ഒരിക്കലും മുടക്കാന്‍ പാടില്ലാത്തതാണ് ക്രെഡിറ്റ് കാര്‍ഡ് അടവുകള്‍. ഉയര്‍ന്ന പലിശ നിരക്കായതിനാല്‍ തന്നെ വലിയ ബാധ്യതയാണ് അത് പിന്നീട് നിങ്ങളിലുണ്ടാക്കുക.
ഒരിക്കലും മുടക്കാന്‍ പാടില്ലാത്തതാണ് ക്രെഡിറ്റ് കാര്‍ഡ് അടവുകള്‍. ഉയര്‍ന്ന പലിശ നിരക്കായതിനാല്‍ തന്നെ വലിയ ബാധ്യതയാണ് അത് പിന്നീട് നിങ്ങളിലുണ്ടാക്കുക. സാധാരണ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക ഒരു പരിധിയ്ക്ക് അപ്പുറം കടന്നാല്‍ ബില്‍ തുക ഇഎംഐ രീതിയില്‍ തിരിച്ചടവ് നടത്തുകയോ അല്ലെങ്കില്‍ നിശ്ചിത തുക അടച്ച് ബാക്കി പിന്നീട് വരുന്ന ബില്ലിംഗിലേയ്ക്ക് മാറ്റുകയോ ആണ് ചെയ്യുക. എന്നാല്‍ പ്രായോഗികമായി വിലയിരുത്തുമ്പോള്‍ ഈ രണ്ട് രീതികളും അത്ര അഭികാമ്യമായ രീതികളല്ല.
അടവുകള്‍ യഥാസമയം
ക്രെഡിറ്റ് കാര്‍ഡിന്റെ പലിശ നിരക്ക് തന്നെയാണ് അതിന്റെ കാരണം. ഓരോ തവണ അടവ് മാറ്റി വയ്ക്കുമ്പോഴും വലിയ കടക്കെണിയിലേക്ക് അത് നിങ്ങളെ കൂട്ടിക്കൊണ്ട് പോകുന്നത്. അതിനാല്‍ തന്നെ ക്രെഡിറ്റ് കാര്‍ഡിന്റെ തിരിച്ചടവില്‍ വീഴ്ച വരുത്താതെ മറ്റ് ഏതെങ്കിലും വായ്പാ വഴികള്‍ വഴി പണം കണ്ടെത്തി കൃത്യ സമയത്ത് ക്രെഡിറ്റ് കാര്‍ഡ് അടവുകള്‍ യഥാസമയം അടച്ചു തീര്‍ക്കുന്നതാണ് നല്ലത്. ഇതിനായി സ്വീകരിക്കാവുന്ന ചില മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ
ക്രെഡിറ്റ് കാര്‍ഡ് ബാധ്യത കുറയ്ക്കുന്നതിന് തിരഞ്ഞെടുക്കാവുന്ന ഏറ്റവും എളുപ്പമുള്ള വഴികളില്‍ ഒന്നാണ് ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ സംവിധാനം. പലിശ നിരക്ക് ഒട്ടും കുറവല്ല എന്നത് ഓര്‍മയില്‍ വയ്ക്കണം. 15 മുതല്‍ 22 ശതമാനം വരെയാണ് പലിശ നിരക്ക്. ബാധ്യത കുറയ്ക്കുന്നതിന് ഏറ്റവും കുറഞ്ഞ പലിശ നിരക്കും ഏറ്റവും കൂടുതല്‍ പലിശ രഹിത കാലയളവും വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാര്‍ഡിലേക്ക് നിങ്ങളുടെ ശേഷിക്കുന്ന കുടിശ്ശിക മാറ്റുവാന്‍ സാധിക്കും. ചിലപ്പോള്‍ കുറഞ്ഞ കാലയളവിലേക്ക് മാത്രമായിരിക്കും ഇഎംഐ സേവനം നല്‍കുക. ഉപഭോക്താവിന്റെ തിരിച്ചടവ് ചരിത്രം അനുസരിച്ച് പലിശ നിരക്കുകള്‍ ഉയര്‍ന്നേക്കാം.
ഭവന വായ്പ ടോപ് അപ്
നിങ്ങളുടെ നിലവിലെ ഭവന വായ്പയില്‍ ഒരു ടോപ് അപ് വായ്പ തിരഞ്ഞെടുക്കാം. എന്നാല്‍ ഇത് കുറച്ചധികം സമയം ആവശ്യമുള്ള പ്രക്രിയയാണ്. കുറഞ്ഞ പലിശ നിരക്കിലാണ് ടോപ് അപ് വായ്പ എടുക്കുന്നതെങ്കിലും നീണ്ട കാലയളവ് വലിയ പലിശ അടയ്ക്കലിന് കാരണമാകും. എങ്കിലും വേഗത്തില്‍ അടച്ചു തീര്‍ത്താല്‍ പലിശ ലാഭിക്കുവാന്‍ സാധിക്കും.
റിവാര്‍ഡ് പോയിന്റുകള്‍
ചില ബാങ്കുകള്‍ നിങ്ങളുടെ റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കാന്‍ അനുവദിക്കും. ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ബില്‍ തയ്യാറാക്കുന്നതിന് മുമ്പായി നിങ്ങളുടെ റിവാര്‍ഡ് പോയിന്റുകള്‍ റെഡീം ചെയ്യുക. അതുപോലെ ക്യാഷ് ബാക്ക് പോയിന്റുകള്‍ ഉണ്ടെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാന്‍ ഇതും ഉപയോഗിക്കാം.
ആപ്പ് അധിഷ്ഠിത വായ്പകള്‍
ഫിന്‍ടെക് കമ്പനികള്‍ ലഭ്യമാക്കുന്ന വായ്പകള്‍ എടുക്കുകയാണ് മറ്റൊരു വഴി. സുരക്ഷിത ആപ്പുകള്‍ മാത്രമേ ഇതിനായി തെരഞ്ഞെടുക്കാവൂ എന്നത് പരമ പ്രധാനമായ കാരണമാണ്. മുന്‍കാല വായ്പ ചരിത്രം ഇല്ലാത്തവര്‍ക്കോ 20,000 രൂപ വരെ പ്രതിമാസ ശമ്പളം ഉള്ളവര്‍ക്കോ ആപ്പ് അധിഷ്ഠിത വായ്പകള്‍ തെരഞ്ഞെടുക്കാം.
ആസ്തികള്‍ക്ക് മേല്‍ വായ്പ
നിങ്ങള്‍ക്ക് നിലവിലുള്ള സ്ഥിര നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍, സ്വര്‍ണം എന്നിവ ഈടായി നല്‍കി വായ്പ എടുക്കാവുന്നതാണ്. വായ്പകളുടെ പലിശ നിരക്ക്, പ്രീ-പേമെന്റ് നിബന്ധനകള്‍, മറ്റ് ചെലവുകള്‍ എന്നിവ വ്യക്താമായി മനസ്സിലാക്കി മാത്രമേ അന്തിമ തീരുമാനം എടുക്കാന്‍ പാടുള്ളു. സ്വന്തം വരുമാനം എത്രയാണെന്ന ബോധ്യത്തില്‍ നിന്ന് കൊണ്ട് മാത്രം വായ്പകള്‍ എടുക്കുന്നതിനെ പറ്റി ചിന്തിക്കുക.


Click it and Unblock the Notifications