ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായുള്ള നിക്ഷേപ സമ്പാദ്യ പദ്ധതികളില്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ആണ്. പിപിഎഫിന്റെ കൂട്ടുപലിശാ നേട്ടവും ഇഇഇ സ്റ്റാറ്റസുമാണ് അതിന്റെ കാരണം.
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായുള്ള നിക്ഷേപ സമ്പാദ്യ പദ്ധതികളില്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ആണ്. പിപിഎഫിന്റെ കൂട്ടുപലിശാ നേട്ടവും ഇഇഇ സ്റ്റാറ്റസുമാണ് അതിന്റെ കാരണം. നിക്ഷേപത്തിന്റെ മൂന്ന് ഘട്ടങ്ങളിലും പിപിഎഫ് ഉപയോക്താക്കള്‍ക്ക് നികുതി ഇളവ് നല്കുന്നു. അതായത് നിക്ഷേപം നടതതുന്ന സമയത്ത്, പലിശ നേടുന്ന സമയത്ത്, മെച്വൂരിറ്റി സമയത്ത് എന്നീ മൂന്ന് സമയങ്ങളിലും പിപിഎഫ് നിക്ഷേപത്തിലൂടെ ഉപയോക്താവിന് നികുതി ഇളവ് ലഭിക്കും.
ലോക്ക് ഇന്‍ പിരീഡ്
15 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്കുള്ളത്. നിക്ഷേപം നടത്തിയ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം മുതലാണ് മെച്വൂരിറ്റി തീയ്യതി കണക്കാക്കുന്നത്. ഉദാഹരണത്തിന് നിങ്ങളുടെ ആദ്യ വിഹിതം നല്‍കിയിരിക്കുന്നത് 2015 സെപ്തംബര്‍ 20നാണെങ്കില്‍ ലോക്ക് ഇന്‍ പിരീഡ് കണക്കാക്കുന്നത് 2016 മാര്‍ച്ച് 31 മുതലായിരിക്കും. നിക്ഷേപത്തിന്റെ മെച്വൂരിറ്റി എത്തുന്നത് 2031 ഏപ്രില്‍ 1നുമായിരിക്കും.
നിക്ഷേപ തുക
പിപിഎഫിലേക്കുള്ള ഒരു സാമ്പത്തിക വര്‍ഷത്തെ ചുരുങ്ങിയ നിക്ഷേപ തുക 500 രൂപയാണ്. 1,50,000 രൂപയാണ് പരമാവധി നിക്ഷേപ തുക. പരമാവധി തുകയ്ക്ക് മുകളില്‍ ഉപയോക്താവ് നിക്ഷേപം നടത്തേണ്ട ആവശ്യമില്ല. പരമാവധി തുകയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ ലഭിക്കുകയില്ല. ഒപ്പം അതിന് ആദായ നികുതി നിയമ പ്രകാരമുള്ള ഇളവുകളും ലഭിക്കുകയില്ല.
വിഹിതം നല്കുന്നതില് വീഴ്ച വരുത്തിയാല്‍
നിങ്ങള്‍ ഒരു വര്‍ഷം ചുരുങ്ങിയ വിഹിതം നല്കുന്നതില് വീഴ്ച വരുത്തിയാല്‍ ചുരുങ്ങിയ തുകയായ 500 രൂപയ്ക്കൊപ്പം 50 രൂപ പിഴയും ചേര്‍ത്ത് വീഴ്ച വരുത്തുന്ന ഓരോ വര്ഷങ്ങളിലേക്കും ഈടാക്കും. പിഴയ്ക്ക് പുറമേ പ്രസ്തുത അക്കൗണ്ട് നിര്‍ജീവമായതായും കണക്കാക്കപ്പെടും. പ്രവര്‍ത്തന രഹിതമാക്കപ്പെട്ട ഈ അക്കൗണ്ട് മെച്വൂരിറ്റി തീയ്യതിയ്ക്ക് മുമ്പായി അവസാനിപ്പിക്കുവാന്‍ സാധിക്കുകയില്ല. മെച്വൂരിറ്റി കാലാവധിയായ 15 വര്‍ഷം പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഉപയോക്താവിന് തന്റെ അക്കൗണ്ടില്‍ അതുവരെ നിക്ഷേപിച്ചിരിക്കുന്ന തുക തിരികെ ലഭിക്കുകയുള്ളൂ.
