ജീവിതം നാം പ്രതീക്ഷിക്കുന്ന വഴിയിലൂടെ ആയിരിക്കില്ല ചിലപ്പോഴെങ്കിലും നമ്മളെ കൊണ്ടു പോകുന്നത്. ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് പ്രതിസന്ധികള്‍ പല രൂപത്തില്‍ നമുക്ക് മുന്നിലെത്തിയേക്കാം.
ജീവിതം നാം പ്രതീക്ഷിക്കുന്ന വഴിയിലൂടെ ആയിരിക്കില്ല ചിലപ്പോഴെങ്കിലും നമ്മളെ കൊണ്ടു പോകുന്നത്. ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് പ്രതിസന്ധികള്‍ പല രൂപത്തില്‍ നമുക്ക് മുന്നിലെത്തിയേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ സാമ്പത്തിക ഞെരുക്കത്തില്‍ പെട്ട് തകര്‍ന്ന് പോകാതിരിക്കുവാനാണ് നമ്മളെല്ലാവരുടെയും പക്കല്‍ നിര്‍ബന്ധമായും എമര്‍ജന്‍സി ഫണ്ട് വേണമെന്ന് പറയുന്നത്. ഇന്ന് പണമാണ് രാജാവ്. കൈയ്യില്‍ പണമുണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യവും. പെട്ടെന്ന് എങ്ങിനെയാണ് കുറച്ചു പണം സമ്പാദിക്കുവാന്‍ നമുക്ക് സാധിക്കുക? അതിനുള്ള ചില വഴികളാണ് ഇവിടെ പറയാന്‍ പോകുന്നത്.

വിപണി ഉയര്‍ന്നിരിക്കുന്ന സമയത്ത് നമ്മുടെ ആസ്തി വിന്യാസം ബുദ്ധിപരമായി നടത്തിയാല്‍ വലിയ നേട്ടം ഉണ്ടാക്കുവാന്‍ സാധിച്ചേക്കാം. ആസ്തികള്‍ വില്‍പ്പന നടത്തുന്നതാണ് അടിയന്തിര സാഹചര്യങ്ങളില്‍ പണം കണ്ടെത്തുവാനുള്ള മറ്റൊരു മാര്‍ഗം. നിലവില്‍ ആസ്തിയിന്മേല് വില പേശല്‍ നടക്കുന്നുണ്ടെങ്കില്‍ ഇതാണ് നല്ല സമയം എന്ന് കരുതി വില്‍പ്പന നടത്തി കൈയ്യിലെ പണത്തിന്റെ അളവ് വര്‍ധിപ്പിക്കാം.
ആവശ്യമില്ലാത്ത ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍പ്പന നടത്താം. മിക്കപ്പോഴും ബന്ധുക്കളോ സുഹൃത്തുക്കളോ ആയ ഇന്‍ഷുറന്‍സ് ഏജന്റുമാരെ സഹായിക്കുന്നതിനായി നമ്മള് പോളിസികള്‍ വാങ്ങിക്കാറുണ്ട്. പലപ്പോഴും അത് നമുക്ക് ആ പോളിസി ആവശ്യമായതു കൊണ്ടാവില്ല, ഏജന്റിന്റെ ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി മാത്രമാകാം. ഇത്തരം ആവശ്യമില്ലാത്ത പോളിസികള്‍ സറണ്ടര്‍ ചെയ്യുന്നതാവും അഭികാമ്യം, കൂടാതെ പോളിസി പെയ്ഡ് അപ്പ് ചെയ്യുകയുമാവാം.
യാത്രകള്‍, പുറത്തുനിന്നുള്ള ഭക്ഷണം, വാഹന ഇന്ധനം, ജിം ചിലവുകള്‍ തുടങ്ങിയ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. ഇത് സമ്പാദ്യം മെച്ചപ്പെടത്താന്‍ സഹായിക്കും. എത്രയൊക്കെ ക്ലീഷെ ആണെന്ന് പറഞ്ഞാലും ഒരു രൂപ ചിലവഴിക്കാതെ കരുതുന്നത് ഒരു രൂപ നേടുന്നതിന് തുല്യമല്ലേ.
നിങ്ങള്‍ക്ക് തൊഴില്‍ ദാതാവില്‍ നിന്നും ബോണസോ ശമ്പളത്തിന് പുറമേയുള്ള മറ്റ് അധിക സാമ്പത്തിക നേട്ടമോ ലഭിച്ചുവെങ്കില്‍ ഭവന വായ്പ, വാഹന വായ്പ , ക്രെഡിറ്റ് കാര്‍ഡ് വായ്പ തുടങ്ങിയ ബാധ്യതകള്‍ തിരിച്ചടക്കുവാനുള്ള സമയമാണത്.
വീട്ടിലെ സാമ്പത്തീക കാര്യങ്ങളില്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നത് ഇഎംഐകളാണ്. ഇഎംഐ - ഇന്‍കം റേഷ്യോ 30 ശതമാനമെന്ന് പറഞ്ഞാല്‍ നിങ്ങളുടെ വരുമാനത്തിന്റെ 30 ശതമാനത്തിലധികം വായ്പാ ബാധ്യതകള്‍ക്കായി ചിലവഴിക്കുന്നു എന്നതാണ്. ഇത് സാമ്പത്തികപരമായി ആരോഗ്യകരമായ കാര്യമല്ല.
വര്‍ക്ക് ഫ്രം ഹോം സജീവമായ ഈ പുതിയ കാലത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം നാട്ടിലേക്ക് മടങ്ങുക എന്നതും അഭികാമ്യമായ തീരുമാനമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications