ഉയർന്ന ശമ്പളമുള്ള ജോലി ചെയ്യണമെന്നായിരിക്കും എല്ലാവരുടെയും ആഗ്രഹം. എന്നാൽ ഉയർന്ന ശമ്പളത്തിനൊപ്പം നിങ്ങൾ നികുതി അടക്കാനും ബാധ്യസ്ഥനാവും. എന്നാൽ ഉയർന്ന ശമ്പളത്തിനൊപ്പം നികുതി ലാഭിക്കാനും കഴിയുമെങ്കിൽ അതല്ലെ ഏറ്റവും നല്ലത്?. സത്യത്തിൽ നിലവിലെ പുതിയ നികുതി വ്യവസ്ഥ അനുസരിച്ച് പ്രതിവർഷം 12,75,000 രൂപ വരെ ശമ്പളം വാങ്ങുന്നവർക്ക് നികുതി അടക്കേണ്ടി വരുന്നില്ല. പക്ഷേ ഈ പരിധിയിൽ കൂടുതൽ ശമ്പളം വാങ്ങുന്നവർക്ക് നികുതി ഇളവുകൾ ലഭിക്കുമോ?
നിലവിലെ പരിധിയിൽ നിന്ന് അൽപം കൂടുതൽ, അതായത് നിങ്ങൾ ഓരോ വർഷവും 17,90,000 രൂപ ശമ്പളം വാങ്ങുന്ന വ്യക്തിയാണെങ്കിൽ എങ്ങനെ നികുതി ഇളവുകൾ സമ്പാദിക്കാം? അത് അത്ര എളുപ്പമാണോ? കൂടുതൽ അറിയാം.
പുതിയ നികുതി വ്യവസ്ഥയിലെ ആദായനികുതി സ്ലാബുകൾ
- 4 ലക്ഷം രൂപ വരെ : നികുതി ഇല്ല
- 4,00,001 രൂപ - 8,00,000 രൂപ : 5% നികുതി
- 8,00,001 രൂപ - 12,00,000 രൂപ വരെ: 10% നികുതി
- 12,00,001 രൂപ - 16,00,000 രൂപ വരെ: 15% നികുതി
- 16,00,001 രൂപ - 20,00,000 രൂപ വരെ: 20% നികുതി
- 20,00,001 രൂപ - 24,00,000 രൂപ വരെ: 25% നികുതി
- 24,00,000 രൂപയ്ക്ക് മുകളിൽ : 30% നികുതി
ഇവിടെ നിങ്ങളുടെ വാർഷിക വരുമാനം 17,90,000 രൂപയാണെങ്കിൽ, നിങ്ങളുടെ നികുതി ബാധ്യത 20% കണക്കാക്കുമ്പോൾ ഏകദേശം 38,000 രൂപയോളം ഉണ്ടായിരിക്കും.
17.90 ലക്ഷം രൂപ വരുമാനം പൂജ്യം നികുതിയാക്കുന്നത് എങ്ങനെ?
17.9 ലക്ഷം എന്ന വാർഷിക വരുമാനത്തിൽ നിന്ന് നിങ്ങളുടെ അടിസ്ഥാന ശമ്പളം 8,95,000 രൂപയാണെന്ന് കരുതാം. അങ്ങനെയെങ്കിൽ പുതിയ നികുതി വ്യവസ്ഥ അനുസരിച്ച്, 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 87A പ്രകാരം നിങ്ങളുടെ ശമ്പളത്തിൽ നിന്ന് 75,000 രൂപ സ്റ്റാൻഡേർഡ് കിഴിവ് ലഭിക്കും. ഈ കിഴിവ് കഴിഞ്ഞാൽ, നികുതി നൽകേണ്ട വരുമാനം 17,15,000 രൂപയായിരിക്കും.

എൻപിഎസ് നികുതി ആനുകൂല്യം
നാഷണൽ പെൻഷൻ സിസ്റ്റത്തിലേക്ക് (എൻപിഎസ്) തൊഴിലുടമ നൽകുന്ന സംഭാവനയ്ക്ക് നികുതിദായകന് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 14 ശതമാനം വരെ നികുതി ആനുകൂല്യം ലഭിക്കും. പക്ഷേ ജീവനക്കാരൻ എൻപിഎസ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. 8,95,000 രൂപ എന്ന അടിസ്ഥാന ശമ്പളത്തിൽ നിന്ന് പരമാവധി എൻപിഎസ് ആനുകൂല്യം 1,25,300 രൂപയായിരിക്കും. ഈ കിഴിവ് കഴിഞ്ഞാൽ, നികുതി നൽകേണ്ട ശമ്പളം 15,89,700 രൂപയാണ്.
