റിട്ടയര്‍മെന്റിന് ശേഷമുള്ള വരുമാനവും ചിലവുകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കാരണം പലരും റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ഞെരുക്കം അനുഭവിക്കാറുണ്ട്.
റിട്ടയര്‍മെന്റിന് ശേഷമുള്ള വരുമാനവും ചിലവുകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കാരണം പലരും റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ഞെരുക്കം അനുഭവിക്കാറുണ്ട്. ചിലപ്പോള്‍ അവരുടെ റിട്ടയര്‍മെന്റ് സേവിംഗ്സ് എന്നത് റിട്ടയര്‍മെന്റിന് ശേഷമുള്ള ചിലവുകള്‍ക്ക് ആവശ്യമായ തുക ഉത്പാദിപ്പിക്കുവാന്‍ പര്യാപ്തമല്ലായിരിക്കാം.

റിട്ടയര്‍മെന്റ് കാലത്ത് വരാന്‍ സാധ്യതയുള്ള വലിയ പ്രതിസന്ധികള്‍ എന്നത് കുടുംബത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ഗുരുതരമായ അസുഖങ്ങള്‍, ഉയരുന്ന പണപ്പെരുപ്പം, ഓഹരി വിപണിയിലെ പെട്ടെന്നുള്ള ഇടിവ് തുടങ്ങിയവയാണ്. എന്നാല്‍ റിട്ടയര്‍മെന്റ് കാലത്ത് വരാനിടയുള്ള ഈ പ്രതിസന്ധികളെയെല്ലാം കൃത്യമായി ആസൂത്രണത്തിലൂടെ മറികടക്കുവാന്‍ നമുക്ക് സാധിക്കും. ആശങ്കകളില്ലാത്ത റിട്ടയര്‍മെന്റ് കാലത്തിനായി നാം എന്തൊക്കെ ചെയ്യണമെന്ന് നമുക്ക് നോക്കാം
നിങ്ങളുടെ റിട്ടയര്‍മെന്റ് പ്രായം 60 വയസ്സാണെങ്കില്‍ 55ാം വയസ്സില്‍ തന്നെ നിങ്ങള്‍ നിങ്ങളുടെ റിട്ടയര്‍മെന്റിനായുള്ള സാമ്പത്തിക തയ്യാറെടുപ്പ് വിലയിരുത്തേണ്ടതുണ്ട്. നിങ്ങളുടെ റിട്ടയര്‍മെന്റ് ജീവിതത്തിന്റെ ബഡ്ജറ്റ് തയ്യാറാക്കിക്കൊണ്ട് നമുക്കിത് മനസ്സിലാക്കാവുന്നതാണ്. റിട്ടയര്‍മെന്റിന് മുമ്പ് തന്നെ കുറച്ചു മാസങ്ങള്‍ ആ ബഡ്ജറ്റ് പിന്തുടരുവാനും നിങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്. എന്തെങ്കിലും തിരുത്തലോ മാറ്റങ്ങളോ ആവശ്യമാണെങ്കില്‍ ഈ ഘട്ടത്തില്‍ നിങ്ങള്ക്കത്് ചെയ്യാവുന്നതാണ്. ഇതുവഴി റിട്ടയര്‍മെന്റ് കാലത്ത് നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം നിങ്ങളുടെ ചിലവുകള്‍ക്ക് മതിയാകുമോ എന്ന് വ്യക്തമാകും.
പണപ്പെരുപ്പമാണ് ഏറ്റവും വലിയ വില്ലന്‍. പലരും ഇത് കണക്കിലെടുക്കാതെയാണ് റിട്ടയര്‍മെന്റ് സമ്പാദ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. മിക്കവരും സ്ഥിരമായ പലിശ നിരക്ക് ലഭിക്കുന്ന പദ്ധതികളെയാണ് റിട്ടയര്‍മെന്റ് സമ്പാദ്യത്തിനായി ആശ്രയിക്കുന്നത്. അതിലൂടെ ലഭിക്കുന്ന അവരുടെ വരുമാനം സ്ഥിരമായിരിക്കുമ്പോഴും 25 വര്‍ഷത്തോളം നീളാവുന്ന അവരുടെ ദീര്‍ഘമേറിയ റിട്ടയര്‍മെന്റ് ജീവിതത്തിലെ ചിലവുകള്‍ ദിനംപ്രതിയെന്നോണം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. പണപ്പെരുപ്പത്തെ മറികടക്കുന്നതിനായി നിങ്ങളുടെ റിട്ടയര്‍മെന്റ് നിക്ഷേപത്തിന്റെ 15 മുതല്‍ 30 ശതമാനം വരെ വ്യത്യസ്തമായ ലാര്‍ജ് ക്യാപ്പ് ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കണമെന്ന് സാമ്പത്തിക ആസൂതരണ വിദഗ്ധര്‍ പറയുന്നു. 5 മുതല്‍ 7 വര്‍ഷം വരെയുള്ള ദീര്‍ഘകാല നിക്ഷേപമാണ് നടത്തേണ്ടത്. ഇതിനിടയില്‍ ഫണ്ട് പിന്‍വലിക്കാതെ അവയെ വളരാന്‍ അനുവദിക്കണം.
ഇതേ സമയം 5 മുതല്‍ 7 വര്‍ഷം വരെയുള്ള റിട്ടയര്‍മെന്റ് ചിലവുകള്‍ ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. അതിനാല്‍ അടുത്ത 7 വര്‍ഷത്തേക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയെ ആശ്രയിക്കാതിരിക്കാം. നിങ്ങള്‍ക്ക് നിലവില്‍ ഒരു പിപിഎഫ് അക്കൗണ്ട് ഉണ്ടെങ്കില്‍ റിട്ടയര്‍മെന്റ് കാലത്ത് അത് നിങ്ങള്‍ക്ക് സഹായകമാകും. പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി ഉയര്‍ത്തുന്നതും കൃത്യമായി വിനിയോഗിക്കാം.
പെട്ടെന്നുള്ള ചികിത്സാ ചിലവുകള്‍ നിങ്ങളുടെ റിട്ടയര്‍മെന്റ് ഫണ്ടിന്റെ താളം തെറ്റിക്കും. അതിനായാണ് ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങിക്കുന്നത് നിര്‍ബന്ധമാക്കേണ്ടത്. ഒപ്പം റിട്ടയര്‍മെന്റ് കാലമാകുമ്പോഴേക്കും പൂര്‍ണമായും വായ്പാ ബാധ്യതകളില്‍ നിന്ന് ഒഴിഞ്ഞിരിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
