റിസ്ക് എടുക്കുവാന്‍ താത്പര്യമില്ലാത്ത ഒരു നിക്ഷേപകനാണോ നിങ്ങള്‍? വളരെ ഉയര്‍ന്ന നിരക്കിലുള്ള ആദായം നിക്ഷേപത്തില്‍ നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? പകരം സുരക്ഷിതവും ഉറപ്പുള്ളതുമായ ആദായമാണോ നിക്ഷേപത്തിലൂടെ നിങ്ങള്‍ പ്ര
റിസ്ക് എടുക്കുവാന്‍ താത്പര്യമില്ലാത്ത ഒരു നിക്ഷേപകനാണോ നിങ്ങള്‍? വളരെ ഉയര്‍ന്ന നിരക്കിലുള്ള ആദായം നിക്ഷേപത്തില്‍ നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? പകരം സുരക്ഷിതവും ഉറപ്പുള്ളതുമായ ആദായമാണോ നിക്ഷേപത്തിലൂടെ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? റിട്ടയര്‍മെന്റ് സമ്പാദ്യം, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, സ്വന്തമായൊരു വീട് അങ്ങനെ ഭാവിയിലേക്ക് ആവശ്യങ്ങള്‍ നിരവധിയാണ്. നിക്ഷേപത്തിലൂടെ ഈ സാമ്പത്തികാവശ്യങ്ങള്‍ക്കുള്ള മതിയായ പണം കണ്ടെത്തുകയും വേണം.

നിക്ഷേപ മൂലധനത്തിന്മേല് പരമാവധി സുരക്ഷിത്വം ഉറപ്പാക്കിക്കൊണ്ട് ഈ പറഞ്ഞ സാമ്പത്തിക ആവശ്യങ്ങളെല്ലാം നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതിനായി പല തരം നിക്ഷേപ മാര്‍ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അവ നിക്ഷേപ തുകയ്ക്ക് പരിപൂര്‍ണ സുരക്ഷ ഉറപ്പു നല്‍കുന്നതിനൊപ്പം സ്ഥിരമായ ആദായവും നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
ചില നിക്ഷേപങ്ങള്‍ കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി മാത്രം ഉള്ളവയായിരിക്കും. അതായത് അവയിലെ നിക്ഷേപം കുട്ടിയുടെ ഉപരി പഠനം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുക. അതേ സമയം കുട്ടികള്‍ക്കായി ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലും ഗോള്‍ഡ് ഇടിഎഫുകളിലും നിക്ഷേപം നടത്താവുന്നതാണ്. ഓരോ നിക്ഷേപ പദ്ധതിയ്ക്കും അതിന്റേതായ സവിശേഷതകളുണ്ട്. അവയുടെ ഘടനയും പ്രവര്‍ത്തന രീതിയും ഒന്നിനോടൊന്ന് വ്യത്യസ്തമായിരിക്കുകയും ചെയ്യും. അതിനാല്‍ തന്നെ അവയില്‍ എങ്ങനെ നിക്ഷേപം നടത്താം എന്ന് അറിഞ്ഞിരിക്കേണ്ടത് നിങ്ങളുടെ ദീര്‍ഘകാല നിക്ഷേപ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അനിവാര്യമാണ്.
കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി എത്ര തുക സമ്പാദിക്കണം? നിങ്ങളുടെ കുട്ടിയുടെ ഉപരി പഠനം മുന്‍നിര്‍ത്തിക്കൊണ്ട് ഒരു നിക്ഷേപ പദ്ധതിയില്‍ നിക്ഷേപത്തിനായി തയ്യാറെടുക്കും മുമ്പ് ആ ലക്ഷ്യത്തിനായി നിങ്ങള്‍ എത്ര തുക സമ്പാദിക്കേണ്ടി വരുമെന്ന് കണക്കാക്കേണ്ടതുണ്ട്. ഉദാഹരണത്തിന് നിലവില്‍ വളര്‍ന്നു വരുന്ന പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ വിദ്യാഭ്യാസ ചിലവുകളുടെ വളര്‍ച്ച വലിയ അളവിലേക്കാണ്.