ഇപിഎഫ് നികുതി ആനുകൂല്യം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് (ഇപിഎഫ്) തൊഴിലുടമ നൽകുന്ന സംഭാവനയ്ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വരെ നികുതി ആനുകൂല്യം ലഭിക്കും. 8,95,000 രൂപ എന്ന അടിസ്ഥാന ശമ്പളത്തിൽ ഇപിഎഫ് ആനുകൂല്യം 1,07,400 രൂപയായിരിക്കും. അതായത് ഈ കിഴിവും കഴിഞ്ഞാൽ, നികുതി നൽകേണ്ട മൊത്തം ശമ്പളം 14,82,300 രൂപയായിരിക്കും.
പിപിഎഫ്, സുകന്യ സമൃദ്ധി യോജന എന്നിവയിലെ നേട്ടം
ഈ രണ്ട് സ്കീമും വർഷത്തിൽ 1.5 ലക്ഷം രൂപ നിക്ഷേപ പരിധി നിശ്ചയിച്ചിരിക്കുന്നതിനാൽ മൊത്തം 17,500 രൂപയുടെ നികുതി ആനുകൂല്യം ലഭിച്ചേക്കാം. അങ്ങനെയെങ്കിൽ ഈ കിഴിവ് കഴിഞ്ഞാൽ, നികുതി നൽകേണ്ട മൊത്തം വരുമാനം 14,64,800 രൂപയായിരിക്കും.
പോസ്റ്റ് ഓഫീസ് സ്കീമുകൾ
സെക്ഷൻ 10(15)(i) പ്രകാരം, പോസ്റ്റ് ഓഫീസ് സ്കീമിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് 3,500 രൂപ വരെ ഇളവ് ലഭിക്കും. അതിനാൽ ഈ ഇളവും നേടുമ്പോൾ നികുതി നൽകേണ്ട വരുമാനം 14,61,300 രൂപയായിരിക്കും.
വിവിധ ബില്ലുകൾക്ക് ആനുകൂല്യം
വിനോദം, ഭക്ഷണം, മൊബൈൽ, ഇന്ധനം, ഗതാഗത ബില്ലുകൾ എന്നിവയ്ക്ക് നിങ്ങൾ നികുതി അടച്ചിട്ടുണ്ടെങ്കിൽ, പുതിയ നികുതി വ്യവസ്ഥ പ്രകാരം ആനുകൂല്യം ഉറപ്പാക്കാം.
- വിനോദ ബില്ലുകൾ- 30,000 രൂപ
- ഗതാഗത അലവൻസ്- 60,000 രൂപ
- മൊബൈൽ ബില്ലുകൾ- 15,000 രൂപ
- യൂണിഫോം ബില്ലുകൾ- 20,000 രൂപ
ഇതിൽ നിന്നും മൊത്തം 1,25,000 രൂപ ഇളവ് ലഭിക്കുന്നു. അങ്ങനെയെങ്കിൽ നികുതി അടക്കേണ്ട ആകെ വരുമാനം 13,36,300 രൂപയായി കുറയുന്നു.
കുടുംബ പെൻഷൻ
ഒരു സാമ്പത്തിക വർഷത്തിലെ മൊത്തം പെൻഷന്റെ 1/3 അല്ലെങ്കിൽ 25,000 രൂപ വരെ, ഇതാണ് ഏതാണ് കുറവ് അത് നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇവിടെ 25,000 രൂപ കുറച്ചാൽ നികുതി നൽകേണ്ട വരുമാനം 13,11,300 രൂപയായി കുറയും.
മറ്റ് ഇളവുകൾ
- സെക്ഷൻ 80CCH(2) പ്രകാരമുള്ള അഗ്നിപാഥ് പദ്ധതിയിലേക്കുള്ള സംഭാവനയ്ക്ക് 100 ശതമാനം ഇളവ് ഉണ്ട്.
- വാടക വരുമാനത്തിന് 30 ശതമാനം വരെ നികുതി ഇളവ് ലഭിക്കും.
- സെക്ഷൻ 10 (10D) പ്രകാരമുള്ള ലൈഫ് ഇൻഷുറൻസ് പോളിസിയിൽ നിന്നുള്ള വരുമാനം ഒഴിവാക്കപ്പെട്ടിരിക്കുന്നു.
- സെക്ഷൻ 10 (10) പ്രകാരമുള്ള ഗ്രാറ്റുവിറ്റി തുക 25 ലക്ഷം രൂപ വരെ ഒഴിവാക്കിയിരിക്കുന്നു.
മുകളിൽ പറഞ്ഞിരിക്കുന്ന ഈ മാർഗങ്ങളെല്ലാം സ്വീകരിച്ചാൽ നിങ്ങൾക്ക് 17.9 ലക്ഷം വാർഷിക വരുമാനം നേടുമ്പോഴും നികുതി അടക്കേണ്ടി വരുന്നില്ല. ഒപ്പം വിവിധ സ്കീമുകളിൽ നിങ്ങളുടെ പണം സുരക്ഷിതമായി വളരുകയും ചെയ്യും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications