ഒരു വ്യക്തിയുടെ റിട്ടയര്‍മെന്റ് ജീവിതം എന്നത് തീര്‍ച്ചയായും വരുമാനം നിലച്ചിരിക്കുന്ന കാലഘട്ടമാണ്. എന്നാല്‍ ഒരിക്കലും അതിനര്‍ത്ഥം ചിലവുകള്‍ അവസാനിച്ചിരിക്കുന്ന കാലം എന്നല്ല.
ഒരു വ്യക്തിയുടെ റിട്ടയര്‍മെന്റ് ജീവിതം എന്നത് തീര്‍ച്ചയായും വരുമാനം നിലച്ചിരിക്കുന്ന കാലഘട്ടമാണ്. എന്നാല്‍ ഒരിക്കലും അതിനര്‍ത്ഥം ചിലവുകള്‍ അവസാനിച്ചിരിക്കുന്ന കാലം എന്നല്ല. അതുകൊണ്ട് തന്നെ റിട്ടയര്‍മെന്റ് കാലമാകുമ്പോഴേക്കും മതിയായ തുക കൈവശം ഉണ്ടാകുന്നതിനായി ഓരോ വ്യക്തിയും പണം കരുതി വയ്ക്കേണ്ടതുണ്ട്. റിട്ടയര്‍മെന്റ് ആസൂത്രണം എന്നത് ഒരു ദീര്‍ഘകാല നിക്ഷേപ ആസൂത്രണമാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്.
ഇതില്‍ ഏറ്റവും ജനകീയമായ റിട്ടയര്‍മെന്റ് നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ഒപ്പം മ്യൂച്വല്‍ ഫണ്ടും നിക്ഷേപകര്‍ക്ക് മുന്നിലുള്ള ഒരു മികച്ച തിരഞ്ഞെടുപ്പാണ്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി രീതിയില്‍ പ്രതിമാസം നിക്ഷേപിക്കുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും. എസ്ഐപിയില്‍ നിക്ഷേപകന് ചെറിയ തുകയില്‍ നിക്ഷേപം ആരംഭിച്ച് വരുമാനം ഉയരുന്നതിന് അനുസരിച്ച് നിക്ഷേപ തുകയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും. ഈ രീതിയില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപകന് നിക്ഷേപം നടത്താവുന്നതാണ്.
പിപിഎഫ് പലിശ നിരക്ക്
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥിര വരുമാനം ഉറപ്പുനല്‍കുന്ന നിക്ഷേപ പദ്ധതി എന്ന നിലയിലാണ് പിപിഎഫ് ജനങ്ങള്‍ക്കിടയില്‍ ഇത്രയും സ്വീകാര്യത നേടിയത്. എന്നാല്‍ ആ ധാരണ തെറ്റാണ്. 2016 ഏപ്രില്‍ മാസം മുതല്‍ എല്ലാ ചെറുകിട നിക്ഷേപ പദ്ധതികളുടേയും പലിശ നിരക്ക് ഓരോ പാദത്തിലും വിലയിരുത്തി മാറ്റങ്ങള്‍ വരുത്തി വരുന്നുണ്ട്. അതുകൊണ്ട് തന്നെ പിപിഎഫില്‍ നിക്ഷേപിക്കുമ്പോള്‍ നിക്ഷേപ കാലാവധിയെത്തുമ്പോള്‍ നമ്മുടെ നിക്ഷേപ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ പിപിഎഫ് നിക്ഷേപത്തിലൂടെ സാധിക്കുമോ എന്ന് നമുക്ക് ഉറപ്പു പറയുവാന്‍ സാധിക്കുകയില്ല. ഒരു ഏകദേശ പലിശ നിരക്ക് വച്ച് കണക്കാക്കുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ. നിലവില്‍ 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെയുള്ള പാദത്തില്‍ പിപിഎഫില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്.
മ്യൂച്വല്‍ ഫണ്ട്
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപകന് ഡെബ്റ്റ് ഫണ്ടിലും ഇക്വിറ്റി ഫണ്ടിലും നിക്ഷേപം നടത്തുവാന്‍ സാധിക്കും ഡെബ്റ്റ് ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ചുരുങ്ങിയത് 8 ശതമാനം പലിശ നിരക്ക് വരെ പ്രതീക്ഷിക്കാവുന്നതാണ്. ഇക്വിറ്റി ഫണ്ടുകളിലെ ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നിന്ന് 12 ശതമാനം വരെയും ആദായം നേടുവാന്‍ സാധിക്കും. നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന ആദായം പരിഗണിക്കുമ്പോള്‍ പിപിഎഫിനേക്കാള്‍ മികച്ച തെരഞ്ഞെടുപ്പ് മ്യൂച്വല്‍ ഫണ്ട് തന്നെയാണ്.
ഗില്‍ഡ് ഫണ്ടുകള്‍
മ്യൂച്വല്‍ ഫണ്ടുകളിലെ ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിച്ചാലും അതിലൊരു റിസ്ക് ഘടകം ശേഷിക്കുന്നുണ്ട്. തീരെ റിസ്ക് ഇല്ലാത്ത റിട്ടയര്‍മെന്റ് ആസൂത്രണ പദ്ധതികള്‍ തിരയുന്നവര്ക്കായുള്ള ഒരു വഴിയാണ് ഗില്‍ഡ് ഫണ്ടുകള്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഈ നിക്ഷേപ പദ്ധതിയില്‍ ഏകദേശം 9 ശതമാനം വരെ ആദായം നിക്ഷേപകര്‍ക്ക് ഉറപ്പു നല്കുന്നു.
റിട്ടയര്‍മെന്റ് പോര്‍ട്ട് ഫോളിയോ
റിട്ടയര്‍മെന്റ് പോര്‍ട്ട് ഫോളിയോവില്‍ 20 മുതല്‍ 25 ശതമാനം വരെ പിപിഎഫ് നിക്ഷേപത്തിനും ബാക്കി മ്യൂച്വല്‍ ഫണ്ടിനും ഗില്‍ഡ് ഫണ്ടുകളിലും നിക്ഷേപകന്റെ റിസ്്ക് ഏറ്റെടുക്കുവാനുള്ള താത്പര്യം അനുസരിച്ച് നിക്ഷേപം നടത്താവുന്നതാണ്. നിങ്ങളുടെ നിക്ഷേപം 15 വര്‍ഷത്തിനോ അതിന് മുകളിലേക്കോ ആണെങ്കില്‍ പിപിഎഫിനേക്കാളും ഗില്‍ഡ് ഫണ്ടുകളെക്കാളും മികച്ച തിരഞ്ഞെടുപ്പ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാണ്. 15 വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ രണ്ടക്ക നിരക്കില്‍ ആദായം ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