ഏകദേശം 6 ശതമാനമെന്ന പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്താല്‍ നിലവില്‍ 5 ലക്ഷം രൂപ ചിലവ് വരുന്ന ഒരു എഞ്ചിനീയറിഗ് കോഴ്സിന് 15 വര്‍ഷങ്ങള്‍ക്ക് ശേഷം 12 ലക്ഷം രൂപയോളമായി ചിലവ് ഉയരും. പണപ്പെരുപ്പം ഇല്ല എങ്കില്‍ 15 വര്‍ഷത്തില്‍ 5 ലക്ഷം രൂപ നേടുന്നതിനായി നിങ്ങള്‍ ഓരോ മാസവും 12 ശതമാനം ആദായ നിരക്കില്‍ 1,000 രൂപ നിക്ഷേപിച്ചാല്‍ മതിയാകും. എന്നാല്‍ 12 ശതമാനം നിരക്കില്‍ 15 വര്‍ഷത്തില്‍ 12 ലക്ഷമെന്ന നേട്ടം സ്വന്തമാക്കണമെങ്കില്‍ ഓരോ മാസവും 2500 രൂപ വീതം നിക്ഷേപം നടത്തേണ്ടതുണ്ട്.
ഓരോ സാമ്പത്തിക ലക്ഷ്യം കൈവരിക്കുവാനും കൃത്യമായ നിക്ഷേപ ആസൂത്രണവും അവയുടെ ചിട്ടയോടെയുള്ള നടപ്പാക്കലും ആവശ്യമാണ്. എന്തൊക്കെയാണ് നിങ്ങളുടെ ലക്ഷ്യങ്ങളെന്നും അവയിലേക്ക് എങ്ങനെ എത്താമെന്നും കൃത്യമായ ധാരണ നിക്ഷേപകന് ഉണ്ടായിരിക്കണം. ഭാവിയില്‍ കുട്ടികളുടെ ഉന്നത പഠനത്തിനും വിവാഹത്തിനുമൊക്കെയായി വേണ്ടി വരുന്ന തുക കണക്കാക്കുമ്പോള്‍ നിലവിലെ പണപ്പെരുപ്പ നിരക്ക് കൂടി പരിഗണിച്ച് വേണം ചെലവ് തുക കണ്ടെത്താന്‍.
നിക്ഷേപത്തിനായുള്ള ചിലവും പരിഗണിക്കേണ്ടുന്ന കാര്യമാണ്. സര്‍ക്കാറിന് കീഴിലുള്ള സുകന്യ സമൃദ്ധി യോജന, പിപിഎഫ് അക്കൗണ്ട്, സ്വര്‍ണ നിക്ഷേപം തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കായി നിങ്ങള്‍ക്ക് ആശ്രയിക്കാവന്നതാണ്.കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കേണ്ടി വരുന്ന തുക നാള്‍ക്കുനാള്‍ ഉയര്‍ന്നുവരികയാണ്. കോഴ്സിനായുള്ള ഫീസും മറ്റ് അനുബന്ധച്ചിലവുകളും ആകുമ്പോള്‍ ഗുണമേന്മയുള്ള മികച്ച വിദ്യാഭ്യാസം സാധാരണക്കാരന്റെ പോക്കറ്റില്‍ ഒതുങ്ങുകയില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍. ഉന്നത വിദ്യാഭ്യാസ മേഖലയിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. പലരും വിദ്യാഭ്യാസ വായ്പകളെയാണ് ഇന്ന് ഉപരി പഠനത്തിനായി ആശ്രയിക്കുന്നത്. ബാങ്കുകളുടെ നൂറായിരം നൂലാമാലകള്‍ പിന്നിട്ട് വായ്പ ലഭിച്ച് പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പിന്നെ വര്‍ഷങ്ങളോളം വായ്പാ തിരിച്ചടവ് ബാധ്യതയായി തുടരും. സമ്പാദിച്ചു തുടങ്ങുന്ന ചെറിയ പ്രായത്തില്‍ തന്നെ വായ്പാ ബാധ്യതയുടേയും ഭാരം കുട്ടികളുടെ തലയിലെത്തും.
വര്‍ധിച്ചുവരുന്ന വിദ്യാഭ്യാസച്ചിലവുകള്‍ കണക്കിലെടുക്കുമ്പോള്‍ മാതാപിതാക്കളുടെ സമ്പാദ്യത്തിന്റെ വലിയൊരളവും കുട്ടികളുടെ പഠനത്തിനായി മാറ്റി വയ്ക്കേണ്ടതായി വരുന്നുണ്ട്. അതിന് പുറമേയായിരിക്കും പലപ്പോഴും വിദ്യാഭ്യാസ വായ്പകള്‍. എന്നാല്‍ വായ്പകളുടേയോ മറ്റ് ആശങ്കകളുടേയോ ഒന്നും ആവശ്യമില്ലാതെ തന്നെ നിങ്ങളുടെ കുട്ടിയുടെ ഉപരി പഠനത്തിനാവശ്യമായ തുക കൃത്യമായ നിക്ഷേപ ആസൂത്രണത്തിലൂടെ നിങ്ങള്‍ക്ക് കണ്ടെത്താം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