അക്കൗണ്ട് പ്രവര്‍ത്തന രഹിതമാകുമോ?
ഏതെങ്കിലും സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിലേക്ക് ചുരുങ്ങിയ തുകയായ 500 രൂപയെങ്കിലും നിക്ഷേപം നടത്തുന്നതില്‍ നിങ്ങള്‍ വീഴ്ച വരുത്തുകയോ, വിഹിതം നല്കുവാന് നിങ്ങള്‍ക്ക് സാധിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തന രഹിതമായി മാറും. 15 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് അക്കൗണ്ടിലെ തുക നിങ്ങള്‍ക്ക് തിരികെ ലഭിക്കുക. അതാത് കാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പലിശയും നിക്ഷേപ തുകയോടൊപ്പം ചേര്‍ത്ത് ഉപയോക്താവിന് ലഭിക്കും.
അക്കൗണ്ട് പ്രവര്‍ത്തന രഹിതമായിക്കഴിഞ്ഞാല്
ഓര്‍മിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം പ്രവര്‍ത്തന രഹിതമാക്കപ്പെട്ട ഒരു അക്കൗണ്ട് മെച്വൂരിറ്റി കാലാവധി എത്തും മുമ്പ് അവസാനിപ്പിക്കാന്‍ സാധിക്കുകയില്ല എന്നതാണ്. ഇനി പ്രവര്‍ത്തന രഹിതമായ പിപിഎഫ് അക്കൗണ്ട് വീണ്ടും പ്രവര്‍ത്തന ക്ഷമമാക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ മെച്വൂരിറ്റി കാലാവധിയ്ക്ക് മുമ്പായി എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്കത് ചെയ്യാവുന്നതാണ്. പിപിഎഫ് പാസ് ബുക്കില്‍ നിന്നും മെച്യൂരിറ്റി തീയ്യതി എപ്പോഴാണെന്ന് കണ്ടെത്താം. ഇനി ഒരു പിപിഎഫ് അക്കൗണ്ട് നിഷ്ക്രിയമായിക്കഴിഞ്ഞാല് അതേ ഉപയോക്താവിന്റെ പേരില്‍ മറ്റൊരു പിപിഎഫ് അക്കൗണ്ട് ആരംഭിക്കുവാനും സാധ്യമല്ല.
പ്രവര്‍ത്തന രഹിതമായിരിക്കുന്ന പിപിഎഫ് അക്കൗണ്ട് എങ്ങനെ തിരിച്ചെടുക്കാം?
പ്രവര്‍ത്തന രഹിതമായിരിക്കുന്ന പിപിഎഫ് അക്കൗണ്ട് തിരിച്ചെടുക്കുന്നതിനായി എവിടെയാണോ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത് ആ ബാങ്കിലേക്കോ പോസ്റ്റ് ഓഫീസിലേക്കോ നിക്ഷേപകന് ഒരു അപേക്ഷ എഴുതി നല്‍കേണ്ടതുണ്ട്. മെച്വൂരിറ്റി തീയ്യതിയ്ക്ക് മുമ്പായി എപ്പോള്‍ വേണമെങ്കിലും ഉപയോക്താവിന് അപേക്ഷ നല്‍കാം. അക്കൗണ്ട് പ്രവര്‍ത്തന രഹിതമായിക്കിടന്ന വര്‍ഷങ്ങളില്‍ 500 രൂപ വീതം ചുരുങ്ങിയ നിക്ഷേപം നടത്തുവാന്‍ നിക്ഷേപകനോട് ആവശ്യപ്പെടും. അപേക്ഷയോടൊപ്പം ബാങ്ക് ശാഖയില്‍ ചെക്ക് കൂടെ സമര്‍പ്പിക്കേണ്ടതുണ്ട്. ഒപ്പം നിഷ്ക്രിയമായിക്കിടന്ന ഓരോ വര്‍ഷത്തേക്കും 50 രൂപ വീതം പിഴയും നിക്ഷേപകനില്‍ നിന്ന് ഈടാക്കും. കുടിശ്ശിക തുകയ്ക്കൊപ്പമാണ് പിഴയും നല്‍കേണ്ടത്. ഈ രീതിയില്‍ പ്രവര്‍ത്തന രഹിതമായ അക്കൗണ്ട് നിങ്ങള്‍ക്ക് വീണ്ടും പ്രവര്‍ത്തന സജ്ജമാക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
