ഏറ്റവും ജനകീയമായ ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് പിപിഎഫ് നിക്ഷേപ പദ്ധതി
ഏറ്റവും ജനകീയമായ ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് പിപിഎഫ് നിക്ഷേപ പദ്ധതിയാണെന്നതും പിപിഎഫിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പിപിഎഫ് നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും എല്ലാ പാദത്തിലും സര്‍ക്കാര്‍ പരിശോധിച്ച് പുതുക്കുകയാണ് ചെയ്യുക.
പലിശ നിരക്ക്
നിലവില്‍ നിക്ഷേപകര്‍ക്ക് പിപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. നിക്ഷേപത്തുകയില്‍ പ്രതിവര്‍ഷാടിസ്ഥാനത്തിലാണ് പലിശ കൂടിച്ചേരുക. ഓരോ മാസത്തിലും 5ാം തീയ്യതിയ്ക്കും അവസാന തീയതിയ്ക്കും ഇടയില്‍ പിപിഎഫ് അക്കൗണ്ടിലുള്ള ചുരുങ്ങിയ ബാലന്‍സ് തുകയുടെ അടിസ്ഥാനത്തിലാണ് പലിശ നിരക്ക് കണക്കാക്കുന്നത്. പിപിഎഫിലൂടെ നിക്ഷേപകര്‍ക്ക് രണ്ട് തരത്തിലുള്ള നേട്ടങ്ങളാണ് ലഭിക്കുന്നത്. സാമ്പത്തീക വര്‍ധനവും ഒപ്പം വരുമാനത്തിലുള്ള നികുതി ലാഭവും.
പരമാവധി നിക്ഷേപം
പിപിഎഫ് അക്കൗണ്ടില്‍ ഒരു വ്യക്തിയ്ക്ക് ഒരു വര്‍ഷം പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപം നടത്താം. EEE വിഭാഗത്തിലാണ് പിപിഎഫ് നിക്ഷേപം ഉള്‍പ്പെടുന്നത്. അതിനാല്‍ നിക്ഷേപ തുകയ്ക്ക് മേലും, ലഭിക്കുന്ന പലിശയ്ക്ക് മേലും, മെച്യൂരിറ്റി തുകയ്ക്ക് മേലും നിക്ഷേപകര്‍ക്ക് നികുതി ഇളവ് ലഭിക്കും. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ മെച്യൂരിറ്റി കാലയളവ്.
തുക പിന്‍വലിക്കുവാന്‍
എന്നാല്‍ നിക്ഷേപം ആരംഭിച്ച് 5 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അക്കൗണ്ട് ഉടമയ്ക്ക് ചില നയ നിബന്ധനകള്‍ക്ക് വിധേയമായി പിപിഎഫില്‍ നിന്നും തുക പിന്‍വലിക്കുവാന്‍ സാധിക്കും. എന്നാല്‍ സക്രിയമായിരിക്കുന്ന ഒരു പിപിഎഫ് അക്കൗണ്ടില്‍ മാത്രമേ അക്കൗണ്ട് ഉടമയ്ക്ക് നിക്ഷേപം നടത്തുവാനും തുക പിന്‍വലിക്കാനുമൊക്കെ സാധിക്കുകയുള്ളൂ.
അപേക്ഷ നല്‍കാം
ഇനി നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് നിഷക്രിയ അക്കൗണ്ട് ആയി മാറിയാലും നിങ്ങള്‍ക്കത് തിരിച്ചെടുക്കുവാന്‍ സാധിക്കും. ഇതിനായി ഏത് ബാങ്ക് ശാഖയിലാണോ, ഏത് പോസ്റ്റ് ഓഫീസിലാണോ നിങ്ങള്‍ പിപിഎഫ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത് അവിടെ ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. 15 വര്‍ഷത്തിനുള്ളില്‍ ഏത് സമയത്തും ഇത്തരത്തില്‍ എഴുതിത്തയ്യാറാക്കിയ അപേക്ഷ അക്കൗണ്ട് ഉടമയ്ക്ക് നല്‍കാവുന്നതാണ്.
500 രൂപ നിക്ഷേപം
പിപിഎഫ് അക്കൗണ്ട് നിയമങ്ങള്‍ പ്രകാരം ഒരു സാമ്പത്തീക വര്‍ഷത്തില്‍ 500 രൂപ നിക്ഷേപം നടത്തിയാല്‍ നിഷ്ക്രിയമായ പിപിഎഫ് അക്കൗണ്ട് തിരിച്ചെടുക്കാം. ഇത്തരത്തില്‍ ചുരുങ്ങിയ നിക്ഷേപ തുകയായ 500 രൂപയെങ്കിലും നിക്ഷേപിക്കാതിരിക്കുമ്പോഴാണ് പിപിഎഫ് അക്കൗണ്ട് നിഷ്ക്രിയമായി മാറുന്നത്. അതിനാല്‍ എല്ലാ സാമ്പത്തീക വര്‍ഷത്തിലും മാര്‍ച്ച് 31ന് മുമ്പ് 500 രൂപയെങ്കിലും പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപം നടത്തുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പിപിഎഫ് അക്കൗണ്ട് നിഷ്ക്രിയമായി തുടര്‍ന്നാല്‍
വര്‍ഷങ്ങളായി പിപിഎഫ് അക്കൗണ്ട് നിഷ്ക്രിയമായി തുടര്‍ന്നാല്‍ ചുരുങ്ങിയ നിക്ഷേപത്തുകയായ 500 രൂപയ്ക്കൊപ്പം ഓരോ വര്‍ഷവും 50 രൂപാ പിഴയും നല്‍കേണ്ടതായി വരും. അതായത് ഒരു പിപിഎഫ് അക്കൗണ്ട് 3 വര്‍ഷത്തേക്ക് നിഷ്ക്രിയമായി മാറിയാല്‍ 1650 രൂപ നിക്ഷേപിക്കേണ്ടതായി വരും. 3 വര്‍ഷത്തെ 500 രൂപ ചേര്‍ത്തുള്ള 1500 രൂപയും 3 വര്‍ഷത്തെ പിഴയായ 50 രൂപാ വീതം 150 രൂപയും ചേര്‍ത്തുള്ള തുകയാണിത്.
മെച്യൂരിറ്റി കാലയളവ്
15 വര്‍ഷ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായാല്‍ അക്കൗണ്ട് ഉടമയ്ക്ക് തുക പിന്‍വലിക്കാം. അല്ലെങ്കില്‍ ഉപയോക്താവിന്റെ താത്പര്യമനുസരിച്ച് 5 വര്‍ഷങ്ങള്‍ വീതം നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുവാനും സാധിക്കും. ഇത് രണ്ടും ചെയ്യാത്ത പക്ഷം വിഹിതത്തുടര്ച്ചയില്ലാത്ത രീതിയില്‍ നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുകയാണ് ചെയ്യുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
