല. 1 വര്‍ഷത്തിനും 3 വര്‍ഷത്തിനും ഇടയില്‍ തുക പിന്‍വലിക്കുമ്പോള്‍ മുതല്‍ തുകയില്‍ നിന്നും 2 ശതമാനം പിഴയായി ഈടാക്കും. ശേഷിക്കുന്ന തുകയാണ് അക്കൗണ്ട് ഉടമയ്ക്ക് കൈമാറുക.
മെച്യൂരിറ്റി കാലാവധിയ്ക്ക് മുമ്പ് അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍
3 വര്‍ഷത്തിനോ 5 വര്‍ഷത്തിനോ ഇടയില്‍ അക്കൗണ്ട് അവസാനിപ്പിച്ചാല്‍ മുതല്‍ തുകയില്‍ നിന്ന് 1 ശതമാനമാണ് പിഴയായി ഈടാക്കുക. 5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സേവിംഗ്സ് സ്കീമിലെ മെച്യൂരിറ്റി കാലാവധി. മെച്യൂരിറ്റി കാലാവധിയ്ക്ക് മുമ്പ് അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ അക്കൗണ്ട് അവസാനിപ്പിച്ച് തുക നോമിനിയ്ക്കോ നിയമപരമായുള്ള പിന്തുടര്ച്ചാ അവകാശിയ്ക്കോ നല്‍കുകയാണ് ചെയ്യുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications